ഭാര്യക്ക് വേണ്ടി ചാക്കോച്ചൻ അതും ചെയ്തു ; ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് !!! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഭാര്യക്ക് വേണ്ടി ചാക്കോച്ചൻ അതും ചെയ്തു ; ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് !!!

സ്വന്തം ഭാര്യയെ ഇത്രയേറെ സ്നേഹിക്കുന്ന ഒരു താരം മലയാള സിനിമയിൽ വേറെ ഇല്ലെന്നു തന്നെ നമുക്ക് പറയാം . കാരണം പല വേദികളിലും അഭിമുഖങ്ങളിലും ചാക്കോച്ചൻ അത് തുറന്നു പറഞ്ഞിട്ടുണ്ട് .കഴിഞ്ഞ ദിവസം ഭാര്യയ്ക്ക് വേണ്ടി മനോഹരമായി പാടി ഞെട്ടിച്ചിരിക്കുകയാണ്.

തന്റെ പ്രിയയയോടുള്ള സ്നേഹം മുഴുവനും ചാക്കോച്ചൻ ആ പാട്ടിൽ ഒളിപ്പിച്ചു വെച്ചിരിക്കുകയാണ് . അത് നമ്മൾക്ക് ഈ വീഡിയോ കാണുമ്പോൾ തന്നെ മനസിലാകും .ഏറ്റവും രസകരമായ ഒരു കാര്യം ഈ വീഡിയോയുടെ അവസാന ഭാഗങ്ങൾ ആണ് . അത് കണ്ടു തന്നെ മനസിലാക്കണം .

ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട വീഡിയോ വൈറലായി മാറിയിരുന്നെങ്കിലും പാട്ടിന്റെ അവസാനം ഒരു സര്‍പ്രൈസ് ഉണ്ടായിരുന്നു.ആസിഫ് അലിയുടെ സിനിമയായ കോഹിനൂറില്‍ വിജയ് യേസുദാസ് പാടിയ പാട്ടായിരുന്നു ചാക്കോച്ചന്‍ വീണ്ടും പാടിയിരുന്നത്. ഒപ്പം ഭാര്യ പ്രിയയുമുണ്ടായിരുന്നെങ്കിലും ശരിക്കും പാട്ട് പാടിയത് ചാക്കോച്ചനായിരുന്നില്ല.

വീഡിയോയുടെ അവസാനമാണ് കുഞ്ചോക്കോ ബോബന്‍ വെറുതേ ചുണ്ട് അനക്കിയതാണെന്നും ശരിക്കും പാടിയത് മറ്റൊരാളാണെന്നും കാണിക്കുന്നത്.ഭാര്യക്കു ഒരു പാട്ടു ഞാന്‍ പാടി കൊടുക്കണം എന്നു പറഞ്ഞു. ഒട്ടും അമാന്തിച്ചില്ല, ഒരെണ്ണം അങ്ങ് വെച്ച് കാച്ചി.

പക്ഷെ അവസാനം വരെ കാണാണം എന്നും പറഞ്ഞാണ് കുഞ്ചാക്കോ ബോബന്‍ പാട്ടു പാടുന്ന വീഡിയോ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.അഭിനയിക്കാന്‍ മാത്രമല്ല ചാക്കോച്ചന് പാടാനും നല്ല കഴിവുണ്ടായിരുന്നെന്നാണ് ആരാധകര്‍ വിലയിരുത്തിയിരുന്നതെങ്കിലും പാട്ട് മുഴുവനും കേട്ട് കഴിഞ്ഞപ്പോഴായിരുന്നു അതിലൊരു സര്‍പ്രൈസ് ഉണ്ടായിരുന്നതായി എല്ലാവരും അറിഞ്ഞത്.

ആസിഫ് അലിയുടെ സിനിമയായ കോഹിനൂറില്‍ വിജയ് യേസുദാസ് പാടിയ പാട്ടായിരുന്നു ചാക്കോച്ചന്‍ വീണ്ടും പാടിയിരുന്നത്. എന്നാല്‍ ചാക്കോച്ചന്‍ പാടിയ വീഡിയോയിലും വിജയ് യേശുദാസ് തന്നെയാണ് പാടിയിരുന്നത്. വീഡിയോയുടെ അവസാനമാണ്് അത് കാണിച്ചിരുന്നത്.

സ്ഥിരമായി ഒരേ വേഷം ചെയ്തിരുന്ന ചാക്കോച്ചൻ ഇപ്പോള്‍ വ്യത്യസ്തത പരീക്ഷിക്കുകയാണ്. അവസാനം റിലീസ് ചെയ്ത വർണ്യത്തില്‍ ആശങ്ക എന്ന സിനിമയ്ക്ക് ശേഷം ശിക്കാരി ശംഭു, പൂമരം, ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിസ്, എന്നിവയാണ് ചാക്കോച്ചന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്നിരുന്നെങ്കിലും തിരിച്ചുവരവ് കേമമാക്കി മാറ്റുകയായിരുന്നു. ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ചാക്കോച്ചന്‍ ക്യാരക്ടര്‍ വേഷങ്ങള്‍ക്കു പുറമെ വില്ലന്‍ വേഷങ്ങളിലും തിളങ്ങിയിരുന്നു.

ഒരുപാടു നല്ല വേഷങ്ങൾ മലയാളസിനിമയ്ക്ക് സമ്മാനിച്ച ആളാണ് ചാക്കോച്ചൻ .ഇനിയും നല്ല വേഷങ്ങൾ ചെയ്യാൻ ചാക്കോച്ചന് കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം .

Join Our WhatsApp Group

Trending

To Top
Don`t copy text!