ബിലാലിനു പിറകെ കളം നിറഞ്ഞു കളിയ്ക്കാൻ ബെല്ലാരിരാജയും എത്തുന്നു ! - മലയാളം ന്യൂസ് പോർട്ടൽ
Film News

ബിലാലിനു പിറകെ കളം നിറഞ്ഞു കളിയ്ക്കാൻ ബെല്ലാരിരാജയും എത്തുന്നു !

mammotty rajamikyam 2

സംവിധായകനും നിർമാതാവുമായ അൻവർ റെഷീദിന്റ ആദ്യ ചിത്രമാണ് രാജമാണിക്യം. മമ്മൂട്ടിയുടെ രാജമാണിക്യമെന്ന കഥാപാത്രത്തെ മലയാളക്കര വളരെ പെട്ടന്ന് തന്നെ നെഞ്ചേറ്റുകയായിരുന്നു . ബെല്ലാരിയെന്ന  പൊത്തു കച്ചവടക്കാരനായി മമ്മൂട്ടി തിളങ്ങിയ രാജമാണിക്യം രണ്ടാം വരവിനു ഒരുകുകയാണ് എന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന റിപ്പോർട്ടുകൾ.

ആരാധകരെ ഇന്നും ആവേശം കൊള്ളിക്കുന്ന ബെല്ലാരിരാജയായി മമ്മൂട്ടി  വീണ്ടും എത്താൻ  പോകുന്ന രാജമാണിക്യം 2 വിന്റ ചർച്ചകളാണ്  അണിയറയിൽ  അമൽ നീരദ് നടത്തികൊണ്ട് ഇരിക്കുകയാണ് എന്നു  റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അൻവർ റെഷീദായിരിക്കും ചിത്രതിന്റ സംവിധാനം ചെയ്യുകയെന്നതാണ് റിപ്പോർട്ട്. ബെല്ലാരി രാജയെന്ന വിളിപ്പേരുള്ള രാജമാണിക്യമായി  മമ്മൂക്ക തകർത്തഭിനയിച്ച  ചിത്രം വൻ വിജയമായിരുന്നു. ബോക്സ് ഓഫീസ് കളക്ഷനിൽ തരംഗം ഉണ്ടാക്കിയ രാജമാണിക്യം രണ്ടാം വരവിലും അതുക്കും മേലെ ആയിരിക്കുമെന്നാണ് നിഗമനം. ഈ വാർത്ത അറിഞ്ഞു ഏറെ പ്രേതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

Join Our WhatsApp Group

Trending

To Top
Don`t copy text!