Film News

പ്രേമം ഹിന്ദിയിലേയ്ക്ക് ; നായകനായി അര്‍ജ്ജുന്‍ കപൂര്‍ !

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം ഹിന്ദിയിലേയ്ക്ക്. അഭിഷേക് കപൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോണി കപൂറിന്റെ മകന്‍ അര്‍ജ്ജുന്‍ കപൂര്‍ നായകനായി എത്തുമെന്നാണ് സൂചന. എന്നാല്‍ നായികമാരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. സായി പല്ലവി മലരായി എത്തുമെന്നും സൂചനയുണ്ട്. നിവിന്‍ പോളി നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം 2015 മെയ് 29നാണ് പ്രേക്ഷകരിലേയ്ക്ക് എത്തിയത്. അനുപമ പരമേശ്വരന്‍, സായ് പല്ലവി, മഡോണ സെബാസ്റ്റ്യന്‍ എന്നിവര്‍ പുതുമുഖ താരങ്ങളായി എത്തിയ ചിത്രമെന്ന പ്രത്യേകതയും പ്രേമത്തിനാണ്. കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, സൌബീന്‍ ഷാഹിര്‍, രണ്‍ജി പണിക്കര്‍, വിനയ് ഫോര്‍ട്ട്, ജൂഡ് ആന്റണി എന്നിവരുള്‍പ്പെടുന്ന വലിയ താരനിരയാണ് ചിത്രത്തില്‍ ഒരുക്കിയിരുന്നത്. 60 കോടിയോളം കളക്ഷന്‍ ലഭിച്ച ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്‌തെങ്കിലും പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയയരാന്‍ ചിത്രത്തിന് സാധിച്ചില്ല. തെലുങ്കില്‍ നിവിന്റെ സ്ഥാനത്ത് നാഗചൈതന്യയും മലര്‍ മിസ്സായി ശ്രൂതിഹാസനുമായിരുന്നു.

Trending

To Top
Don`t copy text!