Connect with us

Current Affairs

മരണത്തിലും പിരിയാതെ…

Published

on

മരണത്തിലും പിരിയാതെ

അവരുടെ പ്രണയം ആത്മാര്‍ഥമായിരുന്നു. ഒന്നിച്ചു ജീവിക്കാനവര്‍ ഏറെ കൊതിച്ചു. അതിനായി അവര്‍ സ്വന്തം കുടുംബങ്ങളോടും ഗോത്രത്തോടും പരമാവധി കെഞ്ചി യാചിച്ചു. അനുവദിച്ചില്ലെന്നു മാത്രമല്ല വിവാഹം കഴിച്ചാല്‍ കൊന്നുകളയും എന്ന ഭീഷണിയും മുഴക്കി.അവര്‍ തളര്‍ന്നില്ല. പലരോടും കേണു.ഒടുവില്‍ ഇരുവരുടെയും സമുദായങ്ങള്‍ വെവ്വേറെ മീറ്റിങ്ങുകള്‍ നടത്തി.

പലതവണ.പക്ഷേ കാലത്തിന്‍റെ മാറ്റമുള്‍ക്കൊള്ളാന്‍ തയ്യാറാകാതിരുന്ന ജാതിക്കോമരങ്ങള്‍ അവസാന തീര്‍പ്പും കല്‍പ്പിച്ചു.ഈ വിവാഹം ഒരിക്കലും നടക്കാന്‍ പാടില്ല.

എല്ലാ വാതിലുകളും കൊട്ടിയടക്കപ്പെട്ടു എന്ന് ബോദ്ധ്യമായത്തോടെ ഇരുവരും ആരുമറിയാതെ വീടുവിട്ടിറങ്ങി.ഗ്രാമാതിര്‍ത്തിയില്‍ മലമുകളിലുള്ള ആളൊഴിഞ്ഞ ശിവക്ഷേത്രത്തില്‍ പോയി പരസ്പ്പരം മാല ചാര്‍ത്തി വിവാഹിതരായി.

ഒരു പകലും രാത്രിയും അവര്‍ അവിടെ കഴിച്ചുകൂട്ടി.പിറ്റേ ദിവസം രാവിലെ അവര്‍ ക്ഷേത്രാങ്കണത്തില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.പരസ്പ്പരം കെട്ടിപ്പുണര്‍ന്നു മരിച്ചുകിടന്ന അവരുടെ മൃതദേഹങ്ങള്‍ ആദ്യം കണ്ടത് കാലിമേയ്ക്കുന്ന പയ്യന്മാരായിരുന്നു.നാടും നാട്ടുകാരും ഞെട്ടി.അവര്‍ പരസ്പ്പരം കുറ്റപ്പെടുത്തലുകളില്‍ സ്വന്തം നിലപാടുകളില്‍ ന്യായീകരണങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഇപ്പോഴും.

ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.ഛത്തീസ്ഗഡ്‌ ലെ രാജ് നാന്ദ് ഗാവ് ജില്ലാ ആസ്ഥാനത്ത് നിന്നും 11 കി.മീറ്റര്‍ അകലെ ‘പെന്തക്കോട’ ഗ്രാമത്തിലെ ആദിവാസി യുവാവ് നീരജും (20) ഉം തൊട്ടടുത്ത ഗ്രാമത്തിലെ ഹരിജന്‍ യുവതിയായ ദാമിനി(19) യുമായിരുന്ന ഹതഭാഗ്യരായ ആ യുവമിഥുനങ്ങള്‍.

ഇവരുടെ വിവാഹത്തിന് ആദിവാസി ഗോത്രത്തല വന്മാര്‍ സമ്മതം മൂളിയിരുന്നെങ്കിലും പെണ്‍കുട്ടിയുടെ സമുദായം ഈ ബന്ധത്തെ നഖശിഖാന്തം എതിര്‍ത്തിരുന്നു. ഇരു സമുദായങ്ങളും തമ്മില്‍ നടന്ന ചര്‍ച്ചകളില്‍ ഗോത്രത്തലവന്മാര്‍ ഈറ്റപ്പുലികളെപ്പോലെ പലപ്പോഴും ചീറിയടുത്തിരുന്നതായി നാട്ടുകാര്‍ പറയുന്നു..

