Current Affairs

മലയാളി യുവതിക്ക് ജ്യൂസില്‍ ലൈംഗികാസക്തി ഉണ്ടാകുന്ന മരുന്നുകള്‍ നല്‍കി പീഡിപ്പിയ്ക്കാന്‍ ശ്രമം, പ്രവാസി യുവാവ് അറസ്റ്റില്‍..!

ക്വലാലംപൂര്‍:-  ദുബായില്‍ നിന്ന് ബിസിനസ്സ് ആവശ്യാര്‍ത്ഥം മലേഷ്യയിലെത്തിയ കോഴിക്കോട് സ്വദേശിനിയായ 26 കാരിയെയായാണ്  ചതിയിലൂടെ  പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചത്. യുവതി യുവാവിനെതിരെ ക്വലാലംപൂര്‍ ചൗകിത് പൊലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തു.

കോഴിക്കോട് കൊയിലാണ്ടി അവരങ്ങകത്ത് സ്വദേശിയായ 27കാരനെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.  അറിയപ്പെടുന്ന മോഡലുംകൂടിയായ യുവതി.  ഇയാള്‍ യുവതിയില്‍ നിന്ന് ബിസിനസ് പാര്‍ട്ണര്‍ഷിപ്പിനായി 10 ലക്ഷം രൂപയും കൈപ്പറ്റിയിരുന്നു.

അവധിക്ക് നാട്ടിലുണ്ടായിരുന്ന യുവതിയെ മലേഷ്യയില്‍ ബിസിനസ് ആരംഭിക്കാമെന്ന് പറഞ്ഞാണ് രണ്ടാഴ്ച മുന്‍പ് സന്ദര്‍ശക വീസയില്‍ മലേഷ്യയില്‍ എത്തിച്ചത്. യുവാവിനോടൊപ്പം തുടര്‍ച്ചയായി രാത്രികളില്‍ ഭക്ഷണം കഴിച്ച ശേഷം യുവതിക്ക് രക്തസ്രാവമുണ്ടാവുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു.

ലൈംഗികാസക്തി വര്‍ധിപ്പിക്കുന്നതിനുള്ള മരുന്നുകള്‍ അമിത ഡോസില്‍ ശരീരത്തില്‍ പ്രവേശിച്ചതിനാലാണ് ഇതെന്ന്  ഡോക്ടര്‍മാര്‍ പറഞ്ഞു. സുഹൃത്ത് യുവതിയറിയാതെ ജ്യൂസില്‍ മരുന്ന് കലര്‍ത്തി നല്‍കുകയായിരുന്നുവെന്ന് കണ്ടെത്തി.  ഈ മരുന്നുകളുടെ കുപ്പികളും പായ്ക്കറ്റുകളും യുവാവിന്റെ ബാഗില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

Trending

To Top
Don`t copy text!