ഭാര്യ നോക്കി നിൽക്കെ ഭർത്താവിനെ വെട്ടി കൊലപ്പെടുത്തി! - മലയാളം ന്യൂസ് പോർട്ടൽ
Current Affairs

ഭാര്യ നോക്കി നിൽക്കെ ഭർത്താവിനെ വെട്ടി കൊലപ്പെടുത്തി!

ഭാര്യ നോക്കി നിൽക്കെ എട്ടംഗ സംഘം ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി. നാഗര്‍കോവിലിൽ ആണ് സംഭവം. വിന്‍സെന്റ് എന്ന മൽസ്യ തൊഴിലാളിയെ ആണ് അയൽവാസിയും സംഘവും ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയത്.

രാത്രിയിൽ ചൂട് കൂടുതലായിരുന്നതിനാല്‍ വിൻസെന്റും ഭാര്യയും വീടിന്റെ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്നു. ഈ സമയം വിൻസെന്റിന്റെ മുഖത്ത് അയൽവാസിയും മറ്റ് ഏഴു പേരുൾപ്പെടുന്ന  സംഘം ടോര്‍ച്ച്‌ ലൈറ്റ് അടിച്ചു. ഇത് ചോദ്യം ചെയ്തതോടെ ഇരുവര്‍ക്കുമിടയില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് വാക്കു തർക്കം കയ്യാങ്കളിയിൽ അവസാനിക്കുകയായിരുന്നു. വിന്‍സെന്റിനെ അരിവാളുപയോഗിച്ച്‌ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ഭാര്യയുടെ പരാതിയെ തുടർന്ന്  പൊലീസ് അന്വേഷണം ആരംഭിച്ചു.

Join Our WhatsApp Group

Trending

To Top
Don`t copy text!