മുൻകാല നടി തൊടുപുഴ വാസന്തിക്ക് സഹായ ഹസ്തം!! - മലയാളം ന്യൂസ് പോർട്ടൽ
Film News

മുൻകാല നടി തൊടുപുഴ വാസന്തിക്ക് സഹായ ഹസ്തം!!

മുൻകാല നടി തൊടുപുഴ വാസന്തിക്ക് സഹായ ഹസ്തവുമായി സിനിമയിലെ വനിതാ കൂട്ടായ്മ വുമൺ ഇൻ സിനിമാ കളക്റ്റീവ്. തൊണ്ടയിലെ കാൻസർ രോഗം മൂലവും, പ്രമേഹ രോഗം നിമിത്തവും ഏറെ നാളായി കിടപ്പിലാണ് വര്ഷങ്ങളുടെ സിനിമാ പരമ്പര്യമുള്ള വാസന്തി. 2007 വരെ വാസന്തി സിനിമകളിൽ അഭിനയിച്ചിരുന്നു. അടുത്തിടെ പ്രമേഹം നിമിത്തം ഒരു കാൽ മുറിച്ചു നീക്കേണ്ടി വന്നതിനെ തുടർന്നു പരസഹായമില്ലാതെ നീങ്ങാൻ പോലും പറ്റാതെയായി.

അമ്മ സംഘടനയിൽ നിന്നു ലഭിക്കുന്ന പെൻഷൻ മുടങ്ങിയ വാസന്തി ആശുപത്രി ചിലവുകൾക്കു എന്ത് ചെയ്യണമെന്നറിയാതെ വിഷമത്തിലാണ്. വുമൺ ഇൻ സിനിമാ കളക്റ്റീവ് അവരുടെ ഫേസ്ബുക് പേജിലൂടെ പുറത്തു വിട്ട കുറിപ്പിലാണ് വാസന്തിക്ക് സഹായം നൽകുമെന്ന കാര്യം അറിയിച്ചത് ഒപ്പം മറ്റുള്ളവരോടും സഹായം അഭ്യർഥിച്ചിട്ടുണ്ട്.

സിനിമയുടെ വെള്ളിവെളിച്ചത്തിൽ മാത്രം പരിചയപ്പെട്ടവർ തൊടുപുഴ വാസന്തിയെ ഇന്നു കണ്ടാൽ അത്രവേഗം തിരിച്ചറിയണമെന്നില്ല. രോഗങ്ങളുടെയും വേദനകളുടെയും നാളുകൾ അവരെ വല്ലാതെ തനിച്ചാക്കിയിരിക്കുന്നു. പ്രമേഹം മൂർച്ഛിച്ച് വലതുകാൽ മുറിച്ചുമാറ്റി. തൊണ്ടയിൽ കാൻസർ ബാധിച്ച് വീണ്ടും രോഗനാളുകൾ. 20 റേഡിയേഷൻ കഴിഞ്ഞു. കീമോതെറപ്പി വേണ്ടിവരുമെന്നു ഡോക്ടർമാർ പറയുന്നു. പക്ഷേ, പണമില്ല. വൃക്കകളിലൊന്നു തകരാറിലാണ്. കേൾവിക്കുറവുമുണ്ട്.

തുടർചികിത്സ നടത്താൻ കുറഞ്ഞത് ഏഴുലക്ഷം രൂപ വേണം. 2007 വരെ ദിവസം രണ്ടോ അതിലധികമോ ചിത്രങ്ങളിൽ അഭിനയിച്ച അഭിനേത്രിയാണു വാസന്തി. നാടകാഭിനയത്തിനു സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചു. ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിട്ടുണ്ട്.

പിതാവ് രാമകൃഷ്‌ണൻ നായർ കാൻസർ രോഗബാധിതനായതോടെ സിനിമയിൽനിന്നു കുറച്ചിട അകന്നു നിന്നു. മൂന്നു വർഷത്തിനു ശേഷം സിനിമയിലേക്കു തിരികെ എത്തുമ്പോഴേക്കും ഭർത്താവ് രജീന്ദ്രനും രോഗം ബാധിതനായി. 2010 ഓഗസ്റ്റിൽ അദ്ദേഹവും പിന്നാലെ അമ്മയും മരിച്ചതോടെ വാസന്തി വീണ്ടും തനിച്ചായി. ഹൃദയത്തെയും കണ്ണിനെയുമൊക്കെ അലട്ടിയ രോഗങ്ങൾ സിനിമാജീവിതത്തെ മുറിച്ചുമാറ്റി.

സിനിമയിൽ അവസരം കുറഞ്ഞപ്പോൾ വരമണി നാട്യാലയം നൃത്തവിദ്യാലയം തുടങ്ങി. രണ്ടുവർഷം മുൻപ് അതു പൂട്ടി. ചോർന്നൊലിക്കുന്ന വീടും തീരാനോവുകളും മാത്രമാണു വാസന്തിയുടെ സമ്പാദ്യം. നല്ലൊരു കാലം മലയാള സിനിമയിൽ മനസ്സർപ്പിച്ചു ജീവിച്ച വാസന്തിയുടെ സങ്കടങ്ങൾ കാണാതിരുന്നുകൂട. WCC ഞങ്ങൾക്ക് കഴിയുന്ന സഹായകവുമായി അവർക്ക് ഒപ്പം തീർച്ചയായും ഉണ്ട്. ഒപ്പം സിനിമാപ്രേമികളായ നിങ്ങളും ഉണ്ടാവണം.
സഹായങ്ങൾ അയക്കേണ്ടത്:

Join Our WhatsApp Group

Trending

To Top
Don`t copy text!