Current Affairs

മാതാപിതാക്കള്‍ ഭക്ഷണത്തിലൂടെ മയക്കു മരുന്ന് നല്‍കി!വെളിപ്പെടുത്തലുമായി ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ്

ഭക്ഷണത്തിലൂടെ മാതാപിതാക്കള്‍ തനിക്ക് മയക്ക് മരുന്ന് കലര്‍ത്തി തരികയായിരുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ ജീവനോടെയുണ്ടെന്നും ഭീകരമായ അവസ്ഥയിലൂടെ കടന്ന് പോയതുമായ കാര്യങ്ങളാണ് സിദ്ധാര്‍ത്ഥ് സാഗര്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. മാതാപിതാക്കള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സിദ്ധാര്‍ത്ഥ് ഇക്കാര്യങ്ങളെല്ലം വെളിപ്പെടുത്തിയിരിക്കുന്നത്.

കോമഡി സര്‍ക്കസ്, കോമഡി നൈറ്റ്‌സ്, കോമഡി ക്ലാസെസ് തുടങ്ങി ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേയനായ താരമാണ് സിദ്ധാര്‍ത്ഥ് സാഗര്‍. കുറച്ച് ദിവസങ്ങളായി സിദ്ധാര്‍ത്ഥിനെ കാണുന്നില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ താന്‍ സുരക്ഷിതനാണെന്നും തനിക്ക് സംഭവിച്ച കാര്യങ്ങളെ കുറിച്ചും തുറന്ന് പറഞ്ഞ് സിദ്ധാര്‍ത്ഥ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതാണ്. ശേഷം താന്‍ ആത്മീയതയിലേക്ക് തിരിഞ്ഞിരുന്നു. ഡല്‍ഹിയില്‍ തനിക്ക് ഗുരുക്കന്മാരുണ്ട്. അവിടെ നിന്നുമാണ് തനിക്ക് ശാന്തിയും സമാധാനവും കണ്ടെത്താന്‍ കഴിഞ്ഞിരുന്നത്. തന്റെ ജോലിയുടെ മേഖലയില്‍ നിന്നും മാറി നില്‍ക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഹ്രഗം.

അതിന് വേണ്ടിയുള്ള ശ്രമങ്ങളെല്ലാം അവര്‍ നടത്തുകയും ചെയ്തിരുന്നു. അച്ഛന്‍ ഡല്‍ഹിയിലായിരുന്നു. എന്നാല്‍ അമ്മയോടൊപ്പമായിരുന്നു എന്റെ താമസം. ഞങ്ങള്‍ക്ക് ഞങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിനാല്‍ തന്നെ വളരെ അടുത്ത ബന്ധവും നിലനിന്നിരുന്നു. അമ്മയെ പോലെ താന്‍ ആരെയും അത്രയധികം സ്‌നേഹിക്കുകയോ വിശ്വസിക്കുകയോ ചെയ്യതിരുന്നില്ല. അമ്മ തന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു.

അങ്ങനെയിരിക്കെ അമ്മ സുയാഷ് ഗാഡ്ഗില്‍ എന്ന ആ മനുഷ്യനെ കണ്ടുമുട്ടുന്നത്. അമ്മയുടെ ജീവിതത്തില്‍ ഒരാള്‍ ആയി എന്ന സന്തോഷത്തിലായിരുന്നു താന്‍. എന്നാല്‍ അദ്ദേഹത്തിന്റെ കടന്ന് വരവ് ഞങ്ങളുടെ ജീവിതം ദുരിതമാക്കുകയായിരുന്നു. ഇന്ന് തന്റെ കുടുംബ പ്രശ്‌നങ്ങള്‍ പുറത്തറിഞ്ഞതില്‍ അതിയായ ദു:ഖം തനിക്ക് ഉള്ളതായും അതല്ലാതെ മറ്റൊരു വഴി തന്റെ മുന്നില്‍ ഇല്ലാതായി പോയതായിട്ടുമാണ് സിദ്ധാര്‍ത്ഥ് പറയുന്നത്.

ജീവിതത്തിലേക്ക് നിരാശ വന്നത് പെട്ടെന്നായിരുന്നു. ഒന്നിലും താല്‍പര്യം ഇല്ലാതായി, അതോടെ ശരീരഭാരം കൂടുകയും ചെയ്തു. പുകവലി നിര്‍ത്താന്‍ തീരുമാനിച്ചതോടെ കാപ്പി കുടിക്കാനും തുടങ്ങി. പിന്നീട് വിഷാദരോഗം കൂടി ബാധിച്ച് തുടങ്ങുകയായിരുന്നു. അന്നേരം നാക്ക് കുഴഞ്ഞ് മോശമായ അവസ്ഥയിലേക്ക് താന്‍ എത്തുകയായിരുന്നു.

