മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന് രണ്ടര വയസുകാരന് ദാരുണാന്ത്യം - മലയാളം ന്യൂസ് പോർട്ടൽ
Current Affairs

മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന് രണ്ടര വയസുകാരന് ദാരുണാന്ത്യം

മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന രണ്ടര വയസുകാരൻ റി​ഗ്വിത്തിനാണ് ദാരുണാന്ത്യം. മാമ്പുഴയിലാണ് സംഭവം നടന്നത്. 

കഴിഞ്ഞ ദിവസം മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുട്ടി രാത്രിയിൽ എഴുന്നേറ്റ് കരയാൻ തുടങ്ങി. എന്നാൽ എന്താണ് കാരണമെന്ന് മാതാപിതാക്കൾക്ക് മനസിലായില്ല. തുടർന്ന് വെളുപ്പിനെ കുട്ടിയെ ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും യാത്ര മദ്ധ്യേ കുട്ടി മരണപ്പെടുകയായിരുന്നു. മരണകാരണം എന്താണെന്ന് പോലും രക്ഷാകർത്തകൾക് മനസിലായില്ല. തുടർന്ന് ഡോക്ടർ നിർദേശിച്ചതനുസരിച്ച് നാട്ടുകാരിൽ ചിലർ ഇവരുടെ വീട് പരിശോധിക്കുകയും വീട്ടിൽ കിടപ്പു മുറിയിൽ നിന്നും മൂർഖൻ പാമ്പിനെ കണ്ടെത്തുകയുമായിരുന്നു. 

ബന്ധു വീട്ടിൽ പോയി രണ്ടുമൂന്ന് ദിവസങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസമായിരുന്നു ഇവർ വീട്ടിൽ തിരിച്ചെത്തിയത്. ഏതാനും മാസങ്ങൾക്ക് മുന്പ് ഗൃഹപ്രവേശനം കഴിഞ്ഞ വീട്  ആധുനിക സൗകര്യങ്ങളോടുകൂടി നിര്മിച്ചതായിരുന്നു. അങ്ങനെ ഉള്ള വീട്ടിലാണ് മൂർഖൻ പാമ്പ് കയറിയത്. സൂക്ഷിക്കുക. വേനൽ ചൂട് കൊഴുക്കുന്ന ഈ സമയത്തതാണ് പാമ്പുകൾ മാളങ്ങളിൽ നിന്ന് പുറത്തിറങ്ങുന്നത്. വീടുകളും മറ്റു സുരക്ഷിതമായി അടച്ചിടുകയും പാമ്പുകൾ കയറാതിരിക്കാനുള്ള പൊടികൈകളും ചെയ്യുക. നിങ്ങളുടെ വേണ്ടപ്പെട്ടവരുടെ ജീവൻ നിങ്ങളുടെ കയ്യിലാണ്. ഇനിയും ഇത് പോലുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കട്ടെ!

Trending

To Top
Don`t copy text!