Malayalam Article

ബസിലെ കണ്ടക്ടർ

” തെമ്മാടി തന്നെയാ , അവന്റെ കട്ടി മീശയും ഉണ്ടക്കണ്ണും ” എന്ന് ഞാൻ പറഞ്ഞു തുടങ്ങും മുമ്പേ കുട്ടുകാരി ചോദിച്ചിരുന്നു ,

” നീ ആരുടെ കാര്യമാ പറയുന്നേ… ”

ആ പാർവതി ബസിലെ കണ്ടക്ടർ , പത്ത് മുപ്പത്തിയഞ്ച് വയസ്സ് തോന്നിക്കുന്ന ഒരു പാവത്തിനെ സ്റ്റോപ്പ് മാറിയതിനെ കുറിച്ച് ചോദിച്ചതിന് അടിച്ച് വലിച്ച് പുറത്തേക്കിട്ട് ..
എന്നിട്ട് ആരും ഒന്നും ചോദിച്ചില്ല
രണ്ടോ മൂന്നോ യാത്രക്കാരെ ഉണ്ടായിരുന്നുള്ളു. അപ്പോൾ എനിക്ക് ഒന്ന് കൊടുക്കാൻ തരിച്ചു വന്നതാ….പിന്നെ വീട്ടിൽ നിന്നു കറക്ട് സമയത്തു വരാനും പോകാനും ഈ ഒരു ശകടമേയുള്ളു എന്നത് കൊണ്ടങ്ങ് ക്ഷമിച്ചതാ ….

അത് പോട്ടെ , പറഞ്ഞു നിർത്തിയതേയുള്ളു ദാ വരുന്നു നിന്റെ ശത്രുന്ന് പറഞ്ഞവൾ യാത്ര പറഞ്ഞു പോയപ്പോഴേക്കും ബസ് അടുത്തെത്തിയിരുന്നു , അന്ന് കുറച്ചു തിരക്ക് കൂടുതലായിരുന്നു , കയറിയയുടനെ കിളി ബെല്ലടിച്ചത് കൊണ്ട് നേരെ ചെന്ന് വീണത് ആ തെമ്മാടിയുടെ തോളിൽ , വീഴാൻ തുനിഞ്ഞ എന്നെ അവൻ പിടിച്ചതോ എന്റെ വയറിലും .. നേരെ നോക്കി അവനെയൊന്ന് ദഹിപ്പിച്ചിട്ട് കരണത്ത് ഒരെണ്ണം കൊടുത്തപ്പോഴേക്കും പെട്ടെന്ന് ബസ് ആകെ നിശബ്ദ്ധമായിരുന്നു ..

” വണ്ടി പോട്ടെ ” എന്നവന്റെ വാക്കിൽ വണ്ടി മുന്നോട്ട് നീങ്ങിയെങ്കിലും , എന്റെ നോട്ടം മൊത്തം അവനിലായിരുന്നു , ” മോൾ വീഴാൻ നേരം പിടിച്ചതല്ലേ , അവൻ അങ്ങനെ മോശമായി പെൺകുട്ടികളോട് പെരുമാറില്ല ” എന്ന് അടുത്തിരുന്ന പ്രായം ചെന്ന അമ്മയെന്നോട് പറഞ്ഞപ്പോഴേക്കും , ” അത് നിങ്ങൾക്കെങ്ങനെ അറിയാം ” എന്ന എന്റെ വാക്കിനു ” പെറ്റ വയറിനേക്കാൾ നല്ലത് പോലെ മക്കളെ മനസിലാക്കാൻ ആർക്കാ കഴിയുക ” എന്ന ആ അമ്മയുടെ വാക്കിന് വിശ്വാസം വരാതെ അമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോഴേക്കും അവർ പറഞ്ഞിരുന്നു , ” എന്റെ മകനാ , ശ്രീജിത്ത് ….. മൂന്ന് പെങ്ങന്മാരുടെ ഒരേയൊരു ആങ്ങള….”

ചെയ്തത് തെറ്റായി പോയി എന്ന് ചിന്തിച്ച് തുടങ്ങിയപ്പോഴേക്കും സ്റ്റോപ്പ് എത്തിയിരുന്നു , അവന്റെ മുഖത്ത് നോക്കാതെ ഇറങ്ങിയെങ്കിലും മനസ് മുഴുവൻ അവനോടുള്ള കുറ്റബോധമായിരുന്നു ….പിന്നീടുള്ള യാത്രകളിൽ എന്റെ കയ്യിന്നു ടിക്കറ്റു കാശ് വാങ്ങിയിരുന്നില്ല അവൻ , മൊത്തത്തിൽ എന്നെ അവഗണിച്ചിരുന്നു , അന്ന് ആദ്യമായി ചെക്കർ കയറിയപ്പോൾ ഓടി വന്ന് ഒരു ടിക്കറ് എന്റെ കയ്യിലേക്ക് വെച്ചു തന്നിട്ട് അവൻ അവിടെ നിന്ന് മാറിയപ്പോൾ എനിക്ക് മനസ്സിലായിരുന്നു എന്നോട് അവനു ദേഷ്യമൊന്നുമില്ലെന്ന് ..

