Featured

ഭാര്യക്ക് തന്നോടുള്ള സ്നേഹം പരീക്ഷിക്കാനായി നടുറോഡില്‍ നിന്ന യുവാവിന് പക്ഷെ സംഭവിച്ചത് മറ്റൊന്ന്, വീഡിയോ

ചൈനയിലെ ഒരു യുവാവാണ് സ്വന്തം ഭാര്യക്ക്‌ തോന്നോട് യഥാര്‍ഥമായ സ്നേഹം ഉണ്ടോ എന്നറിയാനായി ഇങ്ങനൊരു സാഹസം കാട്ടിയത്. പക്ഷെ കാര്യങ്ങള്‍ കൈവിട്ടു പോയി. വാഹനങ്ങള്‍ ഉള്ള റോഡിന്റെ നടുക്ക് നിലയുറപ്പിച്ചായിരുന്നു ഭാര്യയ്ക്ക് തന്നോടുള്ള സ്‌നേഹം കുറഞ്ഞു പോയോ എന്ന സംശയം തീര്‍ക്കാന്‍ ഒരു യുവാവ് പരീക്ഷിച്ചത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.  ചൈനയിലെ ഷെന്‍സിയാങില്‍ തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം.  ഇങ്ങനെ ചെയ്ത് തന്നെ  പിടിച്ചു മാറ്റാന്‍ ഭാര്യ ശ്രമിക്കുമോ എന്നറിയാനാ യുവാവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

പിടിച്ചുമാറ്റുമെന്നായിരുന്നു അയാളുടെ വിചാരം. അവസാനം വാനിടിച്ച് ആശുപത്രിയിലാവാനായിരുന്നു . തലയ്ക്കും നെഞ്ചിനുമേറ്റ മുറിവുകള്‍ക്ക് യുവാവിപ്പോള്‍ ചികിത്സയിലാണ്. വീഡിയോയില്‍ റോഡില്‍ നിലയുറപ്പിച്ച യുവാവിനെ പിടിച്ചു മാറ്റാന്‍ ഭാര്യ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ട്.

https://www.youtube.com/watch?v=yh0ZZS62dic

Trending

To Top
Don`t copy text!