നിഷ്കളങ്കമായ സ്നേഹവും ഒരുമിച്ചു ജീവിക്കാനുള്ള അദമ്യമായ അഭിലാഷവും സമുദായങ്ങള്‍ കണ്ടില്ല. അവരിന്നും പൊയ്പ്പോയ ഇരുണ്ട യുഗത്തിന്‍റെ കവലാളുകളായി നിലകൊള്ളുന്നു

 

Advertisement

Current Affairs

കോവിഡ് വന്ന് ഭേദമായവരില്‍ ഗന്ധശേഷി നഷ്ടമാവുന്നു, പുതിയ റിപ്പോർട്ട്

Published

on

corona-virus

ദിനം പ്രതി കൊറോണ പെരുകുകയാണ്, വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമൊക്കെയാണ് ഇതിന് ഏറ്റവും പ്രധാനപ്പെട്ടതായി വേണ്ടത്. ഇതുവരെ കോറോണക്ക് ഫലപ്രദമായ മരുന്ന് കണ്ടുപിടിക്കാൻ ആരോഗ്യ വകുപ്പിന് സാധിചിട്ടില്ല. എന്നാൽ ഇപ്പോൾ

കൊവിഡ് രോഗം വന്ന് ഭേദമായവര്‍ക്ക് ഗന്ധം തിരിച്ചറിയാനുള്ള ശേഷി നഷ്ടമാകുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. നിരവധി പേര്‍ക്ക് ഇങ്ങനെ സംഭവിക്കുന്നതയാണ് വൈദ്യശാസ്ത്ര രംഗത്തുനിന്നുള്ളവരെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

corona-virus-getty

കോവിഡ് ബാധിക്കുന്നവരില്‍ എണ്‍പതു ശതമാനം വരെ വളരെ പെട്ടെന്നു രോഗമുക്തി നേടുന്നുണ്ട്. എട്ടു മുതല്‍ പത്തു ദിവസം വരെയുള്ള സമയം കൊണ്ട് രോഗമുക്തി നേടുന്നവരില്‍ മറ്റു പ്രശ്നങ്ങള്‍ കാണുന്നില്ല. എന്നാല്‍ വൈറസ് ബാധ നീണ്ടുനില്‍ക്കുന്നവരിലാണ് ഗന്ധം തിരിച്ചറിയാന്‍ സാധിക്കാത്ത അനോസ്മിയ പോലെയുള്ള പ്രശ്നങ്ങള്‍ പ്രകടമാകുന്നത്. ഭക്ഷണത്തിന്റെ ഗന്ധം അറിയാനാവാത്തത് രുചി സങ്കല്‍പ്പങ്ങളെ തന്നെ മാറ്റുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഭക്ഷണത്തിന്റെ രുചി നിശ്ചയിക്കുന്നതില്‍ ഗന്ധത്തിന് വലിയ പങ്കുണ്ട്.

രുചി നഷ്ടമാവുന്നത് മാനസിക പ്രശ്നങ്ങള്‍ക്കും ഇടവയ്ക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ”ജീവിതത്തില്‍ നിന്ന് ഗന്ധത്തെ ഇല്ലാതാക്കുന്ന അവസ്ഥയാണ് അത്. അതു നമ്മുടെ ജീവിതത്തെ മറ്റൊന്നാക്കി മാറ്റിക്കളയും” – അനോസ്മി ഡോട്ട് ഓര്‍ഗിന്റെ പ്രസിഡന്റ് മൈലാര്‍ഡ് പറഞ്ഞു. സുഗന്ധങ്ങള്‍ മാത്രമല്ല, പുക, ഗ്യാസ് ചോര്‍ച്ച തുടങ്ങിയവയൊന്നും ഈ അവസ്ഥയിലൂടെ കടന്നുപോവുന്നവര്‍ക്ക് അറിയാനാവില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഗന്ധം നഷ്ടമാവുന്നതിന് നിലവില്‍ ചികിത്സയൊന്നും ഇല്ല.

