Film News

മിമിക്രിയുടെ താരരാജാവ് അബി അന്തരിച്ചു…!!!

മിമിക്രിയുടെ താര രാജാവ് നടൻ അഭി അന്തരിച്ചു.  മലയാള സിനിമയില്‍ ശബ്ദാനുകരണം കൊണ്ടും മിമിക്രി കൊണ്ട് വേദികളെ പുളകം കൊള്ളിച്ച നടന്‍ അബി അന്തരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നിന്നും രക്ത സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അബി അന്തരിച്ചത്. ആമിന താത്ത എന്ന പെണ്‍ വേഷത്തില്‍ അഭിനയിച്ചാണ് താരം പ്രേക്ഷകരുടെ ഹൃദയത്തിലേക്കെത്തിയത്. ഒപ്പം ഇന്നസെന്റിന്റെ മാവേലി ശബ്ദത്തോടൊപ്പം വേദികള്‍ കീഴക്കടന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

ദിലീപ്, നാദിര്‍ഷ തുടങ്ങി താരങ്ങള്‍ക്കൊപ്പം കരിയര്‍ തുടങ്ങിയ അബി നിരവധി സിനിമകളിലും അഭിനയിച്ചിരുന്നു. എന്നാല്‍ ബിഗ് സ്‌ക്രീനില്‍ തിലങ്ങാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. തനിക്ക് കഴിയാത്ത കാര്യം നേടിയെടുക്കാന്‍ ഷെയിന്‍ നിഗം എന്ന മകനെ മലയാള സിനിമയ്ക്കായി സമ്മാനിച്ചിട്ടാണ് അബി മരണത്തിന് കീഴടങ്ങിയിരിക്കുന്നത്.

Trending

To Top
Don`t copy text!