Film News

ബാഹുബലിക്കൊപ്പം അങ്കമാലി ഡയറീസ് കൊറിയയിലേക്ക്…..!!

ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം അങ്കമാലി ഡയറീസിന്റെ ആരവം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. പുതുമുഖങ്ങളുമായി എത്തിയ ചിത്രം ചരിത്രം സൃഷ്ടിക്കുകയായിരുന്നു.

ഇപ്പോള്‍ ചിത്രം കൊറിയയിലേക്ക് എന്നാണ് പുതിയ വിവരം. സൗത്ത് കൊറിയയില്‍ നിന്നും അടുത്ത് വരാനിരിക്കുന്ന ബുസന്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ അങ്കമാലി ഡയറീസും പങ്കെടുക്കുമെന്നാണ് പുതിയ റിപ്പോർട്ട്.

അങ്കമാലി ഡയറീസിന്റെ തിരക്ക​ഥ​യൊ​രു​ക്കി​യ​ത് ന​ട​ന്‍ ചെമ്പന്‍ വി​നോ​ദ് ജോസായി​രു​ന്നു. ഫ്രൈ​ഡേ ഫി​ലിം ഹൗ​സി​ന്റെ ബാ​ന​റി​ല്‍ വി​ജ​യ് ബാ​ബു​വാ​യി​രു​ന്നു ചിത്രം നി​ര്‍മിച്ച​ത്.

മുമ്പ് പൃ​ഥ്വി​രാ​ജ് നായകനായ ഉ​റു​മിക്ക് ഈ ​ഫി​ലിം ഫെ​സ്റ്റി​വ​ലി​ല്‍ അവസരം ലഭിച്ചിരുന്നു. രാ​ജ​മൗ​ലി​യു​ടെ ബ്ര​ഹ്മ​ണ്ഡ ചി​ത്രം ബാ​ഹു​ബ​ലി​യും ഫെ​സ്റ്റി​വ​ലി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

Trending

To Top
Don`t copy text!