Film News

മലയാള സിനിമയില്‍ ഇതാദ്യം! ഇനി ഈ റെക്കോര്‍ഡ് മമ്മൂട്ടിക്ക് സ്വന്തം!

മമ്മൂട്ടിയെ നായകനാക്കി അജയ് വാ‍സുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍പീസ്. ഏറെ പ്രേതീക്ഷ ഉണർത്തുന്ന മമ്മൂട്ടി ചിത്രം കൂടിയാണിത്. ചിത്രം ഡിസംബറില്‍ തിയേറ്ററില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യാമ്ബസ് പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രം ത്രില്ലടിപ്പിക്കുമെന്ന് സംവിധായകന്‍ പറയുന്നു.

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം തീറ്ററിലെത്താന്‍ ഇനിയും 50 ലേറെ ദിവസങ്ങള്‍ ബാക്കി എങ്കില്‍ കൂടി ഇതുവരെ ചാര്‍ട്ട് ചെയ്യപ്പെട്ടത് 60ലധികം ഫാന്‍സ് ഷോകള്‍. 230ഓളം തിയേറ്ററില്‍ റീലീസ് ചെയ്യുമെന്നാണ് സൂചനകള്‍.

ഇപ്പോഴിതാ, മലയാള സിനിമകള്‍ ഇതുവരെ സ്വന്തമാക്കാത്ത ഒരു റെക്കോര്‍ഡ് നേടിയിരിക്കുകയാണ് മാസ്റ്റര്‍പീസ്. കേരളത്തില്‍ സിനിമ ചരിത്രത്തില്‍ ആദ്യമായി ഗേള്‍സ് യൂണിറ്റ് ഫാന്‍സ് ഷോ വെക്കുന്നു എന്ന റെക്കോര്‍ഡ് മമ്മൂട്ടിക്കും മാസ്റ്റര്‍ പീസിനും സ്വന്തം. വളരെ പുതുമ ഉണർത്തുന്ന രീതിയാണ് മാസ്റ്റർപീസ് അണിയറ പ്രെവർത്തകർ ഒരുക്കുന്നത്. ചെങ്ങന്നൂരില്‍ ചിമ്മി തിയേറ്ററിലാണ് ആദ്യമായി സ്ത്രീകള്‍ക്കായി ഒരു ഫാന്‍സ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. ചെങ്ങന്നൂര്‍ ലേഡീസ് യൂണിറ്റ് ആണ് ഇതിന് പിന്നില്‍.

അജയ് വാസുദേവിന്റെ ആദ്യ ചിത്രമായ രാജരാജയുടെ തിരക്കഥയൊരുക്കിയ ഉദയ് കൃഷ്ണ തന്നെയാണ് മാസ്റ്റര്‍പീസിന്റേയും തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. രണ്ടാമത്തെ പടത്തിലും അദ്ദേഹത്തോടൊപ്പം ഒന്നിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് അജയ് പറയുന്നു. ‘മാസ്സ് പടങ്ങള്‍ ആണ് എന്നും എനിക്ക് ഏറെയിഷ്ടമെന്ന് അജയ് അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

‘ആറു ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിലുള്ളത്. ആറും വ്യത്യസ്ത രീതിയില്‍ ഒരുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നാലു ഫൈറ്റ് മാസ്റ്റേഴ്സ് ആണ് ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്’ – അജയ് പറയുന്നു. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Trending

To Top