Film News

ബാലഭാസ്‌ക്കറിന്റെയും ലക്ഷ്മിയുടെയും വിവാഹ ചിത്രങ്ങൾ!!!!

40 വയസ് ഒരു മനുഷ്യനെ സംബന്ധിച്ചു അവന്റെ ആയുസിന്റെ പകുതിയോളം മാത്രമാണ്. ഈ 40 വയസ്സിനുള്ളിൽ തന്നെ ഒരു മനുഷ്യജീവിതത്തിന് കിട്ടാവുന്ന സ്നേഹവും ആദരവും ആവോളം ഏറ്റു വാങ്ങിയാണ് ബാലഭാസ്കർ എന്ന ആ വലിയ മനുഷ്യൻ നമ്മെ വിട്ടു പോയത്. മകൾ തേജസ്വിനിയോടൊപ്പം ബാലഭാസ്കർ പോയത് അദ്ദേഹത്തെ അറിയുന്ന ആർക്കും വലിയ വേദന ഉണ്ടാകുന്ന ഒന്നായിരുന്നു. 22 മതേ വയസിലാണ് ബാലഭാസ്കർ ലക്ഷ്മിയെ വിവാഹം കഴിച്ചത്.

സംഗീതതെ ജീവിതമായി കണ്ട ബാലഭാസ്കറിനോടൊപ്പമുള്ള വിവാഹം ലക്ഷ്മിയുടെ വീട്ടുകാർക്ക് ഇഷ്ടമുള്ള ഒന്നായിരുന്നില്ല. തന്റെ ട്യൂഷൻ സാറിനൊപ്പം വിവാഹ അഭ്യർത്ഥനയുമായി ലക്ഷ്മിയുടെ വീട്ടിലേക്ക് പോയ ബാലുവിന് നല്ല അനുഭവം ആയിരുന്നില്ല ലഭിച്ചത്. വീട്ടുകാർ സമ്മതിക്കില്ല എന്ന് ഉറപ്പായപ്പോൾ ബാലു ലക്ഷ്മിയുടെ അടുത്തെത്തി ” തിരിച്ചു ഇനി വീട്ടിലേക്ക് പോയാൽ നിനക്ക് എന്നെ കാണാനാകില്ല എന്ന് പറഞ്ഞു. നിന്റെ മുന്നിൽ രണ്ടു വഴികൾ ഉണ്ട് ഒന്ന് എന്നോടൊപ്പം ഇറങ്ങി വരാം രണ്ടു വീട്ടിലേക്ക് പോകാം. എന്നോടൊപ്പം വന്നാൽ ഞാൻ നിന്നെ നോക്കിക്കോളാം..”

Trending

To Top
Don`t copy text!