Malayalam Article

മരണം

ഞാൻ ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും
നിൻ്റെ സ്നേഹമായിരുന്നു .
പക്ഷേ കാലം എനിക്ക് തന്നത് നിൻ്റെ മരണവും
എങ്കിലും ഞാൻ ആഗ്രഹിച്ചു..
പ്രതീക്ഷിച്ചു ..
പക്ഷേ അത് നിൻറെ സ്നേഹമായിരുന്നില്ല ..
എൻ്റെ മരണമായിരുന്നു ..
ഈ നാല് ചുവരുകൾക്കുള്ളിൽ നിൻ്റെ സ്നേഹവും
എൻ്റെ പ്രതീക്ഷകളും ഒതുങ്ങിയപ്പോഴും എനിയ്ക്കറിയാമായിരുന്നു ..
കാലം ആവശ്യപ്പെട്ടില്ലെങ്കിലും
ഇനി എൻ്റെ മരണത്തിനേ നിൻ്റെ സ്നേഹവും
നമ്മുടെ ജീവിതവും തിരിച്ചുതരാൻ കഴിയുകയുള്ളൂ …
എങ്കിലും ഞാൻ സന്തോഷവതിയാണ്

-AMMU

Trending

To Top