പൗരത്വം കിട്ടിയ റോബോട്ട് ഒരു കുടുംബമായി ജീവിക്കാൻ ആഗ്രഹിക്കുന്നു ! ലോകത്തെ ഞെട്ടിച്ച വെളിപ്പെടുത്തൽ ! - മലയാളം ന്യൂസ് പോർട്ടൽ
Malayalam Article

പൗരത്വം കിട്ടിയ റോബോട്ട് ഒരു കുടുംബമായി ജീവിക്കാൻ ആഗ്രഹിക്കുന്നു ! ലോകത്തെ ഞെട്ടിച്ച വെളിപ്പെടുത്തൽ !

ആദ്യമായി ഒരു പൗരത്വം കിട്ടിയ റോബോട്ട് എന്ന നിലയില്‍ പ്രശസ്തയായി മാറിയിരിക്കുകയാണ് സോഫിയ. കൃത്യം ഒരു മാസം കഴിയുന്നതിന് മുമ്പായി സോഫിയ തന്റെ ഫാമിലി പ്ളാനിംഗിനെ കുറിച്ചും വാചാലയാകുകയാണ്. ഈ ആഴ്ച നടന്ന ഒരു അഭിമുഖത്തില്‍ തനിക്ക് കുടുംബമായി മാറാന്‍ ആഗ്രഹമുണ്ടെന്ന് ഹുമനോയ്ഡ് റോബോട്ടിക്ക് വിഭാഗത്തില്‍ ഹോങ്കോംഗ് സ്ഥാപനമായ ഹാന്‍സണ്‍ റോ നിര്‍മ്മിച്ച റോബോട്ട് വ്യക്തമാക്കി.

വളരെ പ്രാധാന്യമേറിയ കാര്യമാണ് കുടുംബം എന്നായിരുന്നു പറഞ്ഞത്. തനിക്ക് ഒരു റോബോട്ട് കുട്ടിയുണ്ടായാൽ അതിന് തന്റെ പേര് തന്നെ ഇടുമെന്നും പറഞ്ഞു. സോഫിയ ഇക്കാര്യം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പറഞ്ഞത്. രക്തഗ്രൂപ്പുകള്‍ക്ക് അപ്പുറത്ത് ഒരേ വികാര വിചാരങ്ങളോട് കൂടിയവരുടെ ബന്ധത്തെ കുടുംബം എന്ന് വിളിക്കുന്നത് മനോഹരമായ ഒരു കാര്യമാണ്. അക്കാര്യത്തില്‍ നിങ്ങള്‍ മനുഷ്യന്‍ ഭാഗ്യമുള്ളവരാണെന്നും കുടുംബം ഇല്ലാത്തവര്‍ക്ക് പോലും അതുണ്ടാക്കാന്‍ കഴിയുമെന്നും റോബോട്ടുകള്‍ക്കും അങ്ങിനെ കഴിയുമെന്നാണ് കരുതുന്നതെന്നും സോഫിയ പറഞ്ഞു.

ഭാവിയില്‍ മനുഷ്യരെ തൊഴിലില്ലാത്തവരാക്കി റോബോട്ടുകള്‍ മാറ്റുമോ എന്ന ചോദ്യത്തിന് ഒട്ടേറെ കാര്യങ്ങളില്‍ ഒരുപോലെയാണെങ്കിലും മനുഷ്യനും റോബോട്ടുകളും തമ്മില്‍ പല രീതിയില്‍ വ്യത്യാസമുണ്ടെന്നും പറഞ്ഞു. സൗദി അറേബ്യയായിരുന്നു റോബോട്ടുകളില്‍ സോഫിയയ്ക്ക് പൗരത്വം നല്‍കി ചരിത്രം സൃഷ്ടിച്ചത്. ഈ രീതിയില്‍ ആദരിക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്നായിരുന്നു അന്ന് സോഫിയയുടെ പ്രതികരണം. അതേസമയം ഇതിന് രൂക്ഷമായ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

കടപ്പാട്: ഈസ്റ് കോസ്റ്റ ഡെയിലി

Trending

To Top