മമ്മൂട്ടി ജോയ് മാത്യുചിത്രം തിരുനെല്ലിയില്‍ തുടങ്ങി - മലയാളം ന്യൂസ് പോർട്ടൽ
Film News

മമ്മൂട്ടി ജോയ് മാത്യുചിത്രം തിരുനെല്ലിയില്‍ തുടങ്ങി

മാനന്തവാടി: മമ്മൂട്ടിയും ജോയ് മാത്യുവും ഒന്നിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് വയനാട് തിരുനെല്ലി അപ്പപ്പാറയില്‍ ആരംഭിച്ചു. ഇന്നലെ മുതലാണ് അപ്പപ്പാറ തിരുനെല്ലി റോഡില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങിയത്.

കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രത്തിന്റെ കഥ കുടുംബത്തെ ചുറ്റിപ്പറ്റിയുള്ളതാണെന്ന് സംവിധായകന്‍ ഗിരീഷ് ദാമോദര്‍ പറഞ്ഞു.
മലയാളിയുടെ കപടസദാചാരത്തെ തുറന്നുകാട്ടിയ ‘ഷട്ടര്‍’ എന്ന ചിത്രത്തിന് ശേഷം ജോയ് മാത്യു കഥയും തിരക്കഥയും എഴുതുന്ന ചിത്രമാണ് അങ്കിള്‍. ഒരു കുടുംബം നേരിടേണ്ടി വരുന്ന അസാധാരണ സന്ദര്‍ഭമാണ് സിനിമയുടെ വിഷയം. മമ്മൂട്ടിയുടേത് ഏറെ പ്രത്യേകതകളുള്ള ഒരു വേഷമായിരിക്കുമെന്ന് സംവിധായന്‍ പറഞ്ഞു.
അബ്രാ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ജോയ് മാത്യുവും എസ്‌ജെ ഫിലിംസിന്റെ ബാനറില്‍ സജയ് സെബാസ്റ്റ്യനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കും. അടുത്ത മാസം ചിത്രീകരണം പൂര്‍ത്തിയാകുന്ന സിനിമ ക്രിസ്മസിന് പ്രദര്‍ശനത്തിന് എത്തിക്കാനാണ് ശ്രമം. മമ്മൂട്ടി ഷൂട്ടിംഗിന് എത്തിയതോടെ താരത്തെ നേരില്‍ കാണാനായി കാണാന്‍ ദൂരെദിക്കുകളില്‍ നിന്നുപോലും ധാരാളം ആളുകള്‍ എത്തുന്നുണ്ട്.

 

Join Our WhatsApp Group

Trending

To Top
Don`t copy text!