മറിയത്തെ നെഞ്ചോട് ചേർത്ത് ദുൽഖർ ...... ഫോട്ടോസ് വൈറൽ - മലയാളം ന്യൂസ് പോർട്ടൽ
Film News

മറിയത്തെ നെഞ്ചോട് ചേർത്ത് ദുൽഖർ …… ഫോട്ടോസ് വൈറൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ദുൽഖർ സൽമാൻ . താര പുത്രൻ എന്നതിലുപരി തന്റേതായ ഒരിടം പ്രേക്ഷക മനസിൽ കണ്ടെത്താൻ ദുൽഖറിനു കഴിഞ്ഞിട്ടുണ്ട് .വ്യത്യസ്തത ഇഷ്ട്ടപ്പെടുന്ന ദുൽഖർ തന്റെ കഥാപാത്രങ്ങളിലും ആ വ്യത്യസ്തത നിലനിർത്തിയിട്ടുണ്ട് .

അടുത്തിടെയാണ് ഈ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയത്.ദുല്‍ഖറിന്റെയും അമാലിന്റെയും ജീവിതത്തിലേക്കെത്തിയ കുഞ്ഞു രാജകുമാരിയെ കാണാനായി പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. ഇടയ്ക്ക് ചില ചിത്രങ്ങള്‍ ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നുവെങ്കിലും മകളുടെ മുഖം കൃത്യമായി കാണിച്ചിരുന്നില്ല. കൈയ്യും ഷൂസുമൊക്കെയായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.

തന്റെ കുഞ്ഞു മാലാഖയെ ഇപ്പോഴേ ആരും കാണണ്ട എന്ന് ദുൽഖുർ കരുതി കാണും .പ്രസവത്തിനു ശേഷം അമലിനെയും പ്രേക്ഷകർ ഇതുവരെ കണ്ടിട്ടില്ല . അവാർഡ് വേദികളിൽ ദുൽഖറിനൊപ്പം അമലും കാണുമായിരുന്നു .എന്നാൽ ഒരു കുഞ്ഞു അദിതി കൂടി അവരുടെ കുടുംബത്തിലേക്ക് വരുന്നുണ്ട് എന്ന വാർത്തയ്ക്കു ശേഷം പിന്നെ അമലിനെ ഒരു പൊതുവേദിയിലും ആരും കണ്ടിട്ടില്ല .

മറിയത്തിനോടൊപ്പമുള്ള ചിത്രം വൈറലാവുന്നു

മറിയം അമീറ സല്‍മാന്‍ എന്നാണ് താരദമ്പതികള്‍ മകള്‍ക്ക് പേരിട്ടത്. കുഞ്ഞിന്റെ പേരും കുഞ്ഞിക്കൈയ്യും ആരാധകരോട് പങ്കുവെച്ച ദുല്‍ഖര്‍ കുഞ്ഞിന്റെ മുഖം കുറിച്ച് വെച്ചിരുന്നു.

 

കുഞ്ഞുമാലാഖയെ കാണാന്‍ കാത്തിരിക്കുന്നു

ദുല്‍ഖറിന്റെ കുഞ്ഞുമാലാഖയെ കാണാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. മകളുടെ ചിത്രം കാണാനുള്ള ആഗ്രഹം നിരവധി തവണ പങ്കുവെച്ചിരുന്നുവെങ്കിലും ഇതുവരെ മകളുടെ ചിത്രം കാണിച്ചിരുന്നില്ല.

 വൈറലാവുന്നു

മകളെ എടുത്ത് നീങ്ങുന്ന ദുല്‍ഖര്‍ സല്‍മാന്റെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫാന്‍സ് പേജുകളില്‍ വ്യാപകമായി ഷെയര്‍ ചെയ്തിട്ടുണ്ട് ഈ ചിത്രം.

ആരാധകര്‍ പകര്‍ത്തിയ ചിത്രം

എവിടെ വെച്ചാണ് ഈ ചിത്രം പകര്‍ത്തിയതെന്ന് വ്യക്തമില്ല. നാളിത്രയുമുള്ള കാത്തിരിപ്പിനൊടുവിലാണ് മറിയത്തിന്റെ ചിത്രം ആരാധകര്‍ക്ക് മുന്നിലെത്തിയത്.

സന്തോഷത്തോടെ ആരാധകര്‍

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ മറിയത്തെ കാണാനായതിന്റെ സന്തോഷത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ ആരാധകര്‍. ഇതിനോടകം തന്നെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

Join Our WhatsApp Group

Trending

To Top
Don`t copy text!