Featured

ഭവ്യയുടെ പുഞ്ചിരി കണ്ടാല്‍ തോനും അവര്‍ ഹണിമൂണിന് പോകുകയാണെന്ന്, പക്ഷെ പോകുന്നത് പതിനാലാമത്തെ കീമോക്കാണ്, കാന്‍സര്‍ ബാധിതന്‍ കൂടിയായ ലാല്‍സന്‍ സച്ചിന്‍റെയും ഭവ്യയുടെയും സ്നേഹത്തെ കുറിച്ചെഴുതിയ ഫേസ്ബുക്ക് പോസ്റ്റ്‌

സച്ചിനെയും ഭവ്യയെയും നമ്മുക്കറിയാം കാരണം പ്രണയിച്ച പെണ്‍കുട്ടിക്ക് അര്‍ബുദം പിടിപെട്ടപ്പോള്‍ സ്വന്തം ജീവിതം നോക്കി പോകാതെ സ്വാര്‍ത്ഥത ചിന്തികാതെ അവള്‍കൊപ്പം തന്നെ നിന്ന്. കീമോ നടക്കുമ്പോള്‍ തന്നെ അവളെ വിവാഹം ചെയ്ത് തന്‍റെ ജീവിതത്തിലേക്ക് കൊണ്ടുവന്ന ആ നിമിഷം സച്ചിനെ ഒരു പാട് പേര്‍ അഭിനന്ദിച്ച ദിവസങ്ങള്‍ നമ്മള്‍ മറക്കില്ല.

അതുപോലെ തന്നെയാണ് ഭവ്യയും അവരുടെ ജീവിതം അവര്‍ പൊരുതി നേടുകയാണ്‌. ഭവ്യയുടെ പരിചരണത്തിന് സച്ചിന്‍ എപ്പോഴും കൂടെ ഉണ്ടാകേണ്ടത് കൊണ്ട് അവര്‍ക്കുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളും ചികിത്സ ചിലവും ഇതെല്ലം കണ്ടെത്താന്‍ പെടാപ്പാട് പെട്ട സച്ചിനെയും നമ്മള്‍ വാര്‍ത്തകളില്‍ കണ്ടതാണ്.

സുമനസുകളുടെ സഹായത്താലും അവരുടെ ആത്മവിശ്വാസത്താലും അവര്‍ തിരിച്ചുപിടിക്കുന്ന ജീവിതത്തെ കാന്‍സര്‍ രോഗത്താല്‍ കഷ്ടപെടുന്ന ലിന്സന്‍ എന്ന യുവാവ്‌ കുറിച്ച ഫേസ്ബുക്ക് പോസ്റ്റ്‌ വൈറലാകുകയാണ്.

https://www.facebook.com/lalson.pullu/posts/1234559790032143

Trending

To Top
Don`t copy text!