Malayalam Article

ബ്രെസ്റ്റ് കാൻസർ പരിശോധിക്കാൻ പോയ യുവതിക്കുണ്ടായ മനസ്സ് മരവിപ്പിക്കുന്ന ഒരു അനുഭവം.സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ഈ പോസ്റ്റ് ഒന്ന് വായിക്കുക.

ഇന്ന് സ്ത്രീകളിൽ സർവ്വ സാദാരണമായി കാണുന്ന ഒരു രോഗമാണ് ബ്രെസ്റ്റ് കാൻസർ. സിനിമ താരങ്ങൾ ഉൾപ്പടെ നിരവധി പേരെയാണ് ഈ അസുഖം കാർന്നുതിന്നത്. ചിലരൊക്കെ ജീവിതത്തിലേക്ക് തിരിച്ചു വന്നെങ്കിലും പൂരിഭാഗം പേരും മരണത്തിനു കീഴടങ്ങി. മറ്റു കാൻസറുകളെ അപേക്ഷിച്ച് ബ്രെസ്റ്റ് കാൻസർ വളരെപെട്ടെന്നാണ് മറ്റു ശരീര അവയവങ്ങളിക്കെ പടരുന്നത്. അത് കൊണ്ട് തന്നെ തുടക്കത്തിൽ തന്നെ അസുഖം തിരിച്ചറിഞ്ഞില്ല എന്നുണ്ടങ്കിൽ രോഗിയുടെ ജീവന് തന്നെ ആപത്തായ ഒന്നാണ്.  സാദാരണ ഗതിയിൽ മുപ്പത് വയസിനും അൻപത് വയസിനും ഇടയിൽ പ്രായമുള്ളവർക്കാണ് ഈ അസുഖം പിടിപെടുന്നത്. പലരുടെയും മടി കാരണം അസുഖത്തെ കൃത്യ സമയത്ത് തിരിച്ചറിയാൻ പറ്റാതെയും ആകുന്നു. കാൻസർ ബാധിച്ച ഭാഗം എടുത്ത് കളഞ്ഞാൽ ഒരു പരിധി വരെ രോഗത്തെ പ്രദിരൊധിക്കാം.

വീട്ടമ്മമാരിലാണ് ഈ അസുഖം കൂടുതൽ അളവിൽ കണ്ടുവരുന്നത്.എന്നാൽ ആരും തങ്ങളുടെ ആരോഗ്യം തൃപ്തിയാണോ എന്ന് ഇടക്ക് പോലും പരിശോധിക്കാറില്ല. അസുഖം അതിന്റെ മൂർധന്യവസ്തയിൽ യെത്തുമ്പോഴാണ് പലപ്പോഴും ഡോക്ടറെ കാണാൻ പോകുന്നത് തന്നെ. ഇത് പോലെ ബ്രെസ്റ്റ് ക്യാൻസർ പരിശോധിക്കാൻ പോയ യുവതി തനിക്കുണ്ടായ ഒരു അനുഭവം തന്റെ ഫേസ്ബുക് പേജിലൂടെ വിവരിക്കുകയാണ്. 

“ആർ മാസം മുന്പ്ആയിരു ഞാൻ മാമ്മോഗ്രാംചെയ്യാൻ വേണ്ടി മലബാർ കാൻസർ സെന്ററിൽ പോയത്.പരിേശാധനക്ക് വേണ്ടി കയറിയ റൂമിൽ ഡോക്ടറെകൂടാതെ ഒരു നഴ്സും ഉണ്ടായിരുന്നു.ഒരു കർട്ടൻ ഇട്ട് മറിച്ചിരിക്കുകയാണ്‌ ഡോക്ടറുടെ സീറ്റ്. വസ്തം മാറിയ േശഷം േഡാക്ർ വരുതും കാത്ത് ടേബിളിൽ കിടക്കുമ്പോഴാണ് ഒരു പുരുഷന്റെ കരച്ചിൽ കേട്ടത്. 35 വയസ് പ്രായം തോന്നിക്കുന്ന ആളാണ് കരയുത്.കരയുതിേനാെടാം ഡോക്ടറുടെ കൈ പിടിക്കുന്നുമുണ്ട്. “മൂന്നു മക്കളാണ് ഡോക്ടർ. എന്തെങ്കിലും ചെയ്യാൻ പറ്റുമോ” ഡോക്ടറുടെ മുഖത്ത് ദുഃഖം മാത്രം. അദ്ദ്ദേഹം അവിടെ ഇരുന്ന ആളോട് ഒരു പ്രഭാഷണം തന്നെ നടത്തി.

