Current Affairs

മല കയറാന്‍ മേരി സ്വീറ്റി; സുരക്ഷ നല്‍കാനാകില്ലെന്ന് പൊലീസ്!

രണ്ട് യുവതികള്‍ കയറിയിറങ്ങിയ പ്രതിഷേധം കഴിഞ്ഞപ്പോള്‍ മറ്റൊരു സ്ത്രീ രംഗത്ത്. കഴക്കൂട്ടം സ്വദേശിയായ മേരി സ്വീറ്റി മലകയറാന്‍ തുടങ്ങുന്നു. ഒറ്റയ്ക്കാണ് പോകുന്നത്. പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല. വിദ്യാരംഭദിനമായതിനാല്‍ ഇന്നുതന്നെ ദര്‍ശനം നടത്തണമെന്നാണ് ആഗ്രഹം. പമ്പയില്‍ പൊലീസ് സുരക്ഷാപ്രശ്നം ധരിപ്പിക്കാന്‍ ശ്രമിക്കുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വരുംവരെ കാത്തിരിക്കാന്‍ തയാറാകണമെന്ന് എസ്ഐ. അഭ്യര്‍ത്ഥിച്ചെങ്കിലും ഇവര്‍ വഴങ്ങുന്നില്ല.ഇതിനിടെ സുരക്ഷ നല്‍കാന്‍ തയാറവല്ലെന്ന് പൊലീസ് അറിയിച്ചു. മേരി സ്വീറ്റിയെ സുരക്ഷാപ്രശ്നം ധരിപ്പിക്കാന്‍ പൊലീസ് ശ്രമിക്കുന്നു. സുരക്ഷ നല്‍കാനാവില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചു. യാത്ര ഒഴിവാക്കണമെന്ന് അഭ്യര്‍ഥന. തനിച്ചുവേണമെങ്കില്‍ പോകാമെന്നും പൊലീസ് പറഞ്ഞു.

ഇതിനിടെ സുരക്ഷ നല്‍കാന്‍ തയാറവല്ലെന്ന് പൊലീസ് അറിയിച്ചു. മേരി സ്വീറ്റിയെ സുരക്ഷാപ്രശ്നം ധരിപ്പിക്കാന്‍ പൊലീസ് ശ്രമിക്കുന്നു. സുരക്ഷ നല്‍കാനാവില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചു. യാത്ര ഒഴിവാക്കണമെന്ന് അഭ്യര്‍ഥന. തനിച്ചുവേണമെങ്കില്‍ പോകാമെന്നും പൊലീസ് പറഞ്ഞ

കടപ്പാട് : Manorama News TV

ശബരിമല സന്നിധാനത്തെത്തിയ രണ്ട് യുവതികള്‍ മടങ്ങിയത് അല്‍പം മുന്‍പാണ് കനത്ത പൊലീസ് സുരക്ഷയില്‍ യുവതികള്‍ മടക്കയാത്ര തുടങ്ങി. വിശ്വാസലംഘനമുണ്ടാകരുതെന്ന് സര്‍ക്കാര്‍ കര്‍ശനനിര്‍ദേശം നല്‍കിയെന്ന് ഐജി പറഞ്ഞു എറണാകുളം സ്വദേശിനി രഹനയും ഹൈദരാബാദില്‍ നിന്നുളള ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തക കവിതയുമാണ് ഇന്ന് രാവിലെ മലകയറിയത്. ഐ.ജി എസ്ശ്രീജിത്തിന്റെ നേതൃത്വത്തില്‍ വന്‍പൊലീസ് സുരക്ഷയിലാണ് ഇരുവരും സന്നിധാനത്തേക്ക് എത്തിയത്; നടപ്പന്തലില്‍ ഭക്തരും പ്രതിഷേധക്കാരും കവചമായി നിന്നതോടെ പൊലീസ് ഇവിടെ ചര്‍ച്ചയ്ക്ക് മുതിര്‍ന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ പിന്‍വാങ്ങാന്‍ തയാറായില്ല. ഇതിനിടെ ബലപ്രയോഗിച്ച് യുവതികവെ കയറ്റേണ്ടെന്ന് സര്‍ക്കാര്‍ പൊലീസിന് നിര്‍ദേശം നല്‍കി. ആക്ടിവിസ്റ്റുകള്‍ക്ക് പോകാനുളള ഇടമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രി ഡി.ജി.പിയെ വിളിച്ച് സൂചിപ്പിച്ചു യുവതികളെ സ്ഥിതി ബോധ്യപ്പെടുത്തിയാണ് പൊലീസ് മടക്കിക്കൊണ്ടുവരുന്നത് .

