Film News

മലയാളികളുടെ പ്രിയപ്പെട്ട നടി മാതു വീണ്ടും വിവാഹിതയായി…!

മലയാളികൾക്ക് ഏറെ പ്രിയ്യപ്പെട്ട നായികയായിരുന്നു മാതു. നമ്മുടെ അമരത്തിലെ മുത്തിനെ മറക്കാൻ മലയാളികൾക്ക് ആകുമോ?!  നടി മാതു വീണ്ടും വിവാഹിതയായി. ജോര്‍ജ്ജ് ആണ് വരന്‍. മാതു തന്നെയാണ് ഫേസ്ബൂക്കിലൂടെ ഇക്കാര്യം അറിയിച്ചത് ചെന്നൈയില്‍ ജനിച്ച് മലയാളികളുടെ മാതുവായി മാറിയ മീന വിവാഹ ശേഷം ന്യൂയോര്‍ക്കിലാണ് താമസിച്ചിരുന്നത്. മക്കളും നൃത്തവുമൊക്കെയായി ജീവിതം തള്ളി നീക്കുകയായിരുന്നു. അച്ഛനും അമ്മയും മാതുവിനൊപ്പമുണ്ട്.

ആദ്യ വിവാഹം 1999ല്‍ അമേരിക്കയില്‍ സെറ്റില്‍ഡ് ആയ ഡോ. ജേക്കബിനെയായിരുന്നു. പ്രണയ വിവാഹമായിരുന്നെങ്കിലും വിവാഹം നീണ്ടുപോയില്ല. 12 വയസ്സുകാരിയായ ജയ്മിയും 9 വയസ്സുകാരനായ ലൂക്കുമാണ് മക്കള്‍. അമരം സിനിമയ്ക്ക് ശേഷം ക്രിസ്തുമതം സ്വീകരിച്ച മാതു അമേരിക്കയില്‍ തന്നെയായിരുന്നു താമസം. ഇപ്പോള്‍ പുതിയ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്.

തമിഴ്‌നാട്ടില്‍ ജനിച്ച മാതു കന്നട സിനിമകളില്‍ ബാലതാരമായിട്ടാണ് വെള്ളിത്തിരയില്‍ എത്തുന്നത്. നെടുമുടി വേണു ആദ്യമായി സംവിധാനം ചെയ്ത പൂരം എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നടി പിന്നെ മലയാളത്തിന്റെ മാത്രം മാതുവായി മാറുകയായിരുന്നു. അമരത്തിലെ രാധയാണ് മലയാളി പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിയ്ക്കുന്ന മാതുവിന്റെ കഥാപാത്രം. കുട്ടേട്ടന്‍, സദയം, ഏകലവ്യന്‍, ആയുഷ്‌കാലം, തുടര്‍ക്കഥ, സവിധം, അങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതമാണ്.

source: malayali vartha

Trending

To Top
Don`t copy text!