Film News

മാസ്റ്റര്‍പീസിനെ വെല്ലും വിജയം! ഷാജി പാപ്പനും പിള്ളേരും ജൈത്രയാത്ര തുടരുന്നു…! പാപ്പന്‍ തരംഗം ഹോളിവുഡിലും !!

ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് 2. കഥയൊന്നുമില്ലാത്ത ഒരു പടം ഇത്ര ഹിറ്റാകാന്‍ കാരണം കോമഡി തന്നെ. ലോജിക്കൊന്നുമില്ലാതെയാണ് പ്രേക്ഷകര്‍ സിനിമ കണ്ടതും സ്വീകരിച്ചതും.

ഇപ്പോഴിതാ, ക്രിസ്തുമസ് റിലീസ് ആയി ഇറങ്ങിയ പടം മമ്മൂട്ടിയുടെ മാസ്റ്റര്‍പീസിനെ കടത്തിവെട്ടുമെന്ന് സൂചന. ക്രിസ്തുമസ് റിലീസ് ആയി ഇറങ്ങിയ ചിത്രങ്ങളില്‍ കളക്ഷന്റെ കാര്യത്തില്‍ മാസ്റ്റര്‍പീസ് ആയിരുന്നു മുന്നില്‍. എന്നാല്‍, മാസ്റ്റര്‍പീസിനെ വെല്ലുന്ന വിജയമാണ് ആട് 2 നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

കോമഡി എന്റര്‍ടെയിന്‍മെന്റായി ക്രിസ്തുമസിന് തിയറ്ററുകളിലേക്കെത്തിയ ആട് 2 റെക്കോര്‍ഡ് വിജയം സ്വന്തമാക്കി പ്രദര്‍ശനം തുടരുകയാണ്. ഒപ്പമിറങ്ങിയ മറ്റ് സിനിമകളെ അതിവേഗം പിന്നിലാക്കി ജൈത്രയാത്ര തുടരുന്ന സിനിമ ബോക്സ് ഓഫീസില്‍ തരംഗമാവുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.

സിനിമയുടെ കേരള കളക്ഷന്‍ ഇനിയും പുറത്ത് വിട്ടിട്ടില്ലെങ്കിലും റിലീസായി പതിനാറ് ദിവസം കൊണ്ട് കൊച്ചി മള്‍ട്ടിപ്ലെക്സില്‍ ആട് 2 റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്. കൊച്ചി മള്‍ട്ടിപ്ലെക്സില്‍ നിന്നും വെറും 9 ദിവസം കൊണ്ട് സിനിമ അമ്ബത് ലക്ഷമാണ് സ്വന്തമാക്കിയിരിക്കുന്നത്.

കൊച്ചി മള്‍ട്ടിപ്ലെക്സില്‍ നിന്നും ഒരു കോടി നേടിയിരിക്കുകയാണ്. പതിനാറ് ദിവസം കൊണ്ടാണ് സിനിമ ഒരു കോടിയിലേക്കെത്തിയത്. ചിത്രത്തിന്റെ വിജയം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ജയസൂര്യയുടെ ഷാജി പാപ്പന്‍ എന്ന കഥാപാത്രം ധരിക്കുന്ന ഇരു നിറങ്ങളിലുള്ള മുണ്ട് ഇതിനോടകം കേരളക്കരയില്‍ ട്രെന്റായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് ഹോളിവുഡില്‍ നിന്നും ഒരു ഷാജി പാപ്പന്‍ ആരാധകന്‍ രംഗത്ത് വന്നിരിക്കുന്നത്.

രണ്ട് നിറങ്ങളെ കൂട്ടി ചേര്‍ത്തുള്ള പാപ്പന്‍ മുണ്ടുകള്‍ ഡിസൈന്‍ ചെയ്തത് ജയസൂര്യയുടെ ഭാര്യ സരിത തന്നെയായിരുന്നു. ഒടുവുല്‍ സരിതയുടെ ഡിസൈനിങ് ഹോളിവുഡിനെയും കീഴടക്കിയെന്നാണ് സൂചനകള്‍. 75ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര പ്രഖ്യാപന ചടങ്ങില്‍ ദി മെട്രിക്സ് ട്രിലോജി എന്ന ഹോളിവുഡ് സിനിമയിലൂടെ പരിചിതനായ ലോറന്‍സ് ഫിഷ്ബേണാണ് ആടിലെ പാപ്പന്‍ സ്റ്റൈലില്‍ ചുവപ്പ് പരവതാനിയില്‍ എത്തിയത്.

ഇരുവശത്തും ചുവപ്പും കറുപ്പും നിറങ്ങളുമായുള്ള നീളന്‍ കുര്‍ത്തയും ചുവപ്പ് ഷൂവുമായാണ് ലോറന്‍സ് എത്തിയത്. പാപ്പനു മായി താരതമ്യം ചെയ്ത് ഈ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.

Trending

To Top
Don`t copy text!