Malayalam Article

മത ഭ്രാന്ത്…

എങ്ങും എവിടെയും രക്തത്തിൻമണം
രക്തം തളമിട്ട കാഴ്ച്ചകൾ ഭൂമിയിൽ
ഒന്നുരണ്ടുപേർ കൂടുനടുത്തെല്ലാം
മതത്തിൻ പേർ വലിച്ചിഴക്ക്കുന്നിതാ…

മതത്തെ വിറ്റു കാശാക്കുന്നു ചിലർ
മതത്തിൻ പേരിൽ കൊലവെറിനടത്തുന്നു
മതത്തിൻ കീഴിൽ അടിമകളാക്കുന്നു നമ്മളെ
മതമേലധികാരികൾ എന്ന് വിളിക്കുന്നോർ…

കവർന്നെടുക്കുന്നു സ്വാതന്ത്ര്യ ചിന്തകളെ
കവർന്നെടുക്കുന്നു സ്വത്തു സാമ്പത്യത്തെ
നേർച്ച കാഴ്ചത്തൻ പേരിൽ കവരുന്നു
ദൈവനാമത്തിൽ കവർന്നെടുക്കുന്നു ഇവർ..

എന്ത് ഭക്ഷിക്കണം എന്നത് മുതൽ
എന്ത് കുടിക്കണം ധരിക്കണമെന്നതും
എങ്ങനെ ജീവിച്ചു മരിക്കണമെന്നതും
അവർ നിശ്ചയപ്രകാരം നടക്കണം…

ഉണരൂ ഉണരൂ ഉണരൂ സോദരെ
നമ്മളുണരാൻ നേരമായി സോദരെ
ഇനിയും ഉണരുകില്ലെങ്കിലോ നാം
നമ്മളറിയാതെ മത ഭ്രാന്തരായി മാറിടും…

-ജോൺസൻ സെൽവാനോസ്‌

ജോൺസൻ സെൽവാനോസ്‌

Trending

To Top
Don`t copy text!