ഭാവനയുടെ വിവാഹം നീട്ടിയിട്ടില്ല ! വാർത്ത നിഷേധിച്ചു നവീനിന്റ കുടുബം!! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഭാവനയുടെ വിവാഹം നീട്ടിയിട്ടില്ല ! വാർത്ത നിഷേധിച്ചു നവീനിന്റ കുടുബം!!

നടി ഭാവനയുടെ വിവാഹം മാറ്റിവെച്ചുവെന്നും വരന്‍ നവീന്‍ വിവാഹത്തിന് ഇപ്പോള്‍ തയാറല്ലെന്നുമുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. എന്നാൽ  റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച്‌ നവീന്റെ കുടുംബം.

നേരത്തേ ഒക്റ്റോബറില്‍ വിവാഹം നടക്കുമെന്ന തരത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍ യാഥാര്‍ത്ഥ്യമാകാതിരുന്നതിനെ തുടര്‍ന്നാണ് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടത്. ഭാവനയുടെ സിനിമാ തിരക്കുകളാണ് വിവാഹം നീട്ടിവെക്കാന്‍ കാരണമെന്നും ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. എന്നാല്‍ നിലവില്‍ ഭാവന സിനിമകളൊന്നും ഏറ്റെടുത്തിട്ടില്ലെന്നതാണ് സത്യം.

നവീന്റെ അമ്മ മരിച്ച്‌ ഒരു വര്‍ഷം തികയുന്നതിനായാണ് വിവാഹം നീട്ടിവെച്ചതെന്നും അത് നേരത്തേ എടുത്ത തീരുമാനമായിരുന്നുവെന്നും നവീന്റെ കുടുബാംഗം ഒരു ചാനലിനോട് പ്രതികരിച്ചു. അടുത്തവര്‍ഷം ആദ്യത്തില്‍ തന്നെ വിവാഹമുണ്ടാകും. നാലുവര്‍ഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് കന്നഡ നിര്‍മാതാവായ നവീനും ഭാവനയും തമ്മില്‍ വിവാഹ നിശ്ചയം നടന്നത്.

Join Our WhatsApp Group

Trending

To Top
Don`t copy text!