Malayalam Article

പ്രിയപ്പെട്ട ലാലേട്ടാ നിങ്ങൾ ഞങ്ങൾക്ക് ആരാണ് ?

പ്രിയപ്പെട്ട ലാലേട്ടാ നിങ്ങൾ ഞങ്ങൾക്ക് ആരാണ് ?
ലാലേട്ടനായും ബാലേട്ടനായും ഓടിയനായും ഉദയനായും നരനായും നരേന്ദ്രനായും ജഗനായും രാജാവിന്റെ മകനായും മാധവനായും മഹാദേവനായും താരമായും തമ്പുരാനായും അങ്ങനെ കഴിഞ്ഞ പോയ മൂന്നര പതിറ്റാണ്ടുകളായി ലാലേട്ടാ നിങ്ങൾ ഒരു നാടുവാഴിയെ പോലെ കിരീടവും ചെങ്കോലുമേന്തി മലയാളികളുടെ അഭ്രപാളിയിൽ അഭിനയത്തിന്റെ കഥ എഴുതുന്നു. അക്ഷരങ്ങളിൽ വ്യഞ്ജനാക്ഷരങ്ങളിൽ ലാലെന്ന അക്ഷരത്തോടു വല്ലാത്ത ഇഷ്ടം തോന്നി തുടങ്ങിയത് നിങ്ങളുടെ പേര് പറഞ്ഞു തുടങ്ങിയപ്പോഴാണ്.എന്തോ ഒരുപാട് ഇഷ്ടമാണ് ലാലേട്ടാ നിങളെ.

ഒരിക്കൽ ഒരു ഗൂഡിവനിങ് പറഞ്ഞുകൊണ്ടാണ് ലാലേട്ടാ നിങ്ങൾ ഞങളുടെ മനസ്സിൽ ഇടതുതോൾ ചരിച്ചു കയറിവന്നത് അന്നുമുതൽ ഇന്ന് വരെ ഏതൊരു മലയാളിയും തന്റെ ഉള്ളടക്കത്തിൽ സ്പടികം പോലെ തേച്ചു മിനുക്കി സൂക്ഷിക്കുന്ന പേരാണ് “മോഹൻലാൽ” നിങ്ങൾ ഗൾഫ്കാരനായപ്പോൾ ഞങൾ ആ ബസിൽ യാത്രക്കാരനായി നിങ്ങൾ വീട്ടുകാരനായപ്പോൾ ഞങൾ ആ വീട്ടിലെ വടകക്കാരായി നിങൾ ഗൂർക്ക ആയപ്പോൾ ഞങൾ ആ കോളനിയിലെ താമസക്കാരായി റോഡ് റോളറിന് നിങ്ങൾ കുടവെച്ചു കൂടെ ഞങ്ങളും കുടവെച്ചു നിങൾ കുടം തട്ടിയിട്ട് ഉമ്മ വെച്ചു അതുകണ്ട് ഞങൾ പൊട്ടി ചിരിച്ചു എന്നാണ് ലാലേട്ടാ നിങ്ങളോട് ഇത്രേം സ്നേഹം തോന്നിയത്.

നിങളുടെ നാട്ടിലെ മനോഹരമായ ആചാരങ്ങൾ ഞങളുടെ നാട്ടിലെ ആഘോഷങ്ങളായി എന്താണ് ലാലേട്ടാ നിങ്ങൾ സ്‌ക്രീനിൽ ഞങ്ങൾക്ക് മുൻപ് കാഴ്ചവെച്ച ആ മാജിക്. എന്നാണ് ലാലേട്ടാ നിങ്ങളോട് ഇത്രേം സ്നേഹം തോന്നി തുടങ്ങിയത്. ഓർമയിൽ ഒരു നൂറ് കഥാപാത്രങ്ങൾ മിന്നാരം പോലെ മിന്നി മറയുന്നു. ഈ പ്രണയത്തിന്റെ തുടക്കം ഓർക്കുമ്പോൾ അറിയാതെ ഞങ്ങൾ തന്മമാത്രയിലെ രമേശൻ നായരായി പോകും.പക്ഷെ ഒരു കാര്യം ഉറപ്പിച്ചു പറയാം ഞങ്ങളിലെ തല്ലിപ്പൊളിയെ പുറത്തെടുത്തത് കൂട്ടുകാർക്കൊപ്പം വേലക്കും പൂരത്തിനും മുണ്ടുടുക്കാനും ഉടുത്ത മുണ്ട് പറിച്ചെടുക്കാനും പറിച്ചെടുത്ത മുണ്ടുവെച്ചു അടിയുണ്ടാക്കാനും ഞങ്ങൾക്ക് ആവേശമായത് നിങ്ങളാണ് ലാലേട്ടാ.

