മമ്മൂക്കയുടെ "ഉണ്ടയെ" ട്രോളി പ്രേക്ഷകർ ; ഇത് 8 ന്റെ അല്ല 16ന്റെ പണി ആയിപ്പോയി !!! - മലയാളം ന്യൂസ് പോർട്ടൽ
Film News

മമ്മൂക്കയുടെ “ഉണ്ടയെ” ട്രോളി പ്രേക്ഷകർ ; ഇത് 8 ന്റെ അല്ല 16ന്റെ പണി ആയിപ്പോയി !!!

ആരും തെറ്റിദ്ധരിയ്ക്കരുത്.. മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ പേരാണ് ഉണ്ട!! ഖാലിദ് റഹ്മാനാണ് മമ്മൂട്ടിയെ നായകനാക്കി ഉണ്ട എന്ന പേരില്‍ സിനിമയൊരുക്കുന്നത്!

മമ്മൂട്ടിയുടെ പുതിയ സിനിമയുടെ പേര് ‘ഉണ്ട’ എന്നാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഗതി എന്തായാലും ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.പക്ഷേ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ‘ഉണ്ട’ തന്നെ ആണ് തരംഗം. എന്നാല്‍ പരിഹാസം ആണ് എന്ന് മാത്രം. ഉണ്ടയെ ട്രോള്‍ ചെയ്ത് കൊല്ലുകയാണ് സോഷ്യല്‍ മീഡിയ.

അതിനിടെ ദ്വയാര്‍ത്ഥ സ്വഭാവമുള്ള ട്രോളുകളും ഏറെ വരുന്നുണ്ട്. എന്താണ് ശരിക്കും ‘ഉണ്ട’യുടെ പ്രശ്‌നം?അനുരാഗ കരിക്കിന്‍ വെള്ളം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത മമ്മൂട്ടിയുടെ ഉണ്ടയ്ക്കുണ്ട്. ആസിഫ് അലിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ബ്ലോക്ബസ്റ്റര്‍ ഹിറ്റാണ്.

ഇക്കാന്റെ ഉണ്ട കണ്ടോ എന്ന ചോദിക്കുന്നതില്‍ ഒരിത്തിരി ദ്വയാര്‍ത്ഥമില്ലേ എന്നാണ് സംശയം. ചിലപ്പോള്‍ ഇങ്ങനെ ചിരിക്കാനും മതി.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ കുറിച്ചോ മറ്റു കഥാപാത്രങ്ങളെ കുറിച്ചോ ഉള്ള വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടില്ല. കഥാപാത്രങ്ങളുടെ കാര്യത്തിലും അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍പീസ്, ശ്യാംദത് ഒരുക്കുന്ന സ്ട്രീറ്റ് ലൈറ്റ്‌സ് എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ ഉടന്‍ വരാനിരിക്കുന്ന റിലീസുകള്‍.

ഇനിയിപ്പോള്‍ പേരിടാതെ പടം വല്ലതും ഇക്കാന്‍ പറ്റുമോ എന്ന് മമ്മൂക്ക അന്വേഷിക്കുമായിരിക്കും. ഇമ്മാതിരി പേരിട്ടാല്‍ പിന്നെ വേറെ എന്ത് ചെയ്യും.

അത് സത്യമാണല്ലോ… മലയാള സിനിമ ഉണ്ടായിട്ട് ഇത്രയും വര്‍ഷങ്ങളായില്ലേ.. ഇതുവരെ ാരെങ്കിലും ഉണ്ട എന്ന ഏതെങ്കിലും സിനിമയ്ക്ക് പേരിട്ടിട്ടുണ്ടോ?

തള്ള് തുടങ്ങും

ഇനിയിപ്പോള്‍ അടുത്ത തള്ള് തുടങ്ങും എന്നാണ് പരിഹാസം. ആദ്യ ദിനം തന്നെ അഞ്ച് കോടി വാരുമോ ഉണ്ട!

ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടില്ല എന്ന് പറയാം. ഇനിയിപ്പോള്‍ ഉണ്ടയുടെ കാര്യത്തിലും അങ്ങനെ ഒരു തീരുമാനം ഉണ്ടാകും!!!

എന്തെങ്കിലും ചോദിച്ചാല്‍ ഉണ്ട എന്ന് പറയുന്നവരുണ്ടല്ലോ… ഇനിയിപ്പോള്‍ ദുല്‍ഖറിനോട് ഇങ്ങനെ ചോദിച്ചാല്‍ മറുപടിയും കിട്ടും!

ഇനിയിപ്പോള്‍ ഇത് വല്ല ബിസിനസ് തന്ത്രവും ആണോ എന്നാണ് മറ്റ് ചിലര്‍ക്ക് സംശയം. ട്രോളിയാല്‍ കുഴപ്പമാകുമോ?

സ്ട്രീറ്റ് ലൈറ്റ് ആണ് മമ്മൂട്ടിയുടെ പുതിയ പടം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. അപ്പോഴല്ലേ ഉണ്ട വന്നത്!!!

