Current Affairs

മൂന്നു വർഷമായി സ്വന്തം അച്ഛനുമായി ലൈംഗീക ബന്ധം; തിരിച്ചറിവായപ്പോൾ മകൾ ചെയ്തത്…!

തന്നെ സ്വന്തം അച്ഛൻ മൂന്നു വർഷമായി ലൈംഗീകമായി ഉപയോഗിക്കുന്നുവെന്ന് മകളുടെ പരാതി. നാഗ്പൂരിലാണ് സംഭവം. അച്ഛനെ ഇതിൽനിന്നും പിന്തിരിപ്പിക്കാൻ കഴിയാതെ വന്നതോടെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി സ്കൂൾ പ്രിൻസിപ്പാളിനോട് കാര്യം പറഞ്ഞു.

പ്രിൻസിപ്പാൾ വിവരം കുട്ടിയുടെ അമ്മയെ അറിയിച്ചെങ്കിലും തെളിവുകൾ ഇല്ലാതെ വിശ്വസിക്കില്ലെന്നായിരുന്നു അമ്മയുടെ പ്രതികരണം. അതിനുശേഷം ഒരു ദിവസം ജോലിക്ക് പോയി തിരിച്ചെത്തിയ അമ്മ കണ്ടത് ഭർത്താവ് മകളുമായി ലൈംഗീക ബന്ധത്തിലേർപ്പെടുന്നതാണ്.

ഭാര്യയേ കണ്ട ഭർത്താവ്‌ നഗ്നനായി മുറിയിലുണ്ടായിരുന്ന വീപ്പക്കുള്ളിൽ ഒളിക്കുകയായിരുന്നു. വീപ്പ അടച്ചുവയ്ച്ച് ഭാര്യ പോലീസിനേ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നു. സ്വകാര്യ സ്‌കൂളില്‍ പ്യൂണായ ഇയാൾ 3വർഷമായി മകളുമായി ലൈംഗീക ബന്ധം തുടരുകയാണ്.

തനിക്ക് ആദ്യം തിരിച്ചറിവില്ലാത്ത പ്രായത്തിൽ അച്ഛന്റെ താല്പര്യങ്ങൾക്ക് വിധേയയായി എന്നാണ് പെൺകുട്ടി പറയുന്നത്. പതിമൂന്ന് വയസുമുതലാണ് ഈ ബന്ധം തുടങ്ങിയത്. നിരന്തര പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചിരുന്നു. ഇയാള്‍ മറ്റു കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരുന്നു.

source: malayali vartha

Trending

To Top
Don`t copy text!