Current Affairs

പ്രിയനിമിഷങ്ങൾക്ക് പുത്തൻ ചാരുതയേകിക്കൊണ്ട് ആർ കെ വെഡിങ് കമ്പനി എങ്ങും തരംഗമാകുന്നു

ഫോട്ടോഗ്രാഫിയെ ജീവശ്വാസമാക്കിയ ഒരു കൂട്ടം ചെറുപ്പക്കാരുടെ കഠിനപ്രയത്‌നത്തിന്റെ ഫലമായി ആർ കെ വെഡിങ് കമ്പനി എന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫി മുന്നേറാൻ തുടങ്ങിയിട്ട് നാളുകൾ കുറെയായി. ഫോട്ടോഗ്രഫിക്കായി ജീവിതം ഉഴിഞ്ഞുവെച്ച രെധു കൃഷ്ണൻ എന്ന പ്രതിഭയുടെ സ്വപ്നം കൂടിയാണ് ഈ മുന്നേറ്റം. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന ഈ ഫ്രീലാൻസ് ഫോട്ടോഗ്രാഫി കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ ജനശ്രദ്ധ നേടിയെടുത്തു. ഫോട്ടോഗ്രാഫിയിൽ വളരെ പ്രാവിണ്യം ഉള്ള പത്തോളം വ്യക്തികൾ ആണ് ഇതിൽ പ്രവർത്തിക്കുന്നത്. സിനിമയിൽ പറയും പോലെ ‘ഫോട്ടോഗ്രാഫി പഠിപ്പിക്കാൻ പറ്റില്ല, പഠിക്കാൻ പറ്റും, അതിനുള്ള മനസ്സ് മാത്രം മതി’. എന്നാൽ ഇവിടെ ഇവർ ചെയ്യുന്നത് ഫോട്ടോഗ്രാഫിയെ സ്നേഹിക്കുക എന്നതാണ്. ആ സ്നേഹമാണ് അവർ പകർത്തുന്ന ചിത്രങ്ങളിലും പ്രകടമാകുന്നത്.

ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങൾ എല്ലാം ക്യാമെറയിൽ പകർത്തുന്നവരാണ് ഇന്നത്തെ കാലത്തുള്ളത്. അതിനായി ഫോട്ടോഗ്രാഫേഴ്സിനെയും നമ്മൾ തരപ്പെടുത്തുന്നു. എന്നാൽ അവയെല്ലാം നമ്മുടെ മനസിന് പിടിച്ച ഫോട്ടോകൾ ആകണമെന്നില്ല. ഇവിടെയാണ് ആർ കെ വെഡിങ് കമ്പനിയുടെ വിജയവും. ഏറ്റെടുത്ത വർക്കുകൾ എല്ലാം തന്നെ ആവിശ്യക്കാരന്റെ സങ്കൽപ്പത്തിനും അധികം മനോഹരമാക്കുകയാണ് ഇവർ ചെയ്യുന്നത്. അതും  ന്യായമായ നിരക്കിൽ. അത് കൊണ്ട് തന്നെ ഇവർക്ക് ആവശ്യക്കാരും കൂടുതലാണ്.

ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ് അവരവരുടെ വിവാഹം. അത് കൊണ്ട് തന്നെ വിവാഹദിവസം പകർത്തുന്നതിനു എല്ലാവർക്കും അതീവ താല്പര്യവുമാണ്. തന്റെ വിവാഹ വിഡിയോയും ഫോട്ടോയും എത്രത്തോളം മനോഹരമാക്കാമോ അത്രത്തോളം മനോഹരമാക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. എന്നാൽ ഇതിനു അവരെ സഹായിക്കാൻ നല്ലൊരു ഫോട്ടോഗ്രാഫേർക്കേ കഴിയു. അതിനു വെറുമൊരു സ്റ്റുഡിയോ മാത്രം ഉണ്ടായാൽ പോരാ. ഫോട്ടോഗ്രാഫിയിൽ കഴിവ് വേണം, ഫോട്ടോഗ്രാഫിയുടെ സ്‌പന്ദനം അറിയണം, ഇതെല്ലം ഉണ്ടായാൽ മാത്രം പോരാ, സാദാരണക്കാരനും യോജിക്കും വിധമായിരിക്കണം പാക്കേജും.  ഇതെല്ലം കോർത്തിണക്കുകയാണ് ആർ കെ വെഡിങ് കമ്പനി.

വെഡിങ് ഫോട്ടോഗ്രാഫി നോർമൽ പാക്കേജ് തുടങ്ങുന്നത് 30,000 രൂപയിലാണ്. അതിൽ ഒരു സ്റ്റിൽ, ഒരു വീഡിയോ, ഒരു ഔട്ട്ഡോർ ഷൂട്ട്. പിന്നീട് ആവിശ്യക്കാരന്റെ താൽപ്പര്യപ്രകാരം കൂടുതൽ വറൈറ്റികൾ ചേർക്കുമ്പോൾ അതനുസരിച്ചു റേറ്റ് കൂടും. ഫോട്ടോഗ്രാഫി ഫീൽഡിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് 3 വർഷമേ ആയിട്ടുള്ളുവെങ്കിലും ഇതിനിടയിൽ വെച്ച് ഇവർ നേടിയെടുത്ത വിശ്വാസമാണ് ഇവരുടെ ഏറ്റവും വലിയ വിജയം. ഇനിയും ഫോട്ടോഗ്രാഫി എന്ന കലയിൽ വളരെയധികം നേട്ടം കൈവരിക്കാൻ  ഈ വിശ്വാസം മാത്രം മതി മുതൽക്കൂട്ടായി എന്നാണ് ഇവർ പറയുന്നത്.

ആർ കെ വെഡിങ് കമ്പനിയുടെ ചില വർക്കുകൾ കാണാം 

RETHU KRISHNAN
(RK WEDDING COMPANY)
FREELANCE PHOTOGRAPHER
Haripad(Alappuzha)
8848530655

Trending

To Top
Don`t copy text!