ഗതികേടാണോ

ലാലേട്ടന്റെ കഥാപാത്രങ്ങള്‍ ഒടിയന്‍, ലൂസിഫര്‍,ഭീമന്‍… പൃഥ്വിരാജിന് വിമാനവും മൈ സ്റ്റോറിയും… പാവം മമ്മൂക്കയ്ക്ക് മാത്രം കോഴി തങ്കച്ചനും ഉണ്ടയും!

ഇനിയിപ്പോള്‍ ലാലേട്ടനും മമ്മൂക്കയെ ട്രോളുമോ.. ഉണ്ടില്ല, ഉണ്ടില്ല എന്ന് പറഞ്ഞിട്ട്!!!

എന്തായാലും പേരുകൊണ്ട് രക്ഷപ്പെട്ട സിനിമ എന്ന ചീത്തപ്പേര് ഉണ്ടക്ക് കിട്ടുമോ എന്നാണ് അറിയേണ്ടത്. ഇപ്പോള്‍ കിട്ടുന്ന പബ്ലിസിറ്റി കാണുമ്പോള്‍ മമ്മൂക്കയല്ല, ആരായാലും ഇങ്ങനെ ചിരിച്ച് പോകും.മമ്മൂട്ടി തന്റെ ചങ്ങാതിയെ മുന്‍നിര്‍ത്തിയാണത്രെ ഉണ്ട എന്ന് സിനിമയ്ക്ക് പേരിട്ടത്. ഉണ്ടപ്പന്‍ എന്ന ആ ചങ്ങാതി ആരാണാവോ!!!

ഉ വച്ച് തുടങ്ങും

ഇക്കയുടെ പുതിയ പടത്തിന്റെ പേര് ‘ഉ’ വച്ച് തുടങ്ങും എന്ന് കേട്ടപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല എന്ന് തോന്നുന്നു.

ഇതാണ് ആ ഉണ്ട

ഇനിയിപ്പോള്‍ ാരും മമ്മൂട്ടിയുടെ പുതിയ ചിത്രം ആയ ഉണ്ട കണ്ടില്ല എന്ന് വേണ്ട… ഇതാണ് ആ ചിത്രം!!!

ഇതിപ്പോള്‍ ഹിറ്റ്‌ലര്‍ മാധവന്‍ കുട്ടിയോട് ഹിറ്റ്‌ലറിനെ കുറിച്ച് ചോദിച്ചപോലെ ആയല്ലോ… !!!

 

സണ്ടേ ഹോളിഡേ കണ്ടവര്‍ക്ക് കലങ്ങും. അല്ലാത്തവര്‍ക്ക് കലങ്ങില്ല!!!

എന്തായാലും മിക്ക ട്രോളുകളിലും ദ്വയാര്‍ത്ഥം നന്നായി ഉപയോഗിച്ചിട്ടുണ്ട് എന്ന് പറയാതിരിക്കാന്‍ ആവില്ല. കഷ്ടം തന്നെ എന്നും തോന്നിപ്പോകും. ഇനിയിപ്പോള്‍ ഫാന്‍സുകാര്‍ തമ്മിലുള്ള യുദ്ധത്തില്‍ ഇത്തരത്തിലുള്ള കുറേ ഡയലോഗുകള്‍ കേള്‍ക്കാം.

ചിലപ്പോള്‍ ലാലേട്ടന് ഇട്ട് വച്ച ഒരു പാര ആയിരിക്കുമോ ഈ ഉണ്ട… ലാലേട്ടനാണ് റഫറന്‍സ് എന്നാണ് ചോദ്യം! ഇക്കയുടെ പുതിയ പടത്തിന്റെ പേര് കേട്ട് ഫാന്‍സ് ഒക്കെ ഇങ്ങനെ ചെയ്യാന്‍ നിന്നാല്‍ പിന്നെ എന്തായിരിക്കും അവസ്ഥ!വീട്ടില്‍ പ്രായമായവരുണ്ടെങ്കില്‍ ഇങ്ങനെയൊന്നംു ചോദിക്കരുത്. ചിലപ്പോള്‍ നല്ല ആട്ട് കിട്ടും!

 

പെണ്‍കുട്ടികള്‍ സിനിമ കാണാന്‍ അനുവാദം ചോദിക്കുന്നത് ശ്രദ്ധിച്ച് വേണം. അല്ലെങ്കില്‍ എട്ടിന്‌റെ പണികിട്ടും!പടം വിജയിച്ചാല്‍ ഇക്കാന്റെ ഉണ്ട കിടുവാണെന്ന് പറയും… പൊട്ടിയാലോ… ഇക്കാന്റെ ഉണ്ട പൊട്ടിയെന്ന്!! എന്തായാലും അക്കാര്യത്തില്‍ തീരുമാനം ആകും!

കഷ്ടം തന്നെ മുതലാളീ… ഇങ്ങനെയൊക്കെ പറയാമോ? ഒരു സിനിമയുടെ പേരല്ലേ പുറത്ത് വന്നിട്ടുള്ളൂ!!!

Join Our WhatsApp Group

Trending

To Top
Don`t copy text!