Current Affairs

മനുഷ്യരുടെ കിടപ്പറകള്‍ യന്ത്രമനുഷ്യര്‍ കയ്യടക്കുമെന്ന് പഠനം

ലണ്ടന്‍: പത്തുവര്‍ഷത്തിനകം മനുഷ്യരുടെ കിടപ്പറകള്‍ യന്ത്രമനുഷ്യര്‍ കയ്യടക്കുമെന്നാണ് പുതിയ വിവരം.പുരുഷ പങ്കാളികളെക്കാള്‍ റോബോട്ടുകളെ ലൈംഗിക പങ്കാളികളാക്കാന്‍ താല്പര്യമുള്ള സ്ത്രീകളുടെ എണ്ണം കൂടുന്നതിന്‍റെ  നിരക്ക് വച്ചാണ് ഈ നിഗമനം. റോബോ ഫീലിയ എന്ന ഈ മാനസികാവസ്ഥ കൂടിവരുന്നതായും പഠനം വെളിപ്പെടുത്തുന്നു.

sex_robot_760x400

ഇയാന്‍ പിയെഴ്സന്‍ എന്ന ഗവേഷകന്‍ നടത്തിയ പഠനത്തിലാണ് ഈ വിവരമുള്ളത്.പാശ്ചാത്യനാടുകളില്‍ സെക്സ് ടോയ്കള്‍ സാര്‍വത്രികമാണ്.എങ്കിലും അവയുടെ ഉപയോഗത്തില്‍ സാര്‍വത്രികമായി വന്ന വര്‍ദ്ധനവ് ഈ ആശങ്കകളെ ശരി വയ്ക്കുന്നതാണ്.

മനുഷ്യനുമായി രൂപസാദൃശ്യങ്ങലുള്ള  യന്ത്രമനുഷ്യര്‍ ഉടന്‍ വിപണിയിലെത്തും.ഭാവിയില്‍ കൃത്രിമ മസ്തിഷ്കത്തിന്റെ വരവോടെ വികാരങ്ങളും ഭാവനകളും ഉള്ള യന്ത്രമനുഷ്യര്‍ വന്നെത്തുമെന്നാണ് നിഗമനം. പുരുഷന്മാര്‍ ജാഗ്രതൈ.

Trending

To Top
Don`t copy text!