പ്രായം 38 ആയെങ്കിലും നല്ല പ്രതീക്ഷയുണ്ട്, കല്യാണം കഴിക്കാന്‍ ആഗ്രഹിച്ച്‌ നടി നന്ദിനി - മലയാളം ന്യൂസ് പോർട്ടൽ
Film News

പ്രായം 38 ആയെങ്കിലും നല്ല പ്രതീക്ഷയുണ്ട്, കല്യാണം കഴിക്കാന്‍ ആഗ്രഹിച്ച്‌ നടി നന്ദിനി

ഒരു കാലത്തു മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള ഒരു നായികയായിരുന്നു നന്ദിനി. മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായിരുന്ന നന്ദിനി ഇന്നും സിനിമകളിൽ സജീവ സാന്നിധ്യമാണ്. ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 19 എന്ന സിനിമയിലൂടെയാണ് നന്ദിനി അഭിനയ ലോകത്തേക്ക് എത്തുന്നത്. പിന്നീടിങ്ങോട്ട് നന്ദിനിക്ക് കൈനിറയെ ചിത്രങ്ങളായിരുന്നു.

ലേലം, അയാള്‍ കഥ എഴുതുകയാണ്, തച്ചിലേടത്ത് ചുണ്ടന്‍, നാറാണത്ത് തമ്ബുരാന്‍, കരുമാടിക്കുട്ടന്‍, സുന്ദര പുരുഷന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും അഭിനയിച്ചു. തമിഴില്‍ 30 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.

പൂവേലി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുളള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു. ഇപ്പോഴും സിനിമയിലും സീരിയലിലുമായി അഭിനയരംഗത്ത് സജീവയാണ് നന്ദിനി. അണിയറയില്‍ ഒരുങ്ങുന്ന ലേലം സിനിമയുടെ രണ്ടാം ഭാഗത്തിലും നന്ദിനിയുണ്ട്.

നന്ദിനിക്ക് പ്രായം 38 ആയെങ്കിലും ഇതുവരെയും വിവാഹിതയായിട്ടില്ല. എന്നാല്‍ ഇനി വിവാഹം അധികം വൈകില്ലെന്ന് പറഞ്ഞിരിക്കുകയാണ് നന്ദിനി. ഒരു സിനിമാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് നന്ദിനി വിവാഹത്തെക്കുറിച്ച്‌ പറഞ്ഞത്.

വീട്ടില്‍ ആലോചനകളൊക്കെ നടക്കുന്നുണ്ട്. എന്റെ ജീവിതത്തോട് ചേര്‍ത്ത് നിര്‍ത്താന്‍ കഴിയുന്ന ഓരാളെയാണ് ഞാന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത്. അയാളെ ഉടന്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയുണ്ടെന്നും അഭിമുഖത്തില്‍ നന്ദിനി പറഞ്ഞു.

Join Our WhatsApp Group

Trending

To Top
Don`t copy text!