ഇക്കാര്യങ്ങളെല്ലാം അമ്മയെയും സുയാഷിനെയും താന്‍ അറിയിച്ചതോടെ അവര്‍ എനിക്ക് ബൈപ്പോളാര്‍ രോഗത്തിനുള്ള മരുന്നുകള്‍ നല്‍കാന്‍ തുടങ്ങി. അതോടെ താന്‍ ഞെട്ടി പോയിരുന്നതായും അതിന്റെ ഒരു ലക്ഷണവും എനിക്ക് ഉണ്ടായിരുന്നില്ല. ബൈപ്പോളാര്‍ അസുഖത്തെ കുറിച്ച് തനിക്ക് അറിയാം. എന്നിട്ടും ഭക്ഷണത്തിലൂടെ മാതാപിതാക്കള്‍ ചേര്‍ന്ന് എനിക്ക് മയക്കുമരുന്ന് തരികയായിരുന്നു.

ആ ദിവസങ്ങൡ അമ്മ അസ്വസ്ഥയാകുന്നത് താന്‍ ശ്രദ്ധിച്ചിരുന്നതായും സിദ്ധാര്‍ത്ഥ് പറയുന്നു. സമ്പാദ്യം ഒന്നും നോക്കാറില്ലായിരുന്നു. എന്നാല്‍ വസ്തു സംബന്ധമായ ആവശ്യത്തിന് നോക്കിയപ്പോള്‍ കൈയില്‍ കാശില്ലെന്നുള്ള കാര്യം മനസിലാകുന്നത്. ഇത് സുയാഷിനെ അറിയിച്ചപ്പോള്‍ ഞങ്ങള്‍ വലിയ പ്രശ്‌നത്തിലാണ് ചെന്ന് ചാടിയതെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.

താന്‍ മയക്കു മരുന്നിന് അടിമയായി എന്നും, അതില്‍ നിന്ന് രക്ഷപ്പെടണമെന്ന് തോന്നിയപ്പോള്‍ പുനരധിവാസ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. അവിടെ നിന്നും ഭീകരമായ പ്രശ്‌നങ്ങളായിരുന്നു തന്നെ കാത്തിരുന്നത്. നാലഞ്ച് പേര്‍ ചേര്‍ന്ന് തല്ലിയതായും രക്തം വാര്‍ത്ത് ബോധം പോയ അവസ്ഥകളുണ്ടായതായും സിദ്ധാര്‍ത്ഥ് പറയുന്നു. എങ്ങനെയോ എന്റെ മാനേജരെ വിളിക്കുകയായിരുന്നു. അവരാണ് തന്നെ അവിടെ നിന്നും പുറത്ത് കടത്തിയത്. ഇതോടെ ജീവിതം പഴയത് പോലെ ആവുമെന്ന് കരുതിയിരുന്നെങ്കിലും എന്നും സുയാഷുമായി വഴക്കായിരുന്നു. തന്റെ ജീവനെ കുറിച്ച് ഭയം തോന്നി തുടങ്ങിയപ്പോഴാണ് താന്‍ അവര്‍ക്കെതിരെ പരാതി കൊടുത്തതെന്നും സിദ്ധാര്‍ത്ഥ് പറയുന്നു..

അതെല്ലാം സത്യമായിരുന്നു. ഇല്ലാത്ത അസുഖത്തിന് വേണ്ടി എനിക്ക് ചികിത്സ നല്‍കുയായിരുന്നു. മാത്രമല്ല എന്നെ ഭ്രാന്താലയത്തില്‍ തള്ളുകയും ചെയ്തിരുന്നതായി സിദ്ധാര്‍ത്ഥ് പറയുന്നു. മാനസികാരോഗ്യ കേന്ദ്രത്തില്‍ ചെലവ് കൂടുതലായിരുന്നു. അതിനാല്‍ ആശാ കിരണ്‍ എന്ന സ്ഥാപനത്തിലേക്ക് മാറ്റുകയായിരുന്നെന്നും അവിടെയുള്ള ജീവനക്കാരായിരുന്നു തനിക്ക് ജീവിക്കാനുള്ള പ്രേരണ നല്‍കിയതെന്നും സിദ്ധാര്‍ത്ഥ് വ്യക്തമാക്കുന്നു. ഇക്കാര്യത്തെ കുറിച്ച് സിദ്ധാര്‍ത്ഥിന്റെ കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.

Trending

To Top
Don`t copy text!