Film News

ബാബു ആന്റണിയുടെ മാസ് കണ്ടിട്ടുണ്ടോ? നിവിനെയും ലാലേട്ടനെയും മറികടന്ന അച്ചായൻ പൊളിച്ചു

അതിശയിപ്പിക്കാനുള്ള വരവാണെന്ന് റിലീസിന് മുന്‍പ് തന്നെ പ്രേക്ഷകര്‍ വിധി എഴുതിയിരുന്നു. ഓണത്തിന് റിലീസ് തീരുമാനിച്ചിരുന്ന സിനിമ പ്രളയം കാരണം മാറ്റി വെച്ചെങ്കിലും ഒടുവില്‍ ഒക്ടോബര്‍ പതിനൊന്നിന് റിലീസിനെത്തിയിരിക്കുകയാണ്. ലോകത്ത് എല്ലായിടത്തും ഇന്നലെയായിരുന്നു സിനിമയുടെ റിലീസ്. കേരളത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് കൊണ്ടാണ് കൊച്ചുണ്ണി എത്തിയിരിക്കുന്നത്.

കൊച്ചുണ്ണിയുടെ മാസ് എന്‍ട്രി
തട്ടത്തിന്‍ മറയത്തും പ്രേമവും ഹിറ്റായപ്പോള്‍ നിവിന്‍ പോളിയ്ക്ക് അത്തരം വേഷങ്ങളെ ചേരുകയുള്ളുവെന്നായിരുന്നു പലരും പറഞ്ഞത്. എന്നാല്‍ ഇതിഹാസ പുരുഷനായ കായംകുളം കൊച്ചുണ്ണിയായി വേഷമിട്ടതോടെ മുന്‍വിധികളെല്ലാം തിരുത്തി കുറിച്ചിരിക്കുകയാണ്. സിനിമയില്‍ നിവിന്റെ കഷ്ടപാടുകള്‍ എത്രത്തോളമുണ്ടെന്നുള്ള കാര്യമെല്ലാം വ്യക്തമാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തില്‍ കായംകുളം കൊച്ചുണ്ണി എന്ന ടൈറ്റില്‍ വേഷത്തില്‍ നിവിന്‍ പോളി തകര്‍ത്തഭിനയിച്ചിരിക്കുകയാണ്.

നല്ല അഭിപ്രായങ്ങളാണ് കായംകുളം കൊച്ചുണ്ണി തിയറ്ററുകളില്‍ നിന്നും സ്വന്തമാക്കിയിരിക്കുന്നത്. മലയാളക്കര ഇതുവരെ കാണാത്ത റെക്കോര്‍ഡ് സ്‌ക്രീനുകളിലായിരുന്നു സിനിമയുടെ പ്രദര്‍ശനം. ബോക്‌സോഫീസില്‍ കൊടുങ്കാറ്റായി മാറാന്‍ കൊച്ചുണ്ണിയ്ക്ക് കഴിയുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. വരും ദിവസങ്ങളില്‍ വിദേശത്ത് നിന്നുള്ള കണക്കുകള്‍ കൂടി വരുമ്പോള്‍ സിനിമയുടെ ലെവല്‍ എന്താണെന്ന് മനസിലാവും.

ചിത്രത്തില്‍ നിവിന്‍ പോളി മാത്രമല്ല മറ്റ് താരങ്ങളെല്ലാവരും ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്ന പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. പതിനഞ്ച് മുതല്‍ ഇരുപത് മിനുറ്റ് വരെ മാത്രമേ സിനിമയില്‍ ഉണ്ടായിരുന്നുള്ളുവെങ്കിലും മോഹന്‍ലാല്‍ അവതരിപ്പിച്ച ഇത്തിക്കരപക്കിയ്ക്കാണ് ഏറ്റവുമധികം കൈയടി ലഭിച്ചത്. ഒപ്പം ബാബു ആന്റണിയുടെ തങ്ങള്‍ എന്ന കഥാപാത്രമാണ് പ്രേക്ഷക ഹൃദയത്തിലെത്തിയ റോള്‍. സണ്ണി വെയിന്‍, ഷൈന്‍ ടോം ചാക്കോ, ജൂഡ് ആന്റണി എന്നിവരുടെയെല്ലാം പ്രകടനങ്ങള്‍ ട്രോളന്മാര്‍ വിലയിരുത്തിയിരിക്കുകയാണ്.

കൊച്ചുണ്ണിയില്‍ നിവിന്‍ 2.30 മണിക്കൂര്‍ കാണിച്ച മാസ് വെറും പത്ത് മിനുറ്റില്‍ കാട്ടിയ മുതലാണ് ബാബു ആന്റണി. പ്രേക്ഷകരുടെ കൈയടി ക്ലൈമാക്‌സില്‍ സ്വന്തമാക്കാന്‍ ബാബു ആന്റണിയ്ക്ക് കഴിഞ്ഞിരുന്നു.

ബാബു ആന്റണിയെ പോലെ തന്നെ സുദേവ് നായരും പത്ത് മിനുറ്റില്‍ വന്ന് മാസ് കാണിച്ച് പോയി. പത്ത് മിനുറ്റിലെ മാസ് മച്ചാനൊരു വീക്‌സനെസാണ്.കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ഇത്തിക്കരപക്കിയുടെ ഗസ്റ്റ് റോള്‍ കണ്ടാല്‍ മലയാള സിനിമയ്ക്ക് ഇതിലും വലിയൊരു ഗസ്റ്റ് റോള്‍ സ്വപ്‌നത്തില്‍ മാത്രമെന്ന് പറയാം.