രാവിലെ ആറരയോടെയാണ്യുവതികളുമായി പൊലീസ് സംഘം സന്നിധാനത്തേക്ക് തിരിച്ചത് പൊലീസ് വലയത്തിനുളളില്‍ ഹെല്‍മെറ്റും സുരക്ഷാവസ്ത്രങ്ങളും ധരിച്ചായിരുന്നു മാധ്യമപ്രവര്‍ത്തക നീങ്ങിയത്.ഇരുമുടിക്കെട്ട് തലയിലേറ്റിയാണ് രഹന മലചവിട്ടിയത്. കടുത്ത പ്രതിഷേധങ്ങള്‍ക്കും സമ്മര്‍ദ്ദത്തിനും ഒടുവിലാണ് ആന്ധ്ര സ്വദേശിനി കവിതയും, കൊച്ചി സ്വദേശിനി രഹന ഫാത്തിമയും മലയിറങ്ങുന്നത്. കനത്ത പൊലീസ് സുരക്ഷയില്‍ ഇവര്‍ എത്തിയതോടെ സന്നിധാനത്ത് വന്‍ പ്രതിഷേധം ഉയരുകയായിരുന്നു. സര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്നാണ് ഇവരെ മടക്കി അയക്കാന്‍ ധാരണയായി.

സർക്കാർ നിർദേശത്തെത്തുടർന്ന് യുവതികളോട് മടങ്ങിപ്പോകണമെന്ന് ‌പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മടങ്ങിപ്പോകില്ലെന്ന നിലപാടാണ് ആദ്യം യുവതികൾ സ്വീകരിച്ചത്. രണ്ട് യുവതികളെയും നടപ്പന്തലിനടുത്തെ വനംവകുപ്പ് ഐ ബിയിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ സന്നിധാനത്ത് എത്തിയ കൊച്ചി സ്വദേശിനി രഹന ഫാത്തിമയുടെ വീടിനു നേരെ ആക്രമണം ഉണ്ടായി.രാവിലെ രണ്ടുപേരെത്തി വീട് ആക്രമിച്ചു.

ആന്ധ്രയില്‍ നിന്നുള്ള തെലുങ്ക് ഓണ്‍ലൈൻ മാധ്യമപ്രവർത്തകയ്ക്കൊപ്പമാണ് രഹ്നയും മലകയറാനെത്തിയത്. കറുപ്പുടുത്ത് ഇരുമുടിക്കെട്ടുമേന്തിയാണ് രഹ്നയെത്തിയത്. നടപ്പന്തൽ വരെയെന്തിയ യുവതികൾക്കുനേരെ അയ്യപ്പഭക്തർ വൻ പ്രതിഷേധമുയർത്തിയിരുന്നു. നിലത്തുകിടന്ന് പ്രതിഷേധിച്ച അയ്യപ്പഭക്തരോട് സംയമനത്തോടെയാണ് ഐജി ശ്രീജിത്ത് പ്രതികരിച്ചത്. നിങ്ങളെ ഉപദ്രവിക്കാനല്ല വന്നതെന്നും താനും അയ്യപ്പവിശ്വാസിയാണെന്നും ശ്രീജിത്ത് വിശദീകരിച്ചു. നിങ്ങൾക്ക് വിശ്വാസത്തോട് മാത്രമെ ബാധ്യതയുള്ളൂവെന്നും പൊലീസിന് വിശ്വാസങ്ങളോടും നിയമങ്ങളോടും ബാധ്യതയുണ്ടെന്ന് ശ്രീജിത്ത് വിശദീകരിച്ചു.

ഇതിന് പിന്നാലെയാണ് സർക്കാർ നിർദേശമെത്തിയത്. തുടർന്ന് യുവതികളോട് ഐജി സംസാരിച്ചു. സുപ്രീം കോടതി വിധിയുടെ സാഹചര്യത്തിലാണ് ശബരിമലയിലെത്തിയതെന്നും മടങ്ങിപ്പോകില്ല എന്നുള്ള നിലപാടാണ് യുവതികൾ ആദ്യം സ്വീകരിച്ചത്.

Trending

To Top
Don`t copy text!