ഭാര്യ ഓടിച്ച കാറില്‍ നിന്നും ഭര്‍ത്താവ് തെറിച്ചു വീണു. ഇതറിയാതെ ഭാര്യ കാറുമായി മുന്നോട്ട് പോയി. ചൈനയിലെ ജിയാംഗ്സു പ്രവിശ്യയിലെ തായ്കാങ്ങിലാണ് സംഭവം.
ഒരു ഡിന്നര്‍ പാര്‍ട്ടി കഴിഞ്ഞു മടങ്ങുകയായിരുന്നു ദമ്പതികള്‍. മദ്യലഹരിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ഡോറ് തുറന്ന ഭര്‍ത്താവ് അബദ്ധത്തില്‍ പുറത്തേക്ക് വീണതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഭര്‍ത്താവ് വീണിട്ടും നിര്‍ത്താതെ കുറച്ച് ദൂരം മുന്നോട്ട് പോയ കാറിനെയാണ് സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നത്. മുന്നോട്ട് നീങ്ങിയ കാറിന്റെ വേഗത കുറയുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
എന്തായാലും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
source: malayali vartha
