Current Affairs

മുഴുവന്‍ ആചാര വിധികളോടും കൂടി തന്നെ മല കയറും..! അതൊരു വിപ്ലവത്തിന്റെ ഭാഗമല്ല, അതിയായ ആഗ്രഹമാണ്; എല്ലാവരും കൂടെ നില്‍ക്കണം; അധ്യാപികയുടെ കുറിപ്പ് വൈറല്‍

കണ്ണൂര്‍: തനിക്ക് ശബരിമല കയറണമെന്ന് മോഹമുണ്ട്. വ്രതമെടുത്ത് വേണം തനിക്ക് കയറാന്‍ ആവശ്യം ഉന്നയിച്ച്‌ കോളേജ് അധ്യാപിക രംഗത്ത്. കണ്ണൂര്‍ സ്വദേശിയായ രേഷ്മയാണ് തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം.

അയ്യപ്പനെ കാണാനുള്ള അതിയായ ആഗ്രഹം കൊണ്ടാണ് ഇതിനു തയ്യാറാവുന്നതെന്നും 41 ദിവസം വ്രതമെടുത്ത് തനിക്ക് അയ്യപ്പനെക്കാണണമെന്നും അതൊരു വിപ്ലവത്തിന്റെ ഭാഗമല്ലെന്നും രേഷ്മ പറയുന്നു. വര്‍ഷങ്ങളായി താന്‍ മണ്ഡലകാലത്ത് വ്രതമനുഷ്ഠിക്കാറുണ്ട്. പലരും കരുതിയ പോലെ ആര്‍ത്തവം അശുദ്ധമാണെന്ന് ഞാനും മുമ്ബ് കരുതിയിരുന്നെന്നും രേഷ്മ പറയുന്നു.

രേഷ്മയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം; .

വര്‍ഷങ്ങളായി മാലയിടാതെ,മണ്ഡലവ്രതം അനുഷ്ഠിക്കുന്നുണ്ട .
പോകാന്‍ കഴിയില്ലെന്ന ഉറപ്പോട് കൂടിത്തന്നെ.
പക്ഷേ,കോടതി വിധി അനുകൂലമായ നിലവിലെ സാഹചര്യത്തില്‍ അയ്യപ്പനെ കാണാന്‍ പോകണമെന്ന് അതിയായ ആഗ്രഹമുണ്ട്.
വിപ്ലവമായിട്ടല്ലെങ്കില്‍ കൂടിയും, ഇന്ന് ഒരു വിശ്വാസി അതിന് തയ്യാറാവുക എന്നത് നാളെ ലക്ഷക്കണക്കിന് വരുന്ന വിശ്വാസികള്‍ക്ക് ശബരിമല കയറാനുള്ള ഊര്‍ജമാവും എന്ന് തന്നെ കരുതുന്നു.

മുഴുവന്‍ ആചാര വിധികളോടും കൂടി തന്നെ,
മാലയിട്ട്,
41 ദിവസം വ്രതം അനുഷ്ഠിച്ച്‌,
മത്സ്യ മാംസാദികള്‍ വെടിഞ്ഞ്,
ഭര്‍തൃ സാമീപ്യത്തില്‍ നിന്നകന്ന് നിന്ന്,
അയ്യപ്പനെ ധ്യാനിച്ച്‌,
ഈശ്വര ചിന്തകള്‍ മാത്രം മനസില്‍ നിറച്ച്‌,
ഇരുമുടികെട്ടു നിറച്ച്‌.

ആര്‍ത്തവത്തെക്കുറിച്ചുള്ള ചോദ്യം പ്രതീക്ഷിക്കുന്നതു കൊണ്ടു തന്നെ,
വിയര്‍പ്പുപോലെ,
മലമൂത്ര വിസര്‍ജ്യം പോലെ
ശരീരത്തിന് ആവശ്യമില്ലാത്ത പുറം തള്ളല്‍ മാത്രമായി അത് കാണുന്നതു കൊണ്ടു തന്നെ പൂര്‍ണ ശുദ്ധിയോടു കൂടി തന്നെ വ്രതം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു..

വിശ്വാസത്തില്‍ ആണ്‍ പെണ്‍ വേര്‍തിരിവുകളില്ല.
തുല്യനീതിക്ക് വേണ്ടിയുള്ള ഈ യാത്രയില്‍ കൂടെ നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സര്‍ക്കാരിന്റെയും പൊതു സമൂഹത്തിന്റെയും എല്ലാ വിധ സഹായവും അഭ്യര്‍ത്ഥിക്കുന്നു.

https://www.facebook.com/reshma.nishanth/posts/1899968466766527

Trending

To Top
Don`t copy text!