Current Affairs

മിണ്ടാപ്രാണിയോട് കണ്ണില്ലാത്ത ക്രൂരത, മാവേലിക്കരയില്‍ സൂമൂഹ്യവിരുദ്ധര്‍ 2 പശുക്കളുടെ അകിട് മുറിച്ചുമാറ്റി

സാമൂഹ്യവിരുദ്ധരുടെ കൊടുംക്രൂരത  മിണ്ടാപ്രാണിയോടും. നാടിനെ ഞെട്ടിച്ച ക്രൂരത അരങ്ങേറിയത് കഴിഞ്ഞദിവസം രാത്രിയിലാണ്. സൂമൂഹ്യവിരുദ്ധര്‍ മുറിച്ചുമാറ്റിയത് പുതിയകാവ് തച്ചിട്ടി വടക്കതില്‍ അനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള രണ്ട് പശുക്കളുടെ അകിടാണ്.

അക്രമികള്‍ കയര്‍ അഴിക്കുന്നതിനിടെ ഒരു പശു ഓടി രക്ഷപ്പെട്ടു. തൊഴുത്തില്‍ തന്നെയായിരുന്നു പശുക്കളെ കെട്ടിയിരുന്നത്.  കാലുകള്‍ കെട്ടുന്നതിനിടെ രണ്ടാമത്തെ പശു ഉച്ചത്തില്‍ കരഞ്ഞതോടെ വീട്ടുകാര്‍ ഉണര്‍ന്നു.

പക്ഷെ അപ്പോഴേക്കും അക്രമികള്‍ അകിട് മുറിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. വീട്ടുകാരും നാട്ടുകാരുടെയും സംശയം  എന്തിനാണ് പശുക്കളോട് ഈ ക്രൂരത കാട്ടിയത് എന്നാണ്.

Trending

To Top
Don`t copy text!