കൊച്ചുണ്ണിയില്‍ ആരും അധികം പുകഴ്താത്ത മറ്റൊരു അഡാറ് ഗസ്റ്റ് റോള്‍ സുദേവിന്റെതായിരുന്നു. മച്ചാന്‍ ചെറിയ വേഷത്തിലൂടെ അതിശയപ്പെടുത്തിയെന്ന് പറയാം.

തൊണ്ണൂറുകളില്‍ ആക്ഷന്‍ കിംഗായി വിലസിയ ബാബു ആന്റണിയുടെ ആരാധകരായിരുന്നു എല്ലാവരും. അതിനാല്‍ കൊച്ചുണ്ണിയില്‍ ഇങ്ങേരുടെ മാസും അടവുമുറകളും ഫൈറ്റ് സീനും കാണുന്നവര്‍ക്ക് അദ്ദേഹത്തെ തിരിച്ച് കിട്ടിയ ഫീലാണ്.

പൃഥ്വിരാജ് നായകനായി അഭിനയിച്ച എസ്രയില്‍ വന്ന് വരവ് അറിയിച്ച ബാബു ആന്റണി കായംകുളം കൊച്ചുണ്ണിയില്‍ വന്ന് വിസ്മയിപ്പിച്ചിരിക്കുകയാണ്.

നിവിന്റെ പ്രേമത്തില്‍ ഡാന്‍സ് മാസ്റ്റര്‍ ഡോളി ഡിക്രൂസായി വന്ന് കിട്ടിയ നേരം കൊണ്ട് ജൂഡ് ആന്റണി കൈയടി വാങ്ങി പോയി. ഇപ്പോള്‍ കൊച്ചുണ്ണിയിലെ തനിക്ക് കിട്ടിയ ചെറിയൊരു നമ്പൂതിരി വേഷം ചെയ്ത് വീണ്ടും കൈയടി വാങ്ങാന്‍ ജൂഡിന് കഴിഞ്ഞിരിക്കുകയാണ്.

പഴശ്ശിരാജ, കേളു, വടക്കന്‍ വീരഗാഥ തുടങ്ങി മലയാള സിനിമയില്‍ ഇന്ന് വരെ ഉണ്ടായിരുന്ന ചരിത്ര നയാകന്മാര്‍ക്കിടയിലേക്കാണ് കായംകുളം കൊച്ചുണ്ണിയുമായി നിവിന്‍ പോളി കടന്ന് വന്നിരിക്കുന്നത്.

ബാബു ആന്റണി പതിനഞ്ച് വര്‍ഷം മുന്‍പ് എപ്പടി പോയോ അപ്പടിയെ തിരുമ്പി വന്തിട്ടേന്ന് സെല്ല്.. മാസിന്റെ കാര്യത്തിലും ആക്ഷന്റെ കാര്യത്തിലും ഒട്ടും മോശം വന്നിട്ടില്ല.

സിനിമയില്‍ ഞാനവന്റെ ചെവിയില്‍ ഓതി കൊടുത് സ്വാലത്താണെന്് കരുതിയോ.. അവന്റെ ഗുരുവാടാ ഞാന്‍ എന്ന് തുടങ്ങുന്ന ബാബു ആന്റണിയുടെ ഡയലോഗ് കേട്ടപ്പോള്‍ പ്രേക്ഷകര്‍ക്ക് രോമാഞ്ചം വന്നിട്ടുണ്ടാവും.

പണ്ട് നായകന്റെ സൈഡില്‍ ബാബു ആന്റണിയുണ്ടെങ്കില്‍ നമുക്കുണ്ടാകുന്ന രോമാഞ്ചം കായംകുളം കൊച്ചുണ്ണി കണ്ടപ്പോല്‍ വീണ്ടും കിട്ടി.

നിവിന്‍ നായകനാണെങ്കിലും ഒരു ഇരുപത് മിനുറ്റ് നേരത്തേക്ക് നായകന്‍ മോഹന്‍ലാലാണ്. അതാണ് കായംകുളം കൊച്ചുണ്ണിയുടെ മറ്റൊരു വിജയം.

ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍ ആചാരി എന്നിവരും കായംകുളം കൊച്ചുണ്ണിയില്‍ അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ച വെച്ചത്.

കൊച്ചുണ്ണിയ്‌ക്കൊപ്പം കട്ട് നിന്ന് സ്‌കോര്‍ ചെയ്ത് തന്റെ വില്ലന്‍ ഷെയ്ഡ് ഒന്ന് കൂടി ഭദ്രമാക്കാന്‍ സണ്ണി വെയിന് കഴിഞ്ഞിരുന്നു.

ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍, തങ്ങള്‍ ആയി ബാബു ആന്റണിയും കേശവന്‍ എന്ന വേഷത്തില്‍ സണ്ണി വെയിനും കായംകുളം കൊച്ചുണ്ണിയില്‍ ചെറിയ വേഷങ്ങളാണ് അവതരിപ്പിച്ചത്. എന്നാല്‍ നായകനൊപ്പമെത്താന്‍ മൂന്ന് പേര്‍ക്കും കഴിഞ്ഞിരുന്നു.

കായംകുളം കൊച്ചുണ്ണിയില്‍ നിന്നും നിവിന്‍ പോളി വാങ്ങി കൂട്ടിയ കൈയടി അവസാന പതിനഞ്ച് മിനുറ്റില്‍ ബാബു ആന്റണി സ്വന്തമാക്കിയിരിക്കുകയാണ്.

Trending

To Top
Don`t copy text!