ഭര്‍ത്താവ് വായിക്കാന്‍ ഭാര്യയുടെ വികാരഭരിതമായ മരണകുറിപ്പ്.! - മലയാളം ന്യൂസ് പോർട്ടൽ
Malayalam Article

ഭര്‍ത്താവ് വായിക്കാന്‍ ഭാര്യയുടെ വികാരഭരിതമായ മരണകുറിപ്പ്.!

ഒന്ന് ചിരിക്കാന്‍ ഓര്‍മിപ്പിച്ചു കൊണ്ട് ഭാര്യയുടെ മരണകുറിപ്പ്. കുറിപ്പ് വായിച്ച ഭാരതാവ് ആദ്യം ഒന്ന് ചിരിച്ചു, പിന്നെ പൊട്ടി കരഞ്ഞു.

മിസിസിപ്പി നിവാസിയായ ജിമ്മി ബര്‍ലാന്‍ഡിനാണു തന്റെ മരിച്ചു പോയ ഭാര്യയുടെ അവസാന കത്ത് വായിക്കാനുള്ള വിധിയുണ്ടായത്. 60 വര്ഷം തന്റെ ഒപ്പം കഴിഞ്ഞ ബില്ലി തന്നെ അവസാനമായി ഓര്‍മ്മിപ്പിച്ചത് അവളെ കുറിച്ച് ഓര്‍ത്ത് ചിരിക്കാനാണ് എന്ന് വായിച്ചപ്പോള്‍ ജിമ്മി വികാരഭരിതനായി മാറി.

“”Please don’t cry because I died! Smile because I lived! Know that I’m in a happy place! Know that we will meet again! I will see you there!” എന്നായിരുന്നു കത്തിലെ വരികള്‍.

ഞാന്‍ മരിച്ചുവെന്ന് കരുതി താങ്കള്‍ കരയരുത്. ഞാന്‍ ജീവിച്ചിരുന്നുവെന്ന് കരുതി നിങ്ങള്‍ ചിരിക്കണം. ഞാന്‍ ഇപ്പോള്‍ സന്തോഷവതിയാണ്. നമ്മള്‍ ഉടനെ വീണ്ടും കാണും എന്ന് ഓര്‍ക്കുക.

ബില്ലി മരിച്ചു 2 ദിവസത്തിന് ശേഷമാണ് അവരുടെ ചെക്ക് ബുക്കില്‍ നിന്നും ഈ കത്ത് ജിമ്മിക്ക് ലഭിക്കുന്നത്. ഇങ്ങനെയുള്ള കൊച്ചു കൊച്ചു കത്തുകള്‍ എഴുതി വയ്ക്കുന്ന സ്വഭാവം ബില്ലിക്ക് ഉണ്ടായിരുന്നുവെന്നും പക്ഷെ ഈ കത്ത് എപ്പോഴാണ് എഴുതിയത് എന്ന് അറിയില്ലഎന്നും ജിമ്മി പറയുന്നു.

Trending

To Top
Don`t copy text!