Continue Reading

Current Affairs

കൊറോണക്കെതിരെ ഇന്ത്യൻ കമ്പനി വികസിപ്പിച്ചെടുത്ത വാക്സിൻ നുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി ലഭിച്ചു …!!

Published

on

കൊറോണ വൈറസിനെതിരെ ഇന്ത്യൻ കമ്പനി വികസിപ്പിച്ചെടുത്ത വാക്സിൻ ക്ലിനിക്കൽ പരീക്ഷണം നടത്താൻ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നൽകി, കോവാക്സിൻ എന്ന മരുന്നിനാണ് അനുമതി നൽകിയത്. ജൂലൈ മാസത്തോടെ രാജ്യത്തിൻറെ പല സ്ഥലങ്ങളിലും മരുന്ന് പ്രയോഗിച്ച് തുടങ്ങും എന്നാണ് റിപ്പോർട്ട്. എന്‍ ഐ വി, ഐ സി എം ആര്‍ എന്നിവരുമായി സഹകരിച്ചാണ് ഭാരത് ബയോടെക് കോവാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.

ട്രയൽ പരീക്ഷണത്തിൽ മരുന്ന് വിജയിച്ചിരുന്നു വാക്‌സിന്‍ പ്രയോഗിക്കുന്നതിന്റെ സുരക്ഷ ഉള്‍പ്പെടെയുള്ള വിശദമായ റിപ്പോര്‍ട്ട് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും കമ്ബനി സമര്‍പ്പിച്ചിരുന്നു. ജീനോം വാലിയില്‍ ഭാരത് ബയോടെക്കിന്റെ മേല്‍ നോട്ടത്തിലാണ് വാക്‌സിന്‍ ഗവേഷണം നടന്നത്. ഇത് പ്രകാരം ജൂലൈ മുതല്‍ വാക്‌സിന്‍ മനുഷ്യ ശരീരത്തില്‍ പരീക്ഷിച്ചുതുടങ്ങും.

ലോകമെമ്ബാടുമുള്ള മരുന്ന് നിര്‍മാതാക്കള്‍ കൊറോണ വൈറസിനെതിരെ വാക്‌സിന്‍ വികസിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇത് ആദ്യമായാണ് വാക്‌സിന്‍ വികസനത്തില്‍ നിര്‍ണായകമായ ചുവട്‌വെപ്പ് നടത്താന്‍ ഒരു കമ്ബനിക്ക് സാധിക്കുന്നത്.

 

Continue Reading

Current Affairs

മാസ്‌ക് ധരിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ..

Published

on

mask

കൊറോണ വൈറസ് വ്യാപനം ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്.വാക്‌സിന്‍ കണ്ടെത്താത്ത കാലത്തോളം മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലുമൊക്കെയാണ് വൈറസ് വ്യാപനം തടയാനുള്ള മാര്‍ഗങ്ങള്‍. മാസ്‌ക് ധരിക്കുന്നതിലൂടെ ഒരു പരിധി വരെ രോഗബാധയെ തടയിടാം. എന്നാല്‍ ശരിയായ രീതിയില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ അതില്‍ നിന്നു തന്നെ രോഗം വരാനും സാധ്യതയുണ്ട്. മാസ്‌ക് ധരിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

മഴക്കാലമായതോടെ പുറത്തിറങ്ങുന്ന പലരുടെയും മാസ്‌കുകള്‍ നനയാന്‍ തുടങ്ങിയിട്ടുണ്ട്. നനഞ്ഞതും ഈര്‍പ്പമുള്ളതുമായ മാസ്‌കുകള്‍ ധരിക്കുന്നത് ദോഷകരമാണ്. ഈര്‍പ്പം നിറഞ്ഞ മാസ്‌കുകള്‍ വായു സഞ്ചാരത്തെ തടസപ്പെടുത്തുകയും അതുമൂലം ശ്വസന ബുദ്ധിമുട്ട് കൂടുകയും ചെയ്യും. ഈര്‍പ്പം നിറയുന്നതോടെ ബാക്ടീരിയ, വൈറസ് എന്നിവയെ അരിച്ചു മാറ്റാനുള്ള മാസ്‌കിന്റെ ശേഷിയും കുറയും. നനത മാസ്‌കുകള്‍ ബാക്ടീരികള്‍ക്കും വൈറസുകള്‍ക്കും വളരാന്‍ അനുയോജ്യമായ സ്ഥലം കൂടിയാണ്.

