Current Affairs

മകളുടെ മാനം കാക്കാൻ എയ്ഡ്സ് രോഗിയായ ഭർത്താവിനെ കൊല്ലേണ്ടി വന്ന ഉഷയുടെ കഥ ആരുടേയും കണ്ണ് നിറയ്ക്കും

ഒരു പക്ഷെ ഉഷയെ നമ്മളിൽ ചിലർക്കെങ്കിലും നേരുത്തെ അറിയാമായിരിക്കും. അഞ്ചു വര്ഷം മുമ്പുള്ള പത്രങ്ങളിൽ സ്വന്തം ഭർത്താവിനെ കണി സ്ത്രീ എന്ന തലകെട്ടുകളോടെ ഉഷയുടെ ഫോട്ടോ ചിലരെങ്കിലും കണ്ടിരിക്കാം. എന്നാൽ ഈ ഉഷയുടെ യഥാർത്ഥ ജീവിത കഥയെന്താണെന്നു നമ്മൾക്ക് അറിയില്ല. ഉഷ ഒരു കൊലപാതകിയാണ്. അതും സ്വന്തം ഭർത്താവിനെ കൊന്നവൾ. എന്നാൽ കൊലപാതകി പട്ടം ചുമത്തി നാട്ടുകാർ കല്ലെറിഞ്ഞില്ല, വീട്ടുകാർ ആട്ടി പായിച്ചില്ല, മക്കൾ അറപ്പോടെ നോക്കിയില്ല. അവൾ ഇന്നും നാട്ടുകാർക്കും വീട്ടുകാർക്കും പ്രിയങ്കരിയായ ഉഷ ചേച്ചി തന്നെയാണ്. ഇപ്പഴും ഉഷയുടെ ശബ്‌ദം ഒന്നിടറിയാൽ ആശ്വാസവുമായി മക്കൾ ഓടിയെത്തും. ഉഷയുടെ കഥ ഒരിക്കൽ അറിഞ്ഞവർ ആരും ഉഷയെ മറക്കില്ല. ഈ ചെറിയ ജീവിതത്തിനിടയിൽ അത്രയേറെ യാതനകൾ അനുഭവിച്ചു ഉഷ. എന്തിനേറെ പറയുന്നു എയ്ഡ്സ് രോഗിയായ സ്വന്തം ഭാര്തതാവിനെ കൊന്നിട്ട് കോടതി പോലും അവൾ ഒരു ദിവസമെങ്കിലും ജയിലിൽ കിടക്കാൻ അനുവദിച്ചില്ല. ആരുടേയും  കണ്ണ് നിറയ്ക്കുന്ന ഉഷ റാണി എന്ന ഉഷയുടെ ജീവിത കഥ ഇങ്ങനെ,

പതിനെട്ടാം വയസ്സിലായിരുന്നു ഉഷയുടെ വിവാഹം. മനസിന് ഒട്ടും യോജിക്കാത്ത ആളായിരുന്നു വരാനായി വന്നതെങ്കിലും വീട്ടുകാരുടെ നിര്ബന്ധ പ്രകാരം ഉഷ അദ്ദേഹത്തെ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞു വരന്റെ വീട്ടിലേക്കു പോകുമ്പോൾ ഏതൊരു പെണ്ണിനും ഉണ്ടാകുന്ന സ്വപ്‌നങ്ങൾ എല്ലാം ഉഷാക്കും ഉണ്ടായിരുന്നു. എന്നാൽ ഉഷയുടെ സ്വപ്‌നങ്ങൾ കാറ്റിൽ പറത്തും വിധമായിരുന്നു ഭാര്തതാവിന്റെ പെരുമാറ്റങ്ങൾ. പൂർണമായും മദ്യപാനത്തിന് അടിമയായ അയാൾ സ്വത്തുക്കൾ എല്ലാം മദ്യപാനം വഴി നഷ്ടപ്പെടുത്തി. സ്ത്രീധനം കുറഞ്ഞുപോയെന്നാരോപിച്ചു അയാൾ ഉഷയെ നിരന്തരം ശാരീരികമായി പീഡിപ്പിച്ചിരുന്നു. ഓരോരോ പുതിയ ബിസിനസ്സുകൾ തുടങ്ങാണെന്നു പറഞ്ഞു ഉഷയുടെ വീട്ടിൽ നിന്നും വലിയ തുകകൾ അയാൾ കൈപ്പറ്റുന്നത് പതിവായിരുന്നു. എന്നാൽ മദ്യപാനം കാരണം ചെയ്യുന്ന ബിസിനസ്സുകൾ എല്ലാം എട്ടുനിലയിൽ തകരുകയാണ് ഉണ്ടായത്. ഇതിനിടയിൽ വിദ്യാഭ്യാസം വളരെ കുറവായിരുന്ന തന്റെ അനുജത്തിക്കുവേണ്ടി ഉഷയുടെ എംഫിൽ പാസ്സായ അനുജന് വേണ്ടി അയാൾ വിവാഹം ആലോചിച്ചത്. ഇത് ഉഷയുടെ വീട്ടുകാർ എതിർത്തു. ഇത് അയാളെ കൂടുതൽ ചൊടിപ്പിച്ചു. പിന്നീടങ്ങോട്ട് ഉഷ നേരിട്ടത് കൊടിയ പീഡനങ്ങൾ. ഇതിനിടയിൽ ഉഷ നാല് മക്കൾക്ക് ജൻമം നൽകിയിരുന്നു. തന്റെ മക്കളെ ഓർത്ത് എല്ലാ പീഡനങ്ങളും സഹിച്ചു ഉഷ ആ വീട്ടിൽ പിടിച്ചു നിന്നു.