കുട്ടിക്കാലത്തു വളരാത്ത മീശ വരച്ചു വെച്ച് പിരിക്കാനും കയ്യിൽ കെട്ടിയ വാച്ച് സ്ട്രാപ്പ് അഴിച്ചുവെച്ചു അടിക്കാനും കളിലിട്ട ചെരുപ്പൂരി കാലുമടക്കി തൊഴിക്കാനും അങ്ങനെ ആരുമില്ലാത്ത കുലുമുറികളിൽ ഒരുകാര്യവുമില്ലാതെ നിങ്ങളെ അനുകരിക്കാനും ഞങ്ങൾക്ക് ഭയങ്കര ഇഷ്ടമാരുന്നു.കേരളത്തിലെ ഓരോ അമ്മമാരും നിങ്ങളെപ്പോലെ ഒരു മകൻ ഉണ്ടാരുന്നെങ്കിൽ എന്ന് ആശിച്ചിട്ടുണ്ട് കേരളത്തിലെ ഓരോ അമ്മമാരുടേം മക്കൾ സ്വാന്തം അമ്മമാരുടെ മുന്നിൽ മോഹൻലാലിനെ പോലെ കുസൃതി കാണിച്ചിട്ടുണ്ട് നിങ്ങളെ പോലെ ഉടുത്ത മുണ്ടു ഉരിഞ്ഞെടുത് കമന്റടിക്കുന്നവന്റെ മുഖത്തടിക്കുന്ന അങ്ങളുണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചിട്ടുണ്ട് ഓരോ കാമുകിയും നിങ്ങളെപ്പോലെ കള്ളച്ചിരി ചിരിക്കുന്ന കാമുകനെ ആശിച്ചിട്ടുണ്ട് “MOHANLAL YOU ARE NOT JUST A NAME  ‘ YOU ARE A FEELING !

ആ ഫീലിംഗ് ഒരു കാലഘട്ടത്തിൽ സമ്മാനിച്ചത് ഒരു പ്രതീക്ഷയാണ് കയ്യിൽ ഒന്നുമില്ലെങ്കിലും ഒരു നൂറുരൂപ നോട്ടുണ്ടെങ്കിൽ അത് കയ്യിൽ മുറുകെപ്പിടിച്ചു ഈ രാവ് പുലരാൻ ഇത് മതിയെന്ന് മലയാളിക്ക് പ്രാരപ്തങ്ങൾക്കിടയിൽ കൊടുത്ത പ്രതീക്ഷയാണ് ലാലേട്ടാ നിങ്ങളുടെ പല ഡയലോഗുകളും. ഇന്നും വൈകിട്ടത്തെ പരിപാടികളിൽ വൈകി വരുന്ന മലയാളി സമയം പറയുന്നത് ക്ലോക്ക് നോക്കി അല്ല പകരം രണ്ടാമത്തെ പെഗ്ഗിലെ മൂന്നാമത്തെ ഐസ് ക്യൂബ നോക്കിയാണ്. വിരോധം ഉണ്ട് ലാലേട്ടാ മലയാളിയുടെ മനസിലെ ചട്ടമ്പിയെയും മാടമ്പിയെയും തട്ടിയുണർത്തിയതിന് ഒപ്പം വിഷമവും ഉണ്ട് മലയാളി മനസ്സിൽ ആൺകോയിമ വേരുറക്കാൻ നിങ്ങളുടെ കഥാപാത്രം കരണമായതിന് ഞങ്ങൾക്കുള്ളിലെ ധ്വന്ത വ്യക്തിത്വത്തെ ചികിൽസിക്കാൻ ഞങ്ങൾക്കുള്ളിലെ ശ്രീദേവിയെ പൂട്ടിയിടാൻ dr സണ്ണിയായി വീണ്ടും വരുമെന്ന് പ്രതീഷിക്കുന്നു.

കാരണം അന്ധമായ ആരാധനയിൽ നിങ്ങളുടെ കഥാപാത്രത്തെ പകുത്തെടുത്തു പകർന്നാടുന്ന പലരും ഇന്നും കേരളത്തിലുണ്ട്. ഒരിക്കൽ ഒരു റോങ് നമ്പറായി നിങ്ങൾ കയറി വന്നു മറ്റൊരിക്കൽ സ്വന്തം ഫോൺ നമ്പർ കലണ്ടറിൽ കോറിയും ഒരിക്കൽ കാണുന്ന കണ്ണടകളെല്ലാം ഫിഡഡല്ഫിയ കണ്ണാടികളാണെന്ന് മലയാളിയെ തോന്നിപ്പിച്ചു മറ്റൊരിക്കൽ കൂളിംഗ് ഗ്ലാസ് എന്ന് പറഞ്ഞു ശീലിച്ച മലയാളിയെ കൊണ്ട് റെയ്ബാൻ അണിയിച്ചു.
ഒരു പക്ഷെ തൊണ്ണൂറുകളിൽ ഒരു സംസ്ഥാനം മുഴുവൻ റെയ്ബാൻ കണ്ണട വെച്ചതിന് ഒരാൾക്ക് കോപ്പിറൈറ് കൊടുക്കണമെങ്കിൽ thats you laletta.ഇതൊക്കെ ഞങ്ങൾക്ക് നിങ്ങളോടുള്ള പ്രാന്താണ് എന്നാൽ ഇതിനുമപ്പുറമാണ് നിങ്ങളോടുള്ള പ്രണയം.