ഒരേ മാസ്‌ക് കൂടുതല്‍ നേരം ഉപയോഗിക്കുന്നതും ദോഷകരമാണ്. ശരിയായ രീതിയില്‍ മാസ്‌കുകള്‍ ധരിക്കാന്‍ മുതിര്‍ന്നവരും കുഞ്ഞുങ്ങളും ശീലിക്കണം. ഒരാള്‍ ഉപയോഗിച്ച മാസ്‌ക് മറ്റൊരാള്‍ ഉപയോഗിക്കരുത്. ഉപയോഗിച്ച മാസ്‌ക് അവരവര്‍ തന്നെ കഴുകണം. 2 മിനിട്ടെങ്കിലും സോപ്പ് വെള്ളത്തില്‍ മുക്കി വെച്ച ശേഷം വേണം മാസ്‌ക് കഴുകാന്‍.

ഒരു മാസ്‌ക് പരമാവധി ആറു മണിക്കൂര്‍ നേരം മാത്രമെ ഉപയോഗിക്കാവൂ. ഒറ്റത്തവണ ഉപയോഗിക്കുന്ന സര്‍ജിക്കല്‍ മാസ്‌കുകള്‍ അലക്ഷ്യമായി വലിച്ചെറിയരുത്. മാസ്‌കുകള്‍ ഊരുമ്ബോഴും പ്രത്യേകം ശ്രദ്ധിക്കണം. ഊരുമ്ബോള്‍ മാസ്‌കിന്റെ പുറം പാളിയില്‍ ഒരിക്കലും തൊടരുത്.

Continue Reading

Film updates

diya-with-boyfriend diya-with-boyfriend
Film News4 hours ago

കൃഷ്‌ണകുമാറിന്റെ മകൾക്കെതിരെ മുൻകാമുകൻ; ഇരുവരും തമ്മിലുള്ള ബ്രേക്കപ്പിന് കാരണം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് കൃഷ്ണകുമാറിന്റേത്, അഞ്ചു പെണ്ണുങ്ങളും താനും എന്ന് പറഞ്ഞാണ് കൃഷ്ണൻകുമാർ തന്റെ കുടുംബത്തെ എല്ലാവര്ക്കും പരിചയപ്പെടുത്തുക. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ വാർത്തകൾ അറിയുവാൻ എല്ലാവര്ക്കും...

mohanlal-with-pranav mohanlal-with-pranav
Film News9 hours ago

എന്റെ കുട്ടി വളർന്നിരിക്കുന്നു; നീ വളരുംതോറും എനിക്ക് അഭിമാനം കൂടുകയാണ് !! പ്രണവിന്റെ പിറന്നാൾ ദിനത്തിൽ ഹൃദയംതൊടുന്ന കുറിപ്പുമായി മോഹന്‍ലാല്‍

മോഹൻലാലിൻറെ മകൻ പ്രണവിന്റെ മുപ്പതാം പിറന്നാൾ ആണിന്ന്, ചെന്നൈയിലെ വീട്ടിൽ ആണ് പ്രണവിന്റെ പിറന്നാൾ ആഘോഷിച്ചത്. ലോക്ക് ഡൗണ്‍ ആരംഭിച്ചതിനു ശേഷമുള്ള മാസങ്ങളില്‍ മോഹന്‍ലാല്‍ കുടുംബസമേതം ചെന്നൈയിലെ...

anikha-surenndran anikha-surenndran
Film News11 hours ago

നാടൻ ലുക്കിൽ അജിത്തിന്റെ മകൾ !! കുട്ടിത്താരത്തിന്റെ കിടിലൻ ചിത്രങ്ങൾ വൈറലാകുന്നു

മമ്മൂട്ടി, തല അജിത്, നയൻ‌താര എന്നിവരുടെ മകളായി അഭിനയിച്ച് കയ്യടി വാങ്ങിയ ബാല നടിയാണ് അനിഖ, ബേബി അനിഖ എന്നാണ് താരത്തിന്റെ പേര്, എന്നാൽ താൻ ബാല...

letta-short-film letta-short-film
Film News11 hours ago

ലെറ്റ; ഹൊറർ മൂഡിലേക്ക്‌ നിങ്ങളെ എത്തിക്കുന്ന കിടിലൻ ഷോർട്ട് ഫിലിം !!

