ബോബ് മാർലി

നെസ്റ്റ റോബർട്ട് ബോബ് മാർലി എന്നാണ് ബോബ്മാർലിയുടെ മുഴുവൻ പേര്. ഗിറ്റാറിസ്റ്റും ഗാനരചിയിതാവും സംഗീതഞ്ജനുമായിരുന്നു ഈ അപൂർവപ്രതിഭ. ജമൈക്കയിലെ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങളും ബോബ്മാർലി സംഗീതത്തിന് വിഷയമാക്കി. കറുത്തവർഗക്കാരിയായ അമ്മക്കും വെള്ളക്കാരനായ അച്ഛനും ജനിച്ച ബോബ്…

നെസ്റ്റ റോബർട്ട് ബോബ് മാർലി എന്നാണ് ബോബ്മാർലിയുടെ മുഴുവൻ പേര്. ഗിറ്റാറിസ്റ്റും ഗാനരചിയിതാവും സംഗീതഞ്ജനുമായിരുന്നു ഈ അപൂർവപ്രതിഭ. ജമൈക്കയിലെ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങളും ബോബ്മാർലി സംഗീതത്തിന് വിഷയമാക്കി. കറുത്തവർഗക്കാരിയായ അമ്മക്കും വെള്ളക്കാരനായ അച്ഛനും ജനിച്ച ബോബ് മാർലി എന്നും വംശീയത സംബന്ധിച്ച ചോദ്യങ്ങൾക്കും പരിഹാസങ്ങൾക്കും ഇരയായിരുന്നു. തന്നെ ഒരു കറുത്ത ആഫ്രിക്കൻ വംശജനായി കണ്ടാൽ മതിയെന്ന് അദ്ദേഹം തന്നെ ചോദ്യം ചെയ്യുന്നവരോട് പറയുമായിരുന്നു. 14 വയസ്സിൽ സ്കൂളിൽ പഠിക്കുമ്പോൾത്തന്നെ തൻെറ അർധസഹോദരനോടൊപ്പം സംഗീതപരിപാടികൾ അവതരിപ്പിക്കാനാരംഭിച്ചിരുന്നു.

ചില സംഗീതപരീക്ഷണങ്ങൾക്കൊടുവിൽ ബോബ് മാർലി, ബണ്ണി വെയ്ലർ, പീറ്റർ റ്റോഷ് എന്നീ സംഗീതത്രയങ്ങൾ ചേർന്ന് ‘ദ വെയ്ലേഴ്സ്’ എന്ന സംഗീതട്രൂപ്പ് രൂപവത്കരിച്ചു. തന്നോടൊപ്പം പാടിക്കൊണ്ടിരുന്ന റീത ആൻഡേഴ്സനെ ഇതിനകം മാർലി ജീവിതസഖിയാക്കി. റെഗെ എന്ന നാടോടി സംഗീതപാരമ്പര്യത്തെ തന്റെ സംഗീതസപര്യയുമായി കൂട്ടിയിണക്കിക്കൊണ്ടാണ്, സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ജമൈക്കയെ, അവിടത്തെ സംഗീതത്തെ അന്താരാഷ്ട്രതലത്തിൽ അടയാളപ്പെടുത്തിയത്. ‘ബഫല്ലോ സോൾജിയർ’, ‘ഗെറ്റ് അപ് സ്റ്റാൻഡ് അപ്’, ‘ത്രീ ലിറ്റിൽ ബേഡ്സ്’ എന്നിവയെല്ലാം ബോബ് മാർലിയുടെ എക്കാലത്തെയും ഹിറ്റുകളാണ്. 1981 സെപ്റ്റംബർ 21ന് ന്യൂയോർക്കിൽവെച്ച് കാൻസർബാധിതനായാണ് അദ്ദേഹം മരണമടഞ്ഞത്. അതിനുശേഷം 1984ൽ ഇറങ്ങിയ ‘ലെജൻഡ്’ എന്ന ആൽബസമാഹാരത്തിൻെറ രണ്ടുകോടി അമ്പതുലക്ഷം കോപ്പികളാണ് വിറ്റഴിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ “ഗഞ്ച ഗൺ” എന്ന ഗാനം 2013-ൽ ഇറങ്ങിയ മലയാള ചലച്ചിത്രം ഹണീ ബീയിൽ ഉപയോഗിച്ചിട്ടുണ്ട്.

ഒരു കത്തോലിക്കാമതവിശ്വാസിയായി വളർത്തപ്പെട്ട മാർലി ക്രമേണ ‘റസ്തഫാരിയിസ’ത്തിൽ ആകൃഷ്ടനായി. 1930ൽ ജമൈക്കയിലാരംഭിച്ച ഒരു ആത്മീയപ്രസ്ഥാനമാണ് റസ്തഫാരി. പാശ്ചാത്യസമൂഹത്തെ നിരാകരിക്കുക എന്നതായിരുന്നു ഈ പ്രസ്ഥാനത്തിൻെറ മുഖമുദ്ര. പിന്നീട്, റസ്തഫാരിപ്രസ്ഥാനത്തിൻെറ ഉപജ്ഞാതാവായി അറിയപ്പെടുകയും ചെയ്തു.

1999ൽ ടൈം മാസിക അദ്ദേഹത്തിന്റെ ‘എക്‌സോഡസ്’ എന്ന ആൽബം ഇരുപതാം നൂറ്റാണ്ടിലെ മികച്ച ആൽബമായി തെരഞ്ഞെടുത്തു. പിന്നീട് ഗ്രാമി അവാർഡ് അദ്ദേഹത്തെ തേടിയെത്തി