Current Affairs

മകളുടെ വിവാഹസൽക്കാരത്തിനിടെ പാട്ടുപാടിക്കൊണ്ടിരിക്കവേ പിതാവ് കുഴഞ്ഞു വീണു മരിച്ചു. വീഡിയോ

തിരുവനന്തപുരം കരമന പോലീസ് സ്റ്റേഷനിലെ എസ് ഐ ആയ വിഷ്ണുപ്രസാദ് തന്റെ മകളുടെ വിവാഹ ആഘോഷത്തിനിടയിൽ ശനിയാഴ്ച്ച വൈകുന്നേരം വേദിയിൽ പാട്ടുപാടിക്കൊണ്ടിരിക്കെ കുഴുഞ്ഞു വീണു. എന്നാൽ ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഞായറാഴ്ച ആയിരുന്നു ഇദ്ദേഹത്തിന്റെ മകളുടെ വിവാഹം തീരുമാനിച്ചിരുന്നത്. അത് കൊണ്ട് തന്നെ ശനിയാഴ്ച വൈകുന്നേരം വീട്ടിൽ സംഘടിപ്പിച്ച ഗാനമേളയിൽ പാടാൻ അറിയാവുന്ന വിഷ്ണുപ്രസാദും കൂടി. എന്നാൽ പാട്ട് പാടി തീരും മുമ്ബ് ഇയാൾ കുഴഞ്ഞു വീഴുകയായിരുന്നു. നേരുത്തെ ഹൃദയ സംബന്ധമായ കുഴപ്പങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഇദ്ദേഹം ആരോഗ്യവാനായിരുന്നു.

എന്നാൽ വിവാഹത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി ഒരു രാത്രിമാത്രം വിവാഹത്തിനായി ബാക്കി നിൽക്കെ അച്ഛന്റെ പെട്ടന്നുണ്ടായ വിയോഗം മക്കളെയും ഭാര്യയെയും അറിയിക്കാതെ നിശ്ചയിച്ചുറപ്പിച്ച പ്രകാരം പരിമണം ക്ഷേത്രത്തിൽ വെച്ച് എല്ലാവിധ ആഘോഷത്തോട് കൂടി മകളുടെ വിവാഹം ബന്ധുക്കൾ നടത്തി. അച്ഛന് മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ലായെന്നും ആരോഗ്യ നില കുറച്ചു മോശമായത് കൊണ്ട് ആശുപത്രിയിൽ കിടക്കണം എന്നുമാണ് ഇവർ ഭാര്യയെയും മക്കളെയും പറഞ്ഞു വിശ്വസിപ്പിച്ചത്. ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും.

Trending

To Top
Don`t copy text!