Film News

മലയാള ചിത്രത്തിന്റെ ഓഡിഷന് മകള്‍ക്കൊപ്പം പോയ അമ്മ ഇപ്പോൾ …….

മകള്‍ക്കൊപ്പം മലയാള ചിത്രത്തിന്റെ ഓഡിഷന് പോയ അമ്മ ഒടുവില്‍ ഹോളിവുഡ് നടിയായി.ഇനി ഇത് കേട്ട് ബാക്കി ഉള്ള അമ്മമാർ ഒന്നും വെറുതെ ഓഡിഷന് പോകണ്ട കെട്ടോ .

നമുക്ക് ഏവർക്കും സുപരിചിതയായ അഞ്ജന മേനോന്റെ അമ്മക്കാണ് ഹോളിഡവുഡിൽ അഭിയനയിക്കാൻ ഉള്ള ഭാഗ്യം കിട്ടിയത് .മകള്‍ക്ക് കൂട്ടുപോയി ഇംഗ്ലീഷ് ചിത്രത്തില്‍ അഭിനയിച്ചത്.

ട്രാഫിക്, ത്രീ ഡോട്ട്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതയായ നടിയാണ് അഞ്ജന. അടുത്തുതന്നെ റിലീസാകാനുള്ള ‘സഖറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട്’ എന്ന ചിത്രത്തിലും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട് അഞ്ജന.

അഞ്ജനയ്‌ക്കൊപ്പം ഷൂട്ടിങ്ങിനും ഓഡിഷനുമെല്ലാം അമ്മയും ഉണ്ടാകാറുണ്ട്. ഒരിക്കല്‍ മകള്‍ക്കൊപ്പം ഒരു മലയാള ചിത്രത്തിന്റെ ഓഡിഷന് പോയതാണ് നിര്‍മലയെ ഹോളിവുഡില്‍ എത്തിച്ചത്

എന്റെ കൂടെ ഓഡിഷന് വന്നതാണ് അമ്മ. അവിടെ ‘ബസ്മതി ബ്ലൂസ്’ എന്ന ഒരു ഇംഗ്ലീഷ് ചിത്രത്തിന്റെയും ഓഡിഷന്‍ നടക്കുന്നുണ്ടായിരുന്നു. ഒരു 40-45 വയസുള്ള സ്ത്രീകള്‍ക്കുള്ള ഓഡിഷനായിരുന്നു അത്. അമ്മയോട് ഓഡിഷനില്‍ പങ്കെടുക്കാന്‍ പറഞ്ഞു. ഓഡിഷനില്‍ പങ്കെടുത്തിട്ടും നമുക്ക് പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍, രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ സെലക്ടായെന്ന് അവര്‍ വിളിച്ചുപറയുകയായിരുന്നു. അഞ്ജന പറഞ്ഞു.

മകളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ബസ്മതി ബ്ലൂസിന്റെ ഓഡിഷനില്‍ പങ്കെടുത്തതെന്ന് നിര്‍മല പറയുന്നു. സെലക്ടായെന്ന് കേട്ടപ്പോള്‍ വിശ്വസിക്കാനായില്ല. മകളുടെ കൂടെ സ്ഥിരമായി ലൊക്കേഷനിലൊക്കെ പോകുന്നതിനാല്‍ ഷൂട്ടിങ്ങൊക്കെ ധാരാളം കണ്ടിട്ടുണ്ടെങ്കിലും ക്യാമറയ്ക്ക് മുന്നില്‍ പോയി നില്‍ക്കാന്‍ പേടിയുണ്ടായിരുന്നു. എന്നാല്‍, ആദ്യ ഷോട്ട് മുതല്‍ സംവിധായകന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ധൈര്യം അഭിനയിക്കാനുള്ള ആത്മവിശ്വാസം കൂട്ടി.

