പ്രേക്ഷകർ ചോദിക്കുന്നു സത്യം പറഞ്ഞാൽ വിശ്വസിക്കുമോ?? - മലയാളം ന്യൂസ് പോർട്ടൽ
Film News

പ്രേക്ഷകർ ചോദിക്കുന്നു സത്യം പറഞ്ഞാൽ വിശ്വസിക്കുമോ??

ഇന്ന് കേരളത്തിൽ റിലീസ് ചെയ്ത മലയാള ചിത്രമാണ് ഒരു വടക്കൻ സെൽഫി എന്ന ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച ജി പ്രജിത് സംവിധാനം നിർവഹിച്ച സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രം. ബിജു മേനോൻ നായകനായെത്തിയ ഈ ചിത്രം രചിച്ചിരിക്കുന്നത് തൊണ്ടിമുതലും ദൃക്സ്കാഷിയും എന്ന ചിത്രം രചിച്ചു പ്രശസ്തനായ സജീവ് പാഴൂരും ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്, ഗ്രീൻ ടി വി എന്റെർറ്റൈനെർ, ഉർവശി തീയേറ്റേഴ്സ് എന്നിവയുടെ ബാനറിൽ രമാദേവി, സന്ദിപ് സേനൻ, അനീഷ് എം തോമസ് എന്നിവർ ചേർന്നുമാണ് . പ്രശസ്ത നടിയായ സംവൃത സുനിൽ ആണ് ഈ ചിത്രത്തിൽ നായികാ വേഷത്തിലെത്തിയിരിക്കുന്നതു. ഒരിടവേളക്ക് ശേഷം സംവൃത അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്ന ചിത്രം കൂടിയാണ് ഇത്. ഈ ചിത്രത്തിന്റെ ടീസറുകൾ വലിയ പ്രേക്ഷക പ്രതികരണം ആണ് നേടിയെടുത്തത്.

Trending

To Top