മാച്ച് ബോക്സ്; സ്നേഹം നിറച്ച ഒരു കൊച്ചു പെട്ടി നാളെ എത്തും - മലയാളം ന്യൂസ് പോർട്ടൽ
Film News

മാച്ച് ബോക്സ്; സ്നേഹം നിറച്ച ഒരു കൊച്ചു പെട്ടി നാളെ എത്തും

എല്ലാ സ്നേഹത്തിന്റെയും അടിത്തറ പ്രണയമാണ്. മാതാപിതാക്കളോട് തോന്നുന്നതും പ്രണയിനിയോടും കൂട്ടുക്കാരോടും തോന്നുന്നതും പ്രണയത്തിന്റെ വിവിധ ഭാവങ്ങളാണ്.മാച്ച് ബോക്സ്’ ഒറ്റവാക്കിൽ പറയുകയാണെങ്കിൽ, സ്നേഹം നിറച്ചൊരു കൊച്ചു പെട്ടി.

ഒരേ മനസ്സുള്ള ഒരു കൂട്ടം പേരുടെ ചിന്തകളിൽ നിന്നും വിരിഞ്ഞതുകൊണ്ടുതന്നെ ഈ ചിത്രത്തിന് മറ്റൊരു പേര് യോജിക്കില്ല.

പക്ഷെ എല്ലാ സ്നേഹത്തിനു മുന്നിലും, സമൂഹം എത്ര മാറി എന്നു പറഞ്ഞാലും കടന്നു വരുന്ന ചില വിഷയങ്ങൾ ഉണ്ട്. ഈ ആധുനിക കാലഘടത്തിലും സ്നേഹത്തിനു പോലും ജയിക്കാൻ പറ്റാതെ പോകുന്ന ചില ഗൗരവമുള്ള കാര്യങ്ങൾ.

 എല്ലാത്തിനും അവസാനം സ്നേഹമായിരുന്നു ശരി എന്ന് തിരിച്ചറിയുമ്പോഴേക്കും വൈകി പോയിരിക്കും.
ഈ കാര്യങ്ങളൊക്കെയും കോഴിക്കോടിന്റെ സ്നേഹവും ,രുചിയും, ഭംഗിയും നല്ല രീതിയിൽ കലർത്തി സ്നേഹം കൊണ്ട് പൊതിഞ്ഞ് നിങ്ങൾക്കു മുന്നിലേക്ക് ഞങ്ങൾ സമ്മാനിക്കുന്ന ഒരു കൊച്ചു വലിയ പെട്ടിയാണ് ‘മാച്ച് ബോക്സ് ‘

താൻ കണ്ട സ്വപ്നങ്ങളൊക്കെയും ചുമരിലെ ചിത്രങ്ങളായി അടയാളപ്പെടുത്തി അത് തന്റെ ജീവിതത്തിലേക്ക് പകർത്തുവാൻ എന്തു കഷ്ടപ്പാടും സഹിച്ചും അതിനു വേണ്ടി ഏത് അറ്റവരെ പോകുവാൻ ചങ്കുറപ്പുള്ള കമ്മൂണിസ്റ്റുകാരൻ.യൗവനതിന്റെ എല്ലാവിധ കുസൃതിതരങ്ങൾ ഉണ്ടെങ്കില്ലും കൂട്ടുകാർക്കിടയിലും നാട്ടൂകാർക്കിടയിലും മാത്രമല്ല വീട്ടുകാർക്കിടയിലും സുഹൃത്തായി ജീവിക്കാൻ കഴിവുള്ളവൻ.ഈ സമൂഹത്തിൽ ജീവിക്കാൻ തനിക്ക് മതത്തിന്റെ ലേബൽ വേണ്ട എന്ന് പറഞ്ഞു ജീവിച്ചു കാണിച്ചു കൊടുക്കുന്നവൻ ഏണസ്റ്റോ നരേന്ദ്രൻ എന്ന” അമ്പു ”