പലതവണ സംസാരിക്കാൻ ശ്രമിച്ചപ്പോഴൊക്കെ ഒഴിഞ്ഞു അവൻ മാറിയത് കൊണ്ടാ അന്ന് ആ ബസിന്റെ അവസാന സ്റ്റോപ്പ് വരെ ഞാനതിൽ തന്നെയിരുന്നത് ..
” നീ ഇറങ്ങിയില്ലേ ” എന്ന ഡ്രൈവറുടെ ചോദ്യം കേട്ട് ഞാൻ മിണ്ടാതെ ഇരുന്നെങ്കിലും , ” ബസ്സുകാരൊക്കെ മോശക്കാരാ … നീ എന്താ ഇറങ്ങാഞ്ഞതെന്ന് ” ചോദിച്ച് അവൻ എന്റെ അരികിലേക്ക് വന്നത് ..

” സോറി ശ്രീയേട്ടാ , ഞാൻ അന്ന് അറിയാതെ …. ” എന്ന് പറഞ്ഞപ്പോഴേക്കും നിറഞ്ഞ തുളുമ്പിയ കണ്ണുകൾ കണ്ടിട്ടാ ” ” നീ അവളെയും കൊണ്ട് താഴേക്കിറങ്ങിയേ… ഇനി ഇതാരെങ്കിലും കണ്ടിട്ട് വേണം അടുത്തത് പറഞ്ഞുണ്ടാക്കാൻ ” എന്ന ഡ്രൈവറുടെ വാക്ക് കേട്ട് കൊണ്ടാ ” വാ ” എന്ന് പറഞ്ഞു എന്റെ കയ്യിൽ പിടിച്ച് ബസിന്റെ താഴേക്ക് ശ്രീയേട്ടൻ ഇറങ്ങിയത് ..

” പുല്ല് ഇനി ഇവിടെ നിന്ന് ഒരു മണിക്കൂർ യാത്രയുണ്ട് നിന്റെ വീട്ടിലേക്ക് , നീ ഇനി എങ്ങനെ പോകും ….” എന്ന ശ്രീയുടെ ചോദ്യത്തിന് ” ആ എനിക്കറിഞ്ഞുടാ …” എന്ന് പറഞ്ഞു മുഖം താഴ്ത്തി നിന്ന എന്നോട് ” ഒരെണ്ണം വെച്ച്‌ തന്നാലുണ്ടല്ലോ….” എന്നും പറഞ്ഞു ദേഷ്യപ്പെട്ടെങ്കിലും എന്റെ മുഖത്തെ പേടി കണ്ടിട്ടാകണം വീട്ടിലേക്ക് ശ്രീയുടെ ബൈക്കിൽ യാത്ര തിരിച്ചത് …..

“ബുദ്ധിമുട്ടായി അല്ലെ ….” എന്നെന്റെ ചോദ്യത്തിന് ” ഇല്ലെടി നല്ല സന്തോഷമായി ….” എന്ന് പറഞ്ഞിട്ട് മുട്ടിയിരിക്കാനൊന്നും നിൽക്കണ്ട… എന്ന് പറഞ്ഞു കുറച്ച് മുൻപിലേക്ക് കയറിയിരുന്നു ശ്രീയെങ്കിലും ഞാൻ പതിയെ അവനോടൊപ്പം ചേർന്നിരുന്നു .. എന്റെ കൈകൾ അവന്റെ കവിളിൽ തൊട്ടപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞിരുന്നു ..

” സോറി ശ്രീയേട്ടാന്ന് ….” ഞാൻ പറഞ്ഞ തീരും മുമ്പേ എന്റെ കൈ പിടിച്ച് വയറിലേക്ക് വെച്ചിരുന്നു ആ തെമ്മാടി …. “ഇഷ്ടക്കുറവൊന്നും കൊണ്ടല്ല പെണ്ണെ….. മൊത്തം വിയർത്തിരുക്കുവാ …..അതാ മുട്ടിയിരിക്കണ്ടാന്ന് ” അവൻ പറഞ്ഞപ്പോഴേക്കും ഞാൻ ഒന്നുടെ ചേർന്നിരുന്നു അവനോട് ..

പിന്നെ ഒന്ന് പറഞ്ഞു രണ്ടാമത്തത്തിനു ദേഷ്യപ്പെടുന്ന സ്വഭാവം ഒന്ന് മാറ്റണം ശ്രീയേട്ടാ എന്ന് പറഞ്ഞു അന്നത്തെ ബസിൽ അവനെ അടിച്ച് പുറത്തിട്ടതിനെ കുറിച്ച് ചോദിച്ചപ്പോൾ , അവനെ ഞാൻ തിരഞ്ഞു നടന്നതാ , സ്കൂൾ കുട്ടികൾ കയറിയാൽ പുറകിലൂടെ മുട്ടി നിൽക്കുന്നത് കണ്ടിട്ട് തന്നെയാ അവനു രണ്ടെണ്ണം ഏൽപ്പിച്ചത് , അന്ന് അവനെ അടിക്കാഞ്ഞത് ആ കുഞ്ഞിനെ പിന്നെ എല്ലാവരും അങ്ങനെയല്ലേ കാണു എന്നോർത്തിട്ട എന്ന് പറഞ്ഞപ്പോഴേക്കും പണ്ട് അച്ഛൻ പറഞ്ഞത് മനസിലേക്ക് ഓടി വന്നിരുന്നു …

” എല്ലാ ജോലിയിലും നല്ലതും മോശവും കാണും , എത്ര നല്ലത് ചെയ്താലും ഏതെങ്കിലും ഒരുത്തൻ മോശത്തരം കാണിച്ചാൽ ബാക്കിയുള്ളവരെല്ലാം എല്ലാരുടെയും കണ്ണിൽ മോശക്കാരാകുമെന്നുള്ളത് ….”

Trending

To Top
Don`t copy text!