മലയാളം ന്യൂസ് പോർട്ടൽ
Current Affairs

ബേബി ലവ്! സിനാറിന്റെ നെറ്റിയിൽ പ്രണയ ചിഹ്നം, ഈ മറുകിനെ പ്രണയിച്ച് മാതാപിതാക്കൾ

അച്ഛനമ്മമാരുടെ പ്രണയത്തിന്റെ ചിഹ്നമാണ് മക്കൾ എന്നു പറയാറുണ്ട്. എന്നാൽ പ്രണയ ചിഹ്നം മകന്റെ തിരുനെറ്റിയിൽ തെളിഞ്ഞു വന്നാലോ? അത്തരമൊരു കഥയാണ് തുർക്കിയിലെ ഈ മാതാപിതാക്കൾക്ക് പറയാനുള്ളത്. മുറത് എൻജിനും (30) ഭാര്യ സെയ്ഡയും (28) തങ്ങളുടെ പ്രിയപ്പെട്ട മകന്റെ മുഖം ആദ്യമായി കണ്ടപ്പോൾ അത്ഭുതപരതത്രരായി എന്നതാണ് സത്യം. അവന്റെ വെളുത്ത നെറ്റിയിൽ ചുവന്നു തുടുത്ത ഒരു ഹൃദയ ചിഹ്നം മറുകിന്റെ രൂപത്തിൽ.!

സിനാർ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ജനിച്ച് നഴ്സ് വൃത്തിയാക്കിയതിനു പിന്നാലെ കുഞ്ഞിന്റെ നെറ്റിയിൽ ഈ പാട് കണ്ടെത്തിയതായി അച്ഛൻ പറയുന്നു. ‘ഞാനാണ് ആദ്യം അതു കണ്ടത്. ആദ്യം വലലാത്ത അത്ഭുതം തോന്നി. പിന്നെ എന്തെന്നില്ലാത്ത ആഹ്ളാദം തോന്നി.

പ്രണയത്തിന്റെ അടയാളം മകന്റെ മുഖത്ത് തെളിഞ്ഞു നിൽക്കുന്ന കാഴ്ച കണ്ട് കുറച്ചു നേരം എനിക്ക് കണ്ണീർ നിയന്ത്രിക്കാൻ പോലും കഴിഞ്ഞില്ല.’– മുറത് പറയുന്നു.

എന്തായാലും പ്രസവത്തോടെതന്നെ സിനാർ അക്ഷരാർഥത്തിൽ താരമായി. കുഞ്ഞുമൊത്ത് സെൽഫിയെടുക്കാനായി ആശുപത്രിയിലെ ജീവനക്കാർ ഇടികൂടുകയായിരുന്നു.

കുഞ്ഞിന് ഇപ്പോൾ കഷ്ടിച്ച് ഒരു വയസായി. വളരും തോറും അവന്റെ നെറ്റിയിൽ പ്രണയകലയും വലുതാകുന്നുണ്ട്.

വിശുദ്ധ പ്രണയം ഇല്ലാതാകുന്ന കാലഘട്ടത്തിൽ ഇവനിലൂടെ ലോകത്ത് പ്രണയ സന്ദേശം എത്തിക്കാനുള്ള ദൈവത്തിന്റെ ഇടപെടലായി ഈ അടയാളത്തെ കാണാനാണ് മാതാപിതാക്കളും ഇഷ്ടപ്പെടുന്നത്.