ഇതിനിടയിൽ 14 വയസ്സ് മാത്രം പ്രായമുള്ള തന്റെ മൂത്ത മകളെ അയാൾ ഒരു ഇറച്ചി കടക്കാരനെ കൊണ്ട് വിവാഹം ചെയ്യിക്കുവാൻ ഒരുങ്ങി. എന്നാൽ അത്രയും കാലം എല്ലാം സഹിച്ചു കഴിഞ്ഞ ഉഷ അതിനെ ശക്തമായി എതിർത്തു. ഈ വാശിയിൽ അയാൾ മകളുടെ പഠിപ്പ് നിർത്തി. എന്നാൽ പ്രദനാദ്ധ്യാപികയുടെ സഹയാത്തിൽ ഉഷ മകളുടെ പഠിപ്പ് വീണ്ടും തുടർന്ന്. ഇതിനെ ചോദ്യം ചെയ്ത് ഭർത്താവും വീട്ടുകാരും ചേർന്ന് ഉഷയെ അതി ക്രൂരമായി മർദ്ദിച്ചു. ബോധരഹിതയായ ഉഷയെ ആരക്കയോ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. രണ്ടു കാലുകളും ഒടിഞ്ഞ ഉഷയെ തെളിവെടുപ്പിനായി പോലീസ് എത്തിയപ്പോൾ ഉഷയുടെ രണ്ടു വയസ് മാത്രം പ്രായമുള്ള മകനാണ് തന്റെ ‘അമ്മ അനുഭവിച്ച പീഡനങ്ങൾ അത്രയും പോലീസിനോട് പറയുന്നത്. ഉഷയുടെ വീടുകൾ ഇടപെട്ടതോടെ ഉഷ വിവാഹ മോചനത്തിനായി ഒരുങ്ങി. തന്റെ ആഭരങ്ങളും പണവും തിരികെ നൽകണമെന്ന് ഉഷ പരാതിയിൽ പറഞ്ഞു. എന്നാൽ ഉഷ ഒരു മോശം സ്ത്രീ എന്നെന്നും കുടുംബബിസിനസ്സിൽ തട്ടിപ്പുകൾ കാണിച്ചെന്നും അത് തങ്ങൾ കണ്ടെത്തിയതിന്റെ പ്രതികാരമാണ് ഇതൊക്കെയെന്നും ഭർതൃ വീട്ടുകാർ പറഞ്ഞു പരത്തി. 

