Current Affairs

മിസ്സ് കോൾ ഒടുവിൽ പ്രണയമായി ! കള്ളനെ പ്രണയിച്ച വീട്ടമ്മക്ക് ഒടുവിൽ സംഭവിച്ചത്….!

ഇപ്പോൾ വീട്ടമ്മമാരുടെ ഒളിച്ചോട്ടങ്ങളും പ്രണയവുമൊക്കെ സർവസാധാരണയായി മാറിയിരിക്കുകയാണ്. അങനെ ഒരു വീട്ടമ്മക്ക് സംഭവിച്ചത് ഒന്ന് വായിച്ചു നോക്ക്. പാലക്കാട് വീട്ടമ്മയുടെ ജീവനെടുത്തത്. പാലക്കാട്ടെ പൊറ്റശ്ശേരിയിലെ വീട്ടമ്മയ്ക്ക് ഒരു ദിവസം മിസ്ഡ് കോള്‍ വന്നു. റോങ്ങ് നമ്പറെന്ന് വീട്ടമ്മ പറഞ്ഞു. തുടര്‍ച്ചയായി അങ്ങനെ കോളുകള്‍ വന്നു. അങ്ങനെ സൗഹൃദം തുടങ്ങി, സൗഹൃദം വൈകാതെ പ്രണയമായി.

ഒടുവില്‍ നേരില്‍ക്കാണാന്‍ ഇരുവര്‍ക്കും കലശലായ മോഹം തോന്നി. യുവതിയുടെ ഭര്‍ത്താവ് കച്ചവടക്കാരനാണ്. അയാള്‍ രാവിലെ കടയിലേക്ക് പോകും. പിന്നെ ഉച്ച കഴിഞ്ഞേ ഊണ് കഴിക്കാന്‍ വരാറുള്ളൂ. രാവിലെ മുതല്‍ ഉച്ചവരെ വീട്ടിലാരുമുണ്ടാകാറില്ല. ഒരു ദിവസം രാവിലെ 10 മണിക്ക് വരാന്‍ യുവതി കാമുകനോട് പറഞ്ഞു. കാമുകന്‍ കൃത്യസമയത്ത് തന്നെ എത്തി. ഇരുവരും സംസാരിച്ചുകൊണ്ടിരിക്കെ പനിയുണ്ടെന്നും പറഞ്ഞ് ഭര്‍ത്താവ് വീട്ടിലെത്തി.

യുവതി വീടിന്റെ മുകള്‍ നിലയിലെ കട്ടിലിനടിയില്‍ കാമുകനെ ഒളിപ്പിച്ച ശേഷം ഭര്‍ത്താവിന് വാതില്‍ തുറന്നുകൊടുത്തു. ഭാര്യ സ്‌നേഹത്തോടെ നെറ്റിയില്‍ കൈവെച്ച് പനിയുണ്ടോയെന്ന് നോക്കി. നേരിയ പനിയുണ്ടെന്നും താഴത്തെ നിലയിലെ കിടപ്പുമുറിയില്‍ വിശ്രമിക്കാനും ആവശ്യപ്പെട്ടു. പാരസെറ്റമോള്‍ ഗുളിക കഴിച്ച് കിടന്ന് ഭര്‍ത്താവ് മയങ്ങിപ്പോവുകയും ചെയ്തു.

ഈ സമയത്ത് യുവതി കാമുകന്‍ ഒളിച്ചിരിക്കുന്ന മുറിയിലെത്തി. പെട്ടെന്ന് പോകേണ്ടെന്നും കുറച്ച് കഴിഞ്ഞ് പോകാമെന്നും പറഞ്ഞു യുവതി നിര്‍ബന്ധം പിടിച്ചു. സമയം 4.30 ആയതോടെ കുട്ടികള്‍ സ്‌കൂളില്‍നിന്ന് എത്തി. കാമുകനെ ആരും കാണാതെ എങ്ങനെ പറഞ്ഞയയ്ക്കുമെന്ന വിഷമത്തിലായി യുവതി.

അവസാനം ഇനി രാത്രി പോകാമെന്ന് പറഞ്ഞു. രാത്രി ഭര്‍ത്താവുമൊന്നിച്ച് കിടന്നു. അര്‍ധരാത്രി എല്ലാവരും ഉറങ്ങിയതോടെ കാമുകന്റെ മട്ട് മാറി. വീട്ടിലെ പണവും സ്വര്‍ണവും തന്നില്ലെങ്കില്‍ ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തുമെന്നായി കാമുകന്‍. വീട്ടമ്മ ഞെട്ടിപ്പോയി.

അവര്‍ അലറിക്കരയാന്‍ ശ്രമിച്ചപ്പോഴേയ്ക്കും കാമുകന്‍ വായ പൊത്തിപ്പിടിച്ചു. കട്ടിലില്‍ തള്ളിയിട്ട് തലയിണ വെച്ച് ശ്വാസം മുട്ടിച്ച് കൊന്നു. അതിന് ശേഷം പണവും സ്വര്‍ണവും കൈക്കലാക്കി കള്ളന്‍ സ്ഥലം വിട്ടു. നേരം പുലര്‍ന്നപ്പോഴാണ് ഭര്‍ത്താവ് സംഭവം അറിയുന്നത്. പോലീസിന്റെ കണ്ണില്‍ ആദ്യം ഭര്‍ത്താവായിരുന്നു കൊലയ്ക്ക് പിന്നില്‍.

എന്നാല്‍ ശാസ്ത്രീയ പരിശോധനയില്‍ അവിടെ അപരിചിതന്‍ നേരത്തെയുണ്ടായിരുന്നുവെന്ന് വ്യക്തമായി. കുപ്രസിദ്ധ മോഷ്ടാവായിരുന്നു കാമുകനായത്. പലപ്പോഴും അറിയാത്ത നമ്പറുകളിലെ കോളുകള്‍ എടുക്കരുതെന്ന് മുന്നറിയിപ്പുകളുണ്ടെങ്കിലും ആവര്‍ത്തിക്കപ്പെടുന്ന ദുരന്തങ്ങള്‍ തന്നെയാണ് ഇതെല്ലാം. മനപൂര്‍വ്വം വരുത്തി വയ്ക്കുന്നവ. അതുപോലെ ഫോണ്‍ റീചാര്‍ജ് ചെയ്യുമ്പോള്‍ കടയില്‍ എഴുതുന്ന നമ്പറുകള്‍ പുറത്തേയ്ക്ക് പോകാനുള്ള സാധ്യതയുമുണ്ട്. അതിലും കരുതല്‍ വേണം.

Trending

To Top
Don`t copy text!