മലയാളത്തില്‍ നിന്നും വ്യത്യസ്തമായിരുന്നു സിനിമയുടെ ഷൂട്ടിങ് രീതികള്‍. മലയാളത്തിലാണെങ്കില്‍ ഷോട്ടെടുക്കുന്നതിന് മുന്‍പ് സീനൊക്കെ വിവരിച്ചു തരും. ഇവര്‍ ഷൂട്ടിന് മുന്‍പേ സ്‌ക്രിപ്റ്റ് അയച്ചുതന്നിരുന്നു. ഓരോ സീനിനും നമ്പറുണ്ടാകും. ലൊക്കേഷനില്‍ ഷൂട്ടിന് ഒരു മണിക്കൂര്‍ മുന്‍പ് ഈ നമ്പറിലുള്ള സീനാണ് എടുക്കുന്നതെന്ന് നമ്മളോട് പറയും. പിന്നീട്, ഷൂട്ടിന് സമയമാകുമ്പോള്‍ നമ്പര്‍ വിളിച്ചുപറയും. അപ്പോള്‍ നമ്മള്‍ പോയി അഭിനയിക്കണം നിര്‍മല ഇംഗ്ലീഷ് സിനിമാനുഭവങ്ങള്‍ വിവരിക്കുന്നു.

https://youtu.be/8Y1JKGIb9LA

ഡാന്‍ ബാരണ്‍ എന്ന സംവിധായകന്റെ ആദ്യ ചിത്രമാണ് ബസ്മതി ബ്ലൂസ്. 2015ല്‍ മികച്ച നടിക്കുള്ള ഓസ്‌ക്കര്‍ നേടിയ ബ്രീ ലാര്‍സണാണ് സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജനിതകമാറ്റം വരുത്തിയ നെല്‍വിത്ത് വിറ്റഴിക്കാന്‍ ഇന്ത്യയിലെത്തുന്ന ശാസ്ത്രജ്ഞയാണ് ബ്രീയുടെ ലിന്‍ഡ എന്ന കഥാപാത്രം. ലിന്‍ഡയുടെ ഭര്‍ത്താവിന്റെ അമ്മയുടെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിര്‍മല അവതരിപ്പിക്കുന്നത്. ആലപ്പുഴയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ലണ്ടന്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഷൂട്ടിങ് നടക്കുന്നുണ്ടെങ്കിലും കേരളത്തിലെ രംഗങ്ങളിലാണ് നിര്‍മല ഉള്ളത്.

കലയുമായി മുന്‍പേ ബന്ധമുണ്ട് നിര്‍മലയ്ക്ക്. കോളെജില്‍ പഠിക്കുമ്പോള്‍ നൃത്തത്തിന് യൂണിവേഴ്‌സിറ്റി തലത്തില്‍ വരെ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഹോളിവുഡ് ചിത്രത്തില്‍ മാത്രമല്ല ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ലൈഫ് ഓഫ് ജോസൂട്ടി’ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട് നിര്‍മല. ചിത്രത്തിലെ നായിക ജ്യോതി കൃഷ്ണയുടെ അമ്മയുടെ റോളായിരുന്നു നിര്‍മലയ്ക്ക്. അത് ചെറിയൊരു റോളായിരുന്നെന്നും യാദൃച്ഛികമായി സംഭവിച്ചതാണെന്നും നിര്‍മല പറയുന്നു.

ഇനിയും അഭിനയിക്കുമോ എന്ന ചോദ്യത്തിന്, ബസ്മതി ബ്ലൂസ് പുറത്തിറങ്ങട്ടേ എന്നായിരുന്നു മറുപടി. അടുത്ത വര്‍ഷം ഏപ്രിലിലാകും ചിത്രത്തിന്റെ റിലീസ്. ഉത്കര്‍ഷ് അംബുദ്കര്‍, സ്‌കോട്ട് ബേക്കുല, ഡൊണാള്‍ഡ് സതര്‍ലാന്‍ഡ്, ലക്ഷ്മി മച്ചു തുടങ്ങിയവരാണ് ബസ്മതി ബ്ലൂസിലെ മറ്റു താരങ്ങള്‍.

നിർമ്മല മേനോന്റെ ഭാഗ്യം ഇതിലൂടെ തെളിയുകയായി .

Trending

To Top
Don`t copy text!