“പാണ്ടി തന്റെ ജീവിതത്തിൽ കൂട്ടുകാർക്ക് വേണ്ടി എന്തും ചെയ്യാൻ ചങ്കുറപ്പും അതിന് വ്യക്തമായ പ്ലാനും ഉള്ളവൻ. ബന്ധങ്ങൾക്കിടയിൽ രാഷ്ടീയം നോക്കാതെ കൂട്ടുകൂടുന്നവൻ. എന്ത് പ്രശ്നത്തിനും ഉടൻ ഉത്തരം കണ്ടെത്തുവാനും അതിനെ ലളിതമായി കൈകാര്യം ചെയ്യുവാനും കഴിവുള്ളവൻ. അവനാണ് നമ്മുടെ അശോക് രാജ് എന്ന “പാണ്ടി””

എല്ലാ കൂട്ടുകാർക്കിടയിലും കാണും ജീവിതത്തെ ഒരിക്കലും സീരിയസ്സായി എടുക്കാത്തവൻ , ചെറിയ കാര്യങ്ങൾക്ക് പെട്ടന്ന് പിണങ്ങുകയും ഇണങ്ങുകയും ചെയ്യുന്നവൻ,
വയസ്സുണ്ടെങ്കില്ലും കുട്ടിത്തം മാറാത്ത മനസ്സും ചെറിയ അലസനും മടിയനുമൊക്കെ ആയവൻ; അവനാണ് വക്കൻ

വക്കന്റെ വേഷം ചെയ്യുന്നത് ജോയ് മാത്യു യുടെ മകൻ മാത്യു ജോയ് മാത്യു ആണ്
എന്ത് പ്രശ്നം വന്നാലും എത്ര വലിയവനായാലും അത് നേരിടാൻ കഴിവുള്ളവൻ, മിതമായി മാത്രമേ സംസാരിക്കുവെങ്കില്ലും പറയുന്ന കാര്യങ്ങൾക്ക് വ്യക്തതയുള്ളവൻ, എന്ത് പ്രശ്നമായാലും അതിന് തന്റെടത്തോടെ പരിഹാരം കാണൻ കഴിവുള്ളവൻ, കൂട്ടുകാർക്ക് എന്ത് കാര്യത്തിനും വ്യക്തമായ അഭിപ്രായം പറഞ്ഞു കൊടുക്കാൻ കഴിവുള്ളവൻ അവനാണ് “കാക്ക ”
കാക്കയുടെ വേഷം ചെയ്യുന്നത് പുതുമുഖ നടൻ ജോ ജോൺ ചാക്കോ ആണ്. ഇദ്ദേഹം ഷൈൻ ടോം ചക്കോയുടെ അനിയനാണ്

പ്രായത്തിനെക്കാൾ കൂടുതൽ പക്വതയും തിരിച്ചറിവുമുള്ള പെൺകുട്ടി.തന്റെ തീരുമാനങ്ങൾ കൊണ്ട് താൻ സങ്കടപ്പെട്ടാലും മറ്റുള്ളവർ സങ്കപ്പെടരുതെന്ന് ആഗ്രഹിക്കുന്നവൾ. പഠിച്ചുതും വളർന്നതും സൗദിയിൽ ആണെങ്കില്ലും നാട്ടിൻ പുറത്തെ നന്മ മനസ്സുനിറയെ ഉള്ളവൾ.
നിധി പി പിള്ള”

ഈ വേഷം ചെയ്യുന്നത് “ഹാപ്പി വെഡിങ്ങ് ” എന്ന ചിത്രത്തിലുടെ ശ്രദ്ധേയയായ ‘ദൃശ്യരഘുനാഥ് ‘ ആണ്. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി. സുരേഷ്‌കുമാര്‍ നിര്‍മിച്ച് ശിവരാം മണി സംവിധാനം ചെയ്യുന്ന ‘മാച്ച് ബോക്‌സ്’ നാളെ തീയറ്ററുകളിലെത്തും. നിഖില്‍ അഹമ്മദ്-കെന്നിപെറുസ്സി എന്നിവരുടെതാണ് തിരക്കഥ. ഉദയന്‍ അമ്പാടിയുടേതാണ് ഛായാഗ്രഹണം എഡിറ്റിങ് ആര്‍. രാജ് കുമാര്‍. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിപാല്‍ ഈണം പകരുന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!