Film News

മകളുടെ വിവാഹ നിശ്ചയത്തിന് പഞ്ചാബി ഡാൻസ് കളിച്ചു തകർക്കുന്ന ലാൽ !! വീഡിയോ വൈറൽ !

മകള്‍ മോണിക്കയുടെ വിവാഹ നിശ്ചയത്തിന് കുടുംബത്തോടൊപ്പം നൃത്തം ചെയ്ത് നടനും സംവിധായകനും നിര്‍മാതാവുമായ ലാല്‍. ലാലിന്റ ഡാൻസ് ചുവടുകൾ മലയാളികൾക്ക് എപ്പോഴും പ്രിയ്യപ്പെട്ടതാണ്. പഞ്ചാബി ലുക്കിലെത്തിയ ലാല്‍ ബോളിവുഡ് ചിത്രങ്ങളിലെ വിവാഹങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ മകള്‍ക്കും മകനുമൊപ്പം നൃത്തം ചെയ്ത വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

വീഡിയോ കണ്ടു നോക്ക് 

https://youtu.be/U9N2cNdsR5Q

പാട്ടും നൃത്തവുമായി ആഘോഷങ്ങള്‍ അരങ്ങേറുന്നതിനിടെ അപ്രതീക്ഷിതമായി സ്റ്റേജിലേക്ക് ഹരിശ്രീ അശോകന്‍ കടന്നുവന്നു. ബാലു വര്‍ഗീസിനോട് പാട്ട് നിര്‍ത്താന്‍ ആവശ്യപ്പെടുകയും ലാലിന്‍റെ മകളുടെ കല്യാണത്തിന് പഞ്ചാബി ഹൗസിലെ പാട്ടാണ് വേണ്ടതെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആളുകള്‍ കരഘോഷത്തോടെയാണ് ഈ നിര്‍ദേശം സ്വീകരിച്ചത്. തുടര്‍ന്ന് പഞ്ചാബി രീതിയില്‍ ധോല്‍ കൊട്ടി ‘ഉദിച്ച ചന്തിരന്‍റെ ‘എന്ന പാട്ടിനോടൊപ്പം ലാല്‍ തന്നെ ആഘോഷങ്ങള്‍ കളറാക്കി.

തുടര്‍ന്ന് ബണ്ടി ഓര്‍ ബബ്ളി എന്ന ചിത്രത്തില്‍ ഐശ്വര്യ റായിയും അഭിഷേകും അമിതാഭ് ബച്ചനും ചേര്‍ന്നു പാടിക്കളിച്ച കജ്റാ രേ എന്ന ഗാനത്തിനോടൊപ്പമായിരുന്നു ലാലിന്‍റെയും മക്കളുടെയും നൃത്തം.

എറണാകുളത്തെ ഒരു ഹോട്ടലിലായിരുന്നു മോണിക്കയുടെ വിവാഹ നിശ്ചയം നടന്നത്. വന്‍ താരനിരയും ചടങ്ങിന് എത്തിയിരുന്നു. വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങളും ഡാന്‍സിന്‍റെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അലന്‍ ആണ് വരന്‍. ജനുവരിയിലായിരിക്കും വിവാഹം.

Trending

To Top
Don`t copy text!