എന്നാൽ ഉഷയുടെ നിസ്സഹായ അവസ്ഥ മനസിലാക്കിയ സർക്കാർ ഉഷക്ക് സർക്കാർ ഹോസ്പിറ്റലിൽ കാഷ്യർ ആയി ജോലി നൽകി. ജോലിച്ചിൽ ആത്മാർത്ഥതയും കഴിവും തെളിയിച്ച ഉഷ താമസിക്കാതെ തന്നെ തമിഴ്‌നാട്ടിലെ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ അഡ്മിൻ വിഭാഗത്തിൽ ജോലിക്ക് പ്രവേശിച്ചു. ഇതിനിടയിൽ ഉഷ വിവാഹമോചിതയാകുകയും ചെയ്തു. തുടർന്ന് മക്കൾക്ക് വേണ്ടിയായിരുന്നു ഉഷയുടെ ജീവിതം. കാര്യങ്ങൾ കുഴപ്പമില്ലാതെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നപ്പോഴായിരുന്നു ഉഷയുടെ ഭാര്തതാവിന്റെ തിരിച്ചു വരവ്. കുത്തഴിഞ്ഞ ജീവിതം നയിച്ചിരുന്ന അദ്ദേഹം എയ്ഡ്സ് രോഗത്തിന് അടിമയായിരുന്നു. യെങ്കിലും ഭാര്തതാവിന്റെ നിസ്സഹായാവസ്ഥ നിരീച്ചാറിച്ച ഉഷ മക്കളുടെ നിര്ബന്ധ പ്രകാരം അയാളെ വീട്ടിൽ താമസിക്കാൻ അനുവാദം നൽകി. എന്നാൽ ഭാര്യയായി ജീവിക്കാൻ ഉഷ ഒരുക്കമല്ലായിരുന്നു. ദിവസങ്ങൾ കടന്നുപോകും തോറും അയാളുടെ സ്വഭാവത്തിൽ മാറ്റം വന്നു. തനിക്കെതിരെയുള്ള കേസുകൾ പിൻവലിക്കാനായി അയാൾ ഉഷയെ നിർബന്ധിച്ചു. എന്നാൽ അയാളുടെ ഉദ്ദേശം മനസിലാക്കിയ ഉഷ മക്കളുടെ സമ്മത പ്രകാരം അയാളെ വീട്ടിൽ നിന്നും ഇറക്കി വിട്ടു. തിരിച്ചെത്തിയ അയാൾ ഉഷയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചു. ഇത് തടയാനെത്തിയ മകളിലേക്ക് അയാൾ തിരിഞ്ഞു. ‘അമ്മ സമ്മതിച്ചില്ലെങ്കിൽ നീ ആയാലും മതി എന്ന് പറഞ്ഞു കൊണ്ട് അയാൾ മകളെ മറ്റൊരു മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ട് പോയി. ഇത് തടുക്കാനായി  ഉഷ ചെന്നെങ്കിലും അയാൾ വാതിൽ പൂട്ടിയിരുന്നു.

മകളുടെ കരച്ചിൽ കാതിൽ പതിഞ്ഞ ഉഷ പിന്നെ ഒട്ടും മടിച്ചില്ല. മകന്റെ ക്രിക്കറ്റ് ബാറ്റ് എടുത്ത് ജനലിന്റെ ചില്ല് തകർത്ത് മുറിയിൽ കയറി. മകളെ ഉപദ്രവിക്കാനായി ഒരുങ്ങുന്ന കണ്ട അയാളെ  ബാറ്റ് കൊണ്ട് ആഞ്ഞു ആഞ്ഞു അടിച്ചു. അയാളിൽ നിന്നും അവസാനം ശ്വാസവും പോയി എന്ന് ഉറപ്പു വരുത്തിയതിനു ശേഷമാണു ഉഷ അടി നിർത്തിയത്. ശേഷം പോലീസിൽ കീഴടങ്ങുകയും ചെയ്തു. എന്നാൽ കൊല  ചെയ്‌ത സാഹചര്യം കണക്കിലെടുത്ത് കോടതി ഉഷയെ ശിക്ഷിച്ചില്ല. കൊലപ്പെടുത്താന്‍ ശ്രമിക്കുമ്പോഴോ മാനഭംഗ ശ്രമത്തിനിടയിലോ ഒരാള്‍ സ്വയരക്ഷക്കായി കൊല ചെയ്‌താല്‍ ലഭിക്കാവുന്ന നിയമാനുകൂല്യം സെക്ഷന്‍ 100 ചുമത്തി ഉഷയെ  അവർ വിട്ടയച്ചു. ഇന്ന് ബിരുദാനന്ത ബിരുദം പൂർത്തിയാക്കിയ ഉഷ ബാങ്ക് പരീക്ഷയുടെ പരിശീലത്തിനു വേണ്ടി യൂണിവേഴ്സിറ്റിയിലെ ജോലി വിട്ടു. പരിശ്രമത്തിന്റെ ഫലമായി ബാങ്കിൽ ജോലിയും നേടി. ഇന്ന് ഉഷ തന്റെ മക്കളുമൊത്ത് അന്തസായി ജീവിക്കുന്നു.

Trending

To Top