Film News

പ്രശസ്ത നടിയും സംവിധായികയുമായ വിജയ നിർമല അന്തരിച്ചു

പ്രശസ്ത നടിയും സംവിധായികയുമായ വിജയ നിര്‍മല(73 )അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഹൈദരാബാദിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

ചലച്ചിത്ര മേഖലയില്‍ വിപ്ലവം തീര്‍ത്ത ഒരു പ്രതിഭയാണ്  നിര്‍മല. അഭിനേത്രി എന്നതിലുപരി സംവിധാനത്തിലൂടെ ആണ് ഇവർ കൂടുതൽ ശ്രെധിക്കപ്പെട്ടത് , വ്യത്യസ്ത ഭാഷകളിലായി 47 ചിത്രങ്ങളാണ് ഇവര്‍ സംവിധാനം ചെയ്തത്. മലയാള സിനിമയിലെ ആദ്യ വനിതാ സംവിധായിക എന്ന നേട്ടം കൈവരിച്ച വിജയ നിര്‍മല ഏറ്റവും കൂടുതല്‍ ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത വനിത എന്ന ഗിന്നസ് ബുക്ക് റെക്കോഡും സ്വന്തമാക്കി.               എ. വിന്‍സന്റ് സംവിധാനം ചെയ്ത ഭാര്‍ഗവി നിലയം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.

നടിയുടെ ജന്മസ്ഥലം തമിഴ്നാട് ആണ് ,തമിഴ്‌നാട്ടില്‍ ജനിച്ച വിജയ നിര്‍മല ഫിലിം പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന പിതാവ് വഴിയാണ് സിനിമയില്‍ എത്തുന്നത്. 1957 ല്‍ തെലുങ്കു സിനിമയില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ചു. പിന്നീട് 1971 ല്‍ മീന എന്ന ചിത്രം ഒരുക്കി കൊണ്ടാണ് വിജയ നിര്‍മല സംവിധാന രംഗത്ത് ചുവടുവെക്കന്നത്.

പിന്നീട് ഐ.വി ശശിയുടെ സഹായത്തോടെ കവിത എന്ന ചിത്രം പുറത്തിറങ്ങി. അടൂര്‍ ഭാസി,വിന്‍സന്റ്, തിക്കുറിശ്ശി, മീന, ഫിലോമിന,കവിയൂര്‍ പൊന്നമ്മ എന്നിവര്‍ അഭിനയിച്ചു . കൃഷ്ണ മൂര്‍ത്തിയായിരുന്നു ആദ്യ ഭര്‍ത്താവ്. പിന്നീട് തെലുങ്ക് സിനിമാ താരം കൃഷ്ണ ഘട്ടമാനെനിയെ വിവാഹം കഴിച്ചു. ഇരുവരുടെയും പ്രൊഡക്ഷന്‍ കമ്ബനിയായ വിജയകൃഷ്ണ മൂവിസ് വ്യത്യസ്ത ഭാഷകളിലായി പതിനഞ്ചു ചിത്രങ്ങള്‍ നിര്‍മിച്ചു. തെലുങ്ക് നടന്‍ നരേഷാണ് ഇവരുടെ മകന്‍.

Trending

To Top
Don`t copy text!