Featured

മനസ്സും ശരീരവും ഒരുപോലെ തളര്‍ന്ന ഒരു 13 കാരന്‍, വില്ലനായി ചെന്നായ രോഗം

എല്ലാവരും സന്തോഷിക്കുന്ന പ്രായത്തില്‍ അതിനു കഴിയാതെ എല്ലാത്തില്‍ നിന്നും മാറിനിന്നിരുന്നു  ലളിത് പഥേദര്‍ എന്ന 13 കാരന്‍. അതായിരുന്നു അവന്‍, മാരകമായ ചെന്നായ രോഗം  പിടിപെട്ടു സമൂഹത്തില്‍ നിന്നും  ഒറ്റപ്പടെണ്ടി വന്ന കൌമാരക്കാരന്‍. എന്നാല്‍ ഇന്ന് അവയെല്ലാം മാറി.

വെയര്‍വൂള്‍ഫ് സിന്‍ട്രം” ജനിച്ചപ്പോള്‍ മുതല്‍ പിടികൂടിയതാണ് ലളിതിനെ, വഡോദരയിലെ ഒരു വലിയ ആശുപത്രിയില്‍ വരെ ചികില്‍സക്കായി സമീപിച്ചു പക്ഷേ ഈ രോഗം ചികില്‍സിച്ച് മാറ്റാന്‍ കഴിയില്ല എന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. ഏതെങ്കിലും ആശുപത്രിയില്‍ ഈ സൗകര്യം ലഭ്യമാണെങ്കില്‍ അറിയിക്കാമെന്നും ലളിതിന്‍റെ പിതാവിന് ഡോക്ടര്‍മാര്‍ വാക്ക് നല്‍കി.

ലളിതിന്‍റെ മുഖവും കെെകളും ശരീരത്തിന്‍റെ മിക്ക ഭാഗങ്ങളും രോമത്താല്‍ മൂടപ്പെട്ടിരിക്കുകയാണ്. ലളിതിന്‍റെ പിതാവും മാതാവും മകന്‍റെ അസുഖം മാറ്റുന്നതിനായി ആശുപത്രികള്‍ ധാരാളം കയറി. പുറത്തിറങ്ങുമ്പോള്‍ കുരങ്ങനെന്നുമൊക്കെ വിളിച്ച് ആളുകള്‍ കളിയാക്കുമ്പോഴും കല്ലെടുത്ത് എറിയുമ്പോഴും ലളിത് തകര്‍ന്നില്ല. അവനിന്ന് സ്കൂളിലെ മിടുക്കനായ വിദ്യാര്‍ത്ഥിയാണ്.

Trending

To Top
Don`t copy text!