അയാൾക്ക് അത് എത്രത്തോളം മനസ്സിലായെന്നു അറിയില്ല. അത്രത്തോളം വേഗത്തിലായിരുന്നു ഡോക്ടർ അത് പറഞ്ഞു അവസാനിപ്പിച്ചത്. അതിന്റെ ചുരുക്കം ഇതാണ് ഓരോ ദിവസവും ഈ ഹോസ്പിറ്റലിൽ ഡോക്ടർ ഏകദേശം അഞ്ചു മാറുകളോളം നീക്കം ചെയ്യുന്നുണ്ട്. കാരണം കേരളത്തിൽ ബ്രസ്റ്റ് ക്യാന്സറിന്റെ നിരക്ക് അത്ര കൂടുതലാണ്. പെണ്ണിന്റെ ശരീരത്തിൽ ക്യാന്സര് വന്നാൽ എളുപ്പത്തിൽ പടരാൻ സാധ്യത ഉള്ള ക്യാന്സറുകളിൽ ഒന്നാണ് ബ്രസ്റ്റ് കാൻസർ. ഗർഭപാത്ര കൻസറിനേക്കാൾ കൂടുതൽ അപകടകാരിയാണിത്.ഡോക്ടറുടെ രോഗികളിൽ ഒൻപത് പേരും  ക്രിത്യ സമയത്ത് രോഗം തിരിച്ചറിയാഞ്ഞത് കൊണ്ട് മാറ് നീക്കം ചെയ്യേണ്ടി വന്നവരാണ്. പൂരിഭാഗം പേരും നാണക്കേടും ഭയവും കാരണം ആണ് പരിശോധനക്ക് വിധേയമാകാത്തത് എന്നതാണ് ഒരു കാരണം. അയാളുടെ ഭാര്യക്കും അതാണ് സംഭവിച്ചിരിക്കുന്നത്. ശ്രമിക്കാം എന്നല്ലാതെ എത്രത്തോളം വിജയിക്കും എന്ന് പറയാനാവില്ല.

എന്റെ  റിസൾട്ട് നെഗറ്റീവ് ആണെന്ന സന്തോഷത്തിൽ ഞാൻ വീട്ടിലേക്ക് മടങ്ങിയെങ്കിലും എന്റെ മനസിനെ ശാന്തമാക്കാൻ എനിക്ക് കഴിഞ്ഞില്ല. മനസ് നിറയെ അയാളുടെ കരച്ചിലും പുറത്ത് അയാളെ കാത്ത് കയ്യിൽ ഒരു കുഞ്ഞുമായി ഇരിക്കുന്ന വെളുത്ത് മെലിഞ്ഞ ആ യുവതിയുടെ മുഖവും മനസ്സിൽ നിന്നും മായുന്നില്ല. അവർ രക്ഷപ്പെട്ടിട്ടുണ്ടാകുമെന്നും കുഞ്ഞുങ്ങളുമായി ഇപ്പോഴും സന്തോഷത്തിൽ ജീവിക്കുകയാണെന്നും ഞാൻ ഇടക്ക് വെറുതെ ഓർക്കാറുണ്ട്.

അന്നത്തെ പരിശോധനയിൽ എനിക്ക് ചിലവായത് ആകെ അഞ്ഞൂറ് രൂപയിൽ താഴെയാണ്. എന്നിട്ടും എന്തുകൊണ്ടാണ് നമ്മുടെ നാട്ടിലെ പെണ്ണുങ്ങൾ പരിശോധനക്ക് തയാറാകാത്തത്? ഉ ഉത്തരം ഒന്നേ ഉള്ളു. വിവരമില്ലായ്മ. നമ്മുടെ ശരീരം നമ്മുടെ അഭിമാനമാണ്. അത് സംരക്ഷിക്കുകയും കാത്തുസൂക്ഷിക്കുകയും ചെയ്യണ്ടത് നമ്മുടെ ഉത്തരവാദിത്വം ആണ്. ലജ്ജിക്കേണ്ടതിനു മാത്രം ലജ്ജിക്കു. അനാവശ്യമായ നാണവും ഭയവും അപകർഷതാ ബോധവും നമ്മുടെ ശത്രു മാത്രമാണെന്ന് തിരിച്ചറിയൂ. അല്ലാതെ രോഗം വന്നതിനു ശേഷം ദുഖിച്ചിട്ട് കാര്യമില്ല.”

Trending

To Top
Don`t copy text!