സിനിമ കാര്യക്ടർ സ്കെച്ച് ആർട്ടിസ്റ്റ് സേതു ശിവാനന്ദൻ സംവിധാനം ചെയ്ത ലെറ്റ ഷോർട്ട് ഫിലിം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു, ഈ ലോക്ക് ഡൌൺ കാലത്ത് എല്ലാ...

Film News12 hours ago

സ്വർണക്കടത്ത് കേസ് നടി റീമ കല്ലിങ്കലിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം എയർപോർട്ടിൽ നടന്ന സ്വർണക്കടത്ത് കേസുമായി ബന്ധത്തപ്പെട്ടു നടി റീമ കല്ലിങ്കലിനെ ഇന്ന് ചോദ്യം ചെയ്യും, സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധം ഉണ്ട് എന്ന് സംശയം ഉള്ള...

Writeups

Malayalam Article2 days ago

മലയാളത്തിലെ താരസുന്ദരിമാരെ കടത്തിവെട്ടി ഈ കൊച്ചുകാന്താരി !!

ചിത്രങ്ങൾ എടുക്കുന്നതും അത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതും എല്ലാവര്ക്കും ഇഷ്ടമാണ്, ഓരോ ദിവസം കഴിയും തോറും ഫോട്ടോഷൂട്ടിൽ വെറൈറ്റി വരുത്തുകയാണ് നമ്മൾ, എന്നാൽ എല്ലാത്തിലും വ്യത്യസ്തമായി ആറു...

sheeja-natraj sheeja-natraj
Malayalam Article3 days ago

സ്വപ്നയാണെന്ന് കരുതി വ്യാജ ഫോട്ടോ പ്രചരിപ്പിച്ചു; ഫോട്ടോ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടിക്കൊരുങ്ങി യുവതി

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ആണെന്ന് പറഞ്ഞു കഴിഞ്ഞ ദിവസം ഒരു യുവതിയുടെ ചിത്രങ്ങൾ പ്രചരിച്ചിരുന്നു, തന്റെ ചിത്രം പ്രചരിപ്പിച്ചവർക്കെതിരെ യുവതി നിയമനടപടിക്കൊരുങ്ങി, ഇപ്പോൾ ആ...

surya-ishan surya-ishan
Malayalam Article4 days ago

ഇപ്പോൾ ഒരമ്മയാകാനുള്ള ചികിത്സയിലാണ് ഞാൻ; ജീവൻ വരെ നഷ്ടപ്പെട്ട് പോകാവുന്ന ഒരാവസ്ഥയാണിത് !! സൂര്യ ഇഷാനിന്റെ വെളിപ്പെടുത്തൽ

കേരളത്തിലെ ആദ്യത്തെ  ട്രാന്‍സ്ജെന്‍ഡര്‍ ദമ്ബതികളാണ് സൂര്യയും ഇഷാനും, ഇപ്പോൾ ഇവരെ അറിയാത്തവരായി കേരളത്തിൽ ആരും തന്നെ കാണില്ല. 2018 ജൂണ്‍ 29 നായിരുന്നു ഇരുവരും വിവാഹിതരായത്, കുടുംബാംഗങ്ങളുടെ...

Malayalam Article6 days ago

ഇത് ഇത്തിരി കൂടി പോയില്ലേ; പുതിയ പ്രീ വെഡിങ് ഫോട്ടോഷൂട്ട് കണ്ട് കണ്ണ് തള്ളി മലയാളികൾ !!

