മലയാളം ന്യൂസ് പോർട്ടൽ
Malayalam Article

ഭൂമിയിലൂടെ അഹങ്കരിച്ചു നടക്കുന്ന മനുഷ്യാ.. നീയെത്ര ചെറുതാണെന്ന് കാണിക്കുന്ന ചിത്രങ്ങള്‍ കണ്ടു നോക്കു !!!

feature images

അവന്റെ നടത്തം കണ്ടാല്‍ ഭൂമി മുഴുവന്‍ അവന്റെ കീഴെ ആണെന്നാണ് കരുതുക എന്ന് ചിലര്‍ ചിലരെ കുറിച്ച് പറയാറുണ്ട്. ചിലര്‍ അങ്ങിനെയാണ്, ഒടുക്കത്തെ അഹങ്കാരം ആയിരിക്കും അവരെ നയിക്കുക. അങ്ങിനെ ഉള്ളവര്‍ മറ്റുള്ളവരെ പുച്ഛമനോഭാവത്തോടെ ആയിരിക്കും നോക്കിക്കാണുക. എന്നാല്‍ തങ്ങളെത്ര ചെറുതാണെന്ന് അവര്‍ ഓര്‍ക്കില്ല. ഈ ചിത്രങ്ങള്‍ കണ്ടെങ്കിലും അവരുടെ മനസ് മാറട്ടെ.

പോളിഷ് ഫോട്ടോഗ്രാഫര്‍ ആയ ജേക്കബ്‌ പോളോംസ്കിയാണ് മനുഷ്യനെ കൊച്ചാക്കുന്ന ഈ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. മല കയറ്റം ഹരമാക്കിയ കക്ഷി ഈയിടെ ആല്‍പ്സില്‍ പോയപ്പോള്‍ ആണ് ഈ ചിത്രങ്ങള്‍ എടുത്തത്. മനുഷ്യര്‍ എത്രമാത്രം ചെറുതാണെന്ന് കാണിക്കുവാനാണ് താനീ ചിത്രങ്ങള്‍ എടുത്തതെന്ന് ജേക്കബ്‌ പറയുന്നു.

source: boolokam