സുമോയ്ത്രക്കു മുകുന്ദേട്ടനോടും അശ്വതിക്ക് അക്കുസുട്ടനോടും തോന്നിയുടേതിനേക്കാൾ തീവ്രമാണ് മലയാളിക്ക് മോഹൻലാലിനോട് തോന്നിയ പ്രണയം. അന്ന് എല്ലാം നഷ്ടപ്പെട്ട് സേതുമാധവൻ തിരിഞ്ഞു നടക്കുമ്പോൾ മോഹൻലാൽ എന്ന നടന്റെ മുഖം പോലും കാണാതെ ഞങ്ങളുടെ കണ്ണ് നിറഞ്ഞെങ്കിൽ വന്ദനത്തിൽ വലിച്ചെറിഞ്ഞ ചാവി തരിച്ചു കിട്ടാതെ നിൽക്കുന്ന ലാലിനെ കണ്ടു ഞങളുടെ ഉള്ള് പതറിയെങ്കിൽ കോമയിൽ കഴുത്തു ഞെരിച്ചു ചിരിച്ചു കിടക്കുന്ന വിനുവിനെ കണ്ട്‌ ഞങളുടെ ചുണ്ട് വിറച്ചെങ്കിൽ അതാ കഥാപാത്രത്തെക്കൾ കൂടുതൽ നിങ്ങളോടുള്ള അടങ്ങാത്ത ഇഷ്ടം കൊണ്ടാണ് ലാലേട്ടാ.ക്ലാരയോടും മഴയോടും മലയാളിക്ക് തോന്നിയ പ്രണയത്തിന് കാരണം ജയകൃഷനോട് അവനുണ്ടാരുന്നു സ്നേഹമാരുന്നു ലാലേട്ടാ.

നന്ദി ആ മഹാരഥന്മാർക്ക് പത്മരാജന്,സത്യനന്ദിക്കാടിന്,സിബിമലയിലിന്,ശ്രീനിവാസന്,പ്രിയദർശന്,ഭരതന്,ഭദ്രന് അങ്ങനെ പറഞ്ഞാലും തീരാത്ത ഒരു നീണ്ട നിര കൊത്തിയെടുത്ത നടന വൈഭവത്തെ മുന്നിൽവെച്ച് ഓരോ കേരളീയനും പറയും ലോക സിനിമക്ക് മലയാളം സമ്മാനിച്ച രണ്ട് മഹാനാടൻമാരിൽ ഒരുവൻ “മോഹൻലാൽ” ഇനിയും അഭിനയിക്കണം ലാലേട്ടാ നിങ്ങൾ പുലിയെ പിടിക്ക് ലാലേട്ടാ.. ഞങ്ങൾക്കറിയാം ഒരുമനുഷ്യനെ കൊണ്ട് പുലിയെ പിടിക്കാൻ കഴിയില്ലെന്ന് പക്ഷെ നിങ്ങൾ പുലിയെ പിടിച്ചാൽ ഞങൾ ഇനിയും കയ്യടിക്കും. എന്നാൽ കയ്യടിക്കുന്നു ദൃശ്യങ്ങളേക്കാൾ കൂടുതൽ കയ്യടിക്കാൻ മറന്ന് പോകുന്ന ചിത്രങ്ങളാണ് ഞങ്ങൾക്ക് വേണ്ടത്.

അർജുനനായും രാവണനായും ഭീമനായും ഭരതനായും അരങ്ങിലും അണിയറയിലും അഭിനയത്തിന്റെ രാജശില്പിയായി ഇനിയും നിങ്ങൾ നിറഞ്ഞാടണം അത് കാണാൻ കയ്യടിക്കാൻ വിസിലടിക്കാൻ വർണ്ണക്കടലാസ് വാരി വിതറുവാൻ താരാരാധന തായംപിക്കാത്ത ഒരു തലമുറ വളർന്ന് വരട്ടെയെന്ന് സ്നേഹത്തോടെ ഞങ്ങൾ ആശംസിക്കുന്നു. നന്ദി ലാലേട്ടാ ഞാനടങ്ങുന്ന മൂന്ന് തലമുറ മലയാളികളെ ചിരിപ്പിച്ചതിന് കരയിപ്പിച്ചതിന് രസിപ്പിച്ചതിന് ഞങളുടെ ബാല്യവും കൗമാരവും യവ്വനവും കൂടുതൽ സുന്ദരമാക്കിയതിന്

Trending

To Top
Don`t copy text!