സോഷ്യൽ മീഡിയിൽ ഏറ്റവും കൂടുതൽ ഇപ്പോൾ ചർച്ച ചെയ്യുന്ന വിഷയമാണ് വെഡിങ് ഫോട്ടോഷൂട്ടുകൾ, മാറുന്ന കാലത്തിനു അനുസരിച്ച് ഫോട്ടോഷൂട്ടുകളും മാറുകയാണ്. ഇപ്പോൾ ശ്രീലങ്കയിൽ നിന്നും കേരളത്തിൽ എത്തി...

cpim cpim
Malayalam Article6 days ago

സിപിഎംനെ പ്രകീർത്തിക്കുന്ന വാർത്തകൾ മാത്രം സോഷ്യൽ മീഡിയയിൽ ഇത്രയും വൈറൽ ആവുന്നതെങ്ങനെ?

സിപിഎം പാർട്ടിയെ സംബന്ധിച്ചിടത്തോളം സോഷ്യൽ മീഡിയ ഏറ്റവും പ്രയോജനപ്പെടുത്തുന്ന ഒരു പാർട്ടിയും ഇന്ന് നമ്മുടെ കേരളത്തിൽ ഇല്ല എന്ന് തന്നെ പറയാം. ഇപ്പോൾ ടെക്നോളജി വിരൽത്തുമ്പിൽ ആയപ്പൊളേക്കും...

pranav-shahana pranav-shahana
Malayalam Article2 weeks ago

ആറു വർഷം ജീവന് തുല്ല്യം സ്നേഹിച്ച കാമുകി ഇട്ടിട്ട് പോയി, എന്നാൽ അതിപ്പോൾ ഭാഗ്യമായി !! അതുകൊണ്ടാണല്ലോ എനിക്ക് ഷഹനയെ കിട്ടിയത് പ്രണവിന്റെ കുറിപ്പ് വൈറൽ

തൃശൂർ സ്വദേശി പ്രണവിനെ തിരുവനന്തപുരം സ്വദേശി ഷഹന വിവാഹം ചെയ്ത വാർത്ത സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു. പ്രണവിനെ കുറിച്ച് മനസ്സിലാക്കിയ ഷഹന പ്രണവിനെ കാണുവാൻ വേണ്ടി...

Malayalam Article3 weeks ago

അച്ഛനില്ലാത്ത കുഞ്ഞുങ്ങളെ പ്രസവിക്കുന്നത് അത്രമേൽ പാപമോ ?

റോഡപകടത്തിൽ മരണപ്പെട്ട തലശ്ശേരി ബ്രണ്ണൻ കോളേജ് അധ്യാപകനുമായിരുന്ന കെ വി സുധാകരന്റെ ഭാര്യ ആണ് ഷിൽന സുധാകർ. ഭർത്താവ് മരണപ്പെട്ടെങ്കിലും കുഞ്ഞുങ്ങളെ പ്രസവിക്കണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹം...

ear-horoscope ear-horoscope
Malayalam Article1 month ago

വലിയ ചെവിയുള്ളവര്‍ ഭാഗ്യവാന്മാരോ ? അറിയാം ചെവിയുടെ ലക്ഷണശാസ്ത്രം

ശരീരാവയവങ്ങളുടെ പ്രത്യേകതകള്‍ ഒരു വ്യക്തിയുടെ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്. ഇതനുസരിച്ച്‌ ചെവികളുടെ പ്രത്യേകതകള്‍ നോക്കി വ്യക്തിയുടെ സ്വഭാവമറിയാം എന്നാണ് ശാസ്ത്രത്തിന്റെ അനുമാനം. ചെറിയ ചെവികള്‍ ബഹുമാനം,...

Malayalam Article1 month ago

മുണ്ട് മടക്കികുത്തി എരുമയെ മേയ്ച്ച് മലബാർസുന്ദരി !! വൈറലാകുന്ന ഫോട്ടോഷൂട്ട് കാണാം

ദിയ എന്ന കോഴിക്കോട്ടുകാരിയുടെ അതിശയിപ്പിക്കുന്ന ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്, ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഇപ്പോൾ എല്ലായിടത്തും നിറയുകയാണ്, പ്രതീക്ഷകൾക്ക് വിരുദ്ധമായി...

