മഞ്ജു പെട്ടെന്ന് മടങ്ങിയതിന് പിന്നിലെ കാരണം? ഇനി അവനൊപ്പമോ? - മലയാളം ന്യൂസ് പോർട്ടൽ
Film News

മഞ്ജു പെട്ടെന്ന് മടങ്ങിയതിന് പിന്നിലെ കാരണം? ഇനി അവനൊപ്പമോ?

രണ്ടര മാസത്തെ ജയില്‍വാസത്തിന് ശേഷമാണ് ജനപ്രിയ നായകന്‍ ദിലീപിന് ജാമ്യം ലഭിച്ചത്. അഞ്ചാം തവണ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ജാമ്യ വാര്‍ത്ത അറിഞ്ഞതോടെ താരത്തിന്റെ ആരാധകരും കുടുംബാംഗങ്ങളും ആകെ സന്തോഷത്തിലായി. ജയിലില്‍ നിന്നും പുറത്തിറങ്ങിയ താരത്തിന് വന്‍വരവേല്‍പ്പാണ് ഇവര്‍ നല്‍കിയത്.

കോട്ടയത്ത് ഒരു സ്വാകര്യ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് മഞ്ജു വാര്യര്‍ ദിലീപിന് ജാമ്യം ലഭിച്ച വിവരം അറിഞ്ഞത്. ഇതോടെ നേരത്തെ തീരുമാനിച്ചിരുന്ന പരിപാടികള്‍ റദ്ദാക്കി താരം കൊച്ചിയിലേക്ക് മടങ്ങുകയും ചെയ്തു.

പ്രതികരിക്കാന്‍ നിന്നില്ല

ദിലീപിന് ജാമ്യം ലഭിച്ച വാര്‍ത്ത അറിയുമ്പോഴുള്ള താരത്തിന്റെ പ്രതികരണം അറിയുന്നതിനായി മാധ്യമങ്ങള്‍ ശ്രമിക്കുന്നതിനിടയിലാണ് താരം പരിപാടികള്‍ റദ്ദാക്കി കൊച്ചിയിലേക്ക് മടങ്ങിയത്.

രാമലീലയ്ക്ക് പിന്തുണ

നാളുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ റിലീസ് ചെയ്ത രാമലീലയ്ക്ക് മഞ്ജു വാര്യര്‍ പിന്തുണ അറിയിച്ചിരുന്നു. വ്യക്തിപരമായ വിയോജിപ്പുകള്‍ സിനിമയോട് പ്രകടിപ്പിക്കരുതെന്ന് താരം ആവശ്യപ്പെട്ടിരുന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയത്.

ഒറ്റപ്പെടുമെന്ന ഭയം

ദിലീപ് എന്ന നടനെ പിന്തള്ളിക്കഴിഞ്ഞ് സിനിമയില്‍ നില നില്‍ക്കുന്നത് എളുപ്പമല്ലെന്ന് മനസ്സിലാക്കിയാണ് മഞ്ജു വാര്യര്‍ രാമലീലയെ പിന്തുണച്ചതെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മഞ്ജു വാര്യര്‍ അടക്കമുള്ള വനിതാ താരങ്ങള്‍ ഉള്‍പ്പെട്ട വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ നേതൃത്വത്തില്‍ തിയേറ്റര്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ചപ്പോഴാണ് വ്യത്യസ്ത നിലപാടുമായി താരം രംഗത്തെത്തിയത്.നടി വിവരം അറിഞ്ഞത്

തൃശ്ശൂരിലെ വീട്ടിലിരുന്നാണ് നടി ദിലീപിന് ജാമ്യം ലഭിച്ച വിവരം അറിഞ്ഞത്. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് നടി ആക്രമണത്തിനിരയായത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് താരത്തെ അറസ്റ്റ് ചെയ്തത്.

അടുത്ത സുഹൃത്തുക്കളുടെ പിന്തുണ

ആക്രമണത്തിന് ഇരയായ നടിക്ക് പൂര്‍ണ്ണ പിന്തുണയുമായി അടുത്ത സുഹൃത്തുക്കള്‍ ഒപ്പമുണ്ടായിരുന്നു. ദിലീപിന്റെ ജാമ്യ വിവരം അറിഞ്ഞപ്പോഴും പിന്തുണ അറിയിച്ച് അടുത്ത സുഹൃത്തുക്കള്‍ നടിയുടെ വീട്ടിലെത്തിയിരുന്നുവെന്നും മംഗളത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.രാമലീല റിലീസ് ചെയ്തതിന് പിന്നാലെ

മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ദിലീപ് ചിത്രമായ രാമലീല തിയേറ്ററുകളിലേക്കെത്തിയത്. താരം ജയിലില്‍ തുടരുന്നതിനിടയിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രം അഞ്ചാം നാള്‍ പിന്നിടുന്നതിനിടയില്‍ ദിലീപിന് ജാമ്യം ലഭിക്കുകയും ചെയ്തു.സുജാതയും രാമലീലയും ഒരുമിച്ചെത്തി രാമലീല റിലീസ് ചെയ്ത അതേ ദിവസം തന്നെയാണ് മഞ്ജു വാര്യര്‍ ചിത്രമായ ഉദാഹരണം സുജാത തിയേറ്ററുകളിലേക്കെത്തിയത്. തുടക്കത്തില്‍ അല്‍പ്പം മങ്ങിയ പ്രകടനമായിരുന്നുവെങ്കിലും പിന്നീട് നിറഞ്ഞ് സദസ്സുകളിലാണ് സുജാത പ്രദര്‍ശിപ്പിച്ചത്.

Trending

To Top
Don`t copy text!