elephant-death-in-kerala elephant-death-in-kerala
Malayalam Article1 month ago

അനാവശ്യം പറയരുത്‌, വിഷം ഇവിടുത്തെ റോഡിൽ അല്ല!! അവിടുത്തെ മനസ്സിലാണ്, ഷിംനാ അസീസിന്റെ കുറിപ്പ് ചർച്ചയാകുന്നു

ഗർഭിണിയായ ആനയെ കൊന്നതിൽ പ്രതിഷേധിച്ച് മനേക ഗാന്ധി പറഞ്ഞ വാക്കുകൾക്കെതിരെയുള്ള ഷിംനാ അസീസിന്റെ കുറിപ്പ് ചർച്ചയായി മാറുകയാണ്. ഷിംനയുടെ കുറിപ്പ് ഇങ്ങനെ മലപ്പുറത്ത്‌ ഇത്തരം സംഭവങ്ങൾ നിത്യമാണത്രേ...

elephant-story elephant-story
Malayalam Article1 month ago

ഗർഭിണിയായ ആയ ആനക്ക് പൈനാപ്പിളിൽ പടക്കം വെച്ചു കൊടുത്തു !!

മലപ്പുറത്ത് കാട്ടാനക്ക് പൈനാപ്പിളിൽ പടക്കം വച്ചു കൊടുത്തു. വിശന്നു വലഞ്ഞ ആ പിടിയാന സന്തോഷത്തോടെ കഴിച്ചു. വായിൽ വച്ചു പടക്കം പൊട്ടി അതീവ ഗുരുതരമായി പരിക്കേറ്റു. വായുടെ...

sayi swetha teacher interview sayi swetha teacher interview
Current Affairs1 month ago

തന്റെ വിശേഷങ്ങൾ പങ്കുവെച്ച് തങ്കു പൂച്ച !! വൈറലായ ടീച്ചർ സായി ശ്വേതയുടെ ഇന്റർവ്യൂ കാണാം

കഴിഞ്ഞ ദിവസം ആരംഭിച്ച ഓൺലൈൻ ക്ലാസിൽ പിഞ്ചു കുഞ്ഞുങ്ങൾക്ക് ക്ലാസ്സെടുത്ത് വൈറലായി മാറിയിരിക്കുകയാണ് സായി ടീച്ചർ. തങ്കുപൂച്ചയുടെയും മിട്ടു പൂച്ചയുടെയും കഥപറഞ്ഞാണ് ടീച്ചര്‍ ടിവിക്കു മുന്നില്‍ കുട്ടികളുടെ...

verginity-test verginity-test
Health1 month ago

ഇവ പറയും സ്ത്രീ കന്യക ആണോ എന്ന് !!

പരമ്ബരാഗതമായ ചൈനീസ് തത്വചിന്തയായ യാങ് പ്രകാരം പെണ്‍കുട്ടി കന്യകയാണോ എന്ന് മനസ്സിലാക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ശരീരഭാഗങ്ങളിലെ വ്യത്യാസങ്ങള്‍ നോക്കിയും അവയവങ്ങളിലെ മാറ്റങ്ങളിലും നിന്നും സ്ത്രീ കന്യകയാണോ ലൈംഗീകബന്ധത്തില്‍...

couples-photo couples-photo
Health1 month ago

വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന സ്ത്രീയും പുരുഷനും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ !!

വിവാഹം കഴിയ്ക്കുവാന്‍ പോകുന്നവര്‍ക്ക് ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വളരെ വലുതായിരിക്കും. സന്തോഷം മാത്രം നിറഞ്ഞ ജീവിതമായിരിക്കണം വിവാഹ ശേഷം എന്ന് ആഗ്രഹിക്കാത്തവര്‍ കുറവാണ്. എന്നാല്‍ പലപ്പോഴും നമ്മുടെ പ്രതീക്ഷകള്‍ക്കു...

horoscope horoscope
Malayalam Article2 months ago

ഈ നാളുകാരെ ഒന്ന് സൂക്ഷിക്കുക, ഇവർ അവിഹിത ബന്ധങ്ങളിൽ പോയി ചാടുവാനുള്ള സാദ്ധ്യതകൾ ഏറെ

അശ്വതി നക്ഷത്രക്കാർ അറിവുള്ളവർ: അശ്വതി നക്ഷത്രക്കാർ ശരാശരിയിൽ കൂടുതൽ അറിവുള്ളവരായിരിക്കും. ഈ നക്ഷത്രക്കാർ പൊതുവെ ധീരന്മാരും അഭിമാനികളും മാന്യന്മാരും എല്ലാ കാര്യത്തിലും വിദഗ്ധരും കുടുംബത്തിൽ ബഹുമാനിക്കപ്പെട്ടവരും ആയിരിക്കും....

Trending

corona-virus corona-virus
Current Affairs4 days ago

കോവിഡ് വന്ന് ഭേദമായവരില്‍ ഗന്ധശേഷി നഷ്ടമാവുന്നു, പുതിയ റിപ്പോർട്ട്

ദിനം പ്രതി കൊറോണ പെരുകുകയാണ്, വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമൊക്കെയാണ് ഇതിന് ഏറ്റവും പ്രധാനപ്പെട്ടതായി വേണ്ടത്. ഇതുവരെ കോറോണക്ക് ഫലപ്രദമായ മരുന്ന് കണ്ടുപിടിക്കാൻ ആരോഗ്യ വകുപ്പിന് സാധിചിട്ടില്ല....

Current Affairs2 weeks ago

കൊറോണക്കെതിരെ ഇന്ത്യൻ കമ്പനി വികസിപ്പിച്ചെടുത്ത വാക്സിൻ നുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി ലഭിച്ചു …!!

കൊറോണ വൈറസിനെതിരെ ഇന്ത്യൻ കമ്പനി വികസിപ്പിച്ചെടുത്ത വാക്സിൻ ക്ലിനിക്കൽ പരീക്ഷണം നടത്താൻ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നൽകി, കോവാക്സിൻ എന്ന മരുന്നിനാണ് അനുമതി...

mask mask
Current Affairs1 month ago

മാസ്‌ക് ധരിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ..

കൊറോണ വൈറസ് വ്യാപനം ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്.വാക്‌സിന്‍ കണ്ടെത്താത്ത കാലത്തോളം മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലുമൊക്കെയാണ് വൈറസ് വ്യാപനം തടയാനുള്ള മാര്‍ഗങ്ങള്‍. മാസ്‌ക് ധരിക്കുന്നതിലൂടെ ഒരു...

primestories-app primestories-app
Current Affairs1 month ago

കഥകൾ ഇഷ്ടപ്പെടുന്നവർക്കായി ഒരു കിടിലൻ ആപ്പ് ” പ്രൈം സ്റ്റോറീസ് “, നിങ്ങൾക്കിതിൽ കഥകൾ വായിക്കുകയും എഴുതുകയും ചെയ്യാം !! ഇനി ലോകം കാണട്ടെ നിങ്ങളുടെ സൃഷ്ടികൾ

കഥകൾ ഇഷ്ടപ്പടുന്നവർ ആണ് നാം എല്ലാവരും, ചെറുപ്പകാലം മുതൽ കഥകൾ കേട്ട് വളർന്ന നമ്മൾ പിന്നീട് കഥകൾ വായിച്ച് വളരുവാൻ തുടങ്ങി, പണ്ടൊക്കെ കഥ പുസ്തകങ്ങൾ ആയിരുന്നു...

Current Affairs2 months ago

നിങ്ങൾ വാഹനത്തിൽ സാനിറ്റൈസർ സൂക്ഷിക്കുന്നുണ്ടോ ? എങ്കിൽ ഇതൊന്നു ശ്രദ്ധിക്കൂ, ഇല്ലെങ്കിൽ വലിയ അപകടമായിരിക്കും നിങ്ങൾ വിളിച്ച് വരുത്തുന്നത്

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മാസ്കിനൊപ്പം ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ് സാനിറ്റൈസറുകളും. പുറത്തേക്കിറങ്ങുന്നവര്‍ മാത്രമല്ല വീട്ടിലുളളവര്‍ പോലും സാനിറ്റൈസറുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ സാനിറ്റൈസറുകള്‍ അശ്രദ്ധയോടെ ഉപയോഗിക്കുന്നതു കാരണം അപകടങ്ങളും